Headlines

കെട്ടിക്കിടക്കുന്നത് 5.1 കോടി കേസുകള്‍, വേണ്ടത് പരിഷ്‌കരിച്ച ജുഡീഷ്യറി

Thamasoma News Desk ആധുനിക ഇന്ത്യയുടെ ഭരണം കാര്യക്ഷമമായി മുന്നോട്ടുപോകാന്‍ ഏറ്റവും അന്ത്യന്താപേക്ഷിതമായത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജുഡീഷ്യറിയാണ് (Reformed Judiciary) നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുക, വ്യക്തിഗത അവകാശങ്ങള്‍ സംരക്ഷിക്കുക, എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക തുടങ്ങിയവ സമൂഹത്തിന്റെ ഘടനയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നിരുന്നാലും, അടിസ്ഥാനപരമായ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, നീതി നടപ്പാക്കുന്നതിലെ നീണ്ട കാലതാമസം മൂലം ജുഡീഷ്യറിയുടെ വിശ്വാസ്യത കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഓരോ ദിവസം കഴിയുന്തോറും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പെരുകുകയും നിയമസംവിധാനത്തെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. നീതി കാത്തു…

Read More

തുല്യത ആരും നല്‍കുന്നതല്ല, സ്വയം നേടിയെടുക്കേണ്ടതാണ്

Thamasoma News Desk നിരവധി ബോധവത്കരണങ്ങളുടേയും എഴുത്തുകളുടേയും ശക്തിപ്പെടുത്തലുകളുടേയും ഫലമായി, സ്വന്തമായി ജോലി നേടിയതിനു ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തില്‍ ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും എത്തിച്ചേര്‍ന്നിട്ടുണ്ട് (Gender equality). എങ്കിലും പുറത്തു പോയി ജോലി ചെയ്യാനും പണം സമ്പാദിക്കാനും അങ്ങനെ സമ്പാദിക്കുന്ന പണം സ്വന്തം തീരുമാനപ്രകാരം വിനിയോഗം ചെയ്യാനും ഇന്നും അറിയില്ലാത്ത പെണ്‍കുട്ടികള്‍/സ്ത്രീകളാണ് ഏറെയും. വിവാഹ ജീവിതം തകര്‍ന്നു തരിപ്പണമായിട്ടും ഈ കഴിവില്ലായ്മയ്ക്ക് അവര്‍ നല്‍കേണ്ടി വരുന്ന വില സ്വന്തം ജീവനോളമാണ്. തുല്യതയും സ്വാതന്ത്ര്യവുമൊന്നും ആരും…

Read More

ഷാഫി പറമ്പില്‍ സമൂഹത്തിനേല്‍പ്പിച്ച ആഘാതം മാറാന്‍ കാലമെത്ര കഴിയണം?

Anish Bursom കുതന്ത്രങ്ങളും തരംതാണ രാഷ്ട്രീയ പ്രചാരണങ്ങളും വ്യക്തി അധിക്ഷേപങ്ങളും നടത്തിയ ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാം. പക്ഷേ, വടകരയില്‍ ഈ മനുഷ്യന്‍ ഉണ്ടാക്കിയ സാമൂഹിക ആഘാതത്തില്‍ നിന്നും മുക്തിനേടാന്‍ എത്ര കാലം കഴിഞ്ഞാലാണ് ഈ നാടിനു സാധിക്കുക? വിജയത്തിനായി ഷാഫി (Shafi Parambil) മണ്ഡലങ്ങളിലെമ്പാടും തീ കൊളുത്തി, ആളിപ്പടരുന്നതു നോക്കി ആസ്വദിച്ചു കാത്തിരുന്നു. ഒരു നാടിനെ ചുട്ടുചാമ്പലാക്കാന്‍ ശേഷിയുള്ള തീയാണത്. വടകരയില്‍ ജയിക്കാന്‍ ഷാഫി ഉയര്‍ത്തിയ തന്ത്രങ്ങളെ അക്കാദമിക് സങ്കേതഭാഷയില്‍ നാലായി തരംതിരിക്കാം. ഈ നാല്…

Read More

ഇതിനിടയിലൊരു പുരുഷന്‍ നാലു പെറ്റു, വീണ്ടുമൊരു പ്രസവത്തിനു ബാല്യം

Thamasoma News Desk ഹിറ ഹരീറ എന്ന അക്യുപങ്ചര്‍-പ്രകൃതി ചികിത്സ പ്രചാരകയുടെ വീട്ടിലെ പ്രസവ ചര്‍ച്ചകള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാതെ പോയൊരു അത്ഭുത പ്രതിഭാസമുണ്ട് (Natural Birth). നാലുപെറ്റ ഒരു റഹിമിനെക്കുറിച്ചുള്ള കുറിപ്പുകളാണത്. ഹോസ്പിറ്റലില്‍ പോയി ഇദ്ദേഹവും നാലു പെറ്റു എന്നാണ് വിവരിച്ചിരിക്കുന്നത്. രണ്ടുതവണ വയറുകീറിയും രണ്ടുതവണ വജൈനയുടെ അടിഭാഗം കീറിയുമാണ് കുട്ടിയെ പുറത്തെടുത്തതെന്ന വിശദീകരണവുമുണ്ട്. രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഒരു പേരക്കുട്ടിയുമുള്ള ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം ഇനിയുമൊന്നു പ്രസവിക്കണമെന്നാണ്. അതും ആശുപത്രി സൗകര്യങ്ങള്‍…

Read More

മനുഷ്യദൈവത്തിന് ബിന്ദു എന്നും പേരുണ്ട്

Thamasoma News Desk അനന്തകോടി കാരുണ്യം കാണിക്കുന്നവരെയും അതിലുമേറെ വെറുപ്പുപടര്‍ത്തുന്നവരെയും മനുഷ്യകുലത്തില്‍ തന്നെ കാണാം. വലംകൈ ചെയ്യുന്നത് ഇടംകൈ പോലുമറിയാതെ കാരുണ്യത്തിന്റെ അലകടലാകാന്‍ സാധിക്കും ചില മനുഷ്യര്‍ക്ക്. ദാനം ചെയ്യുന്നത് ചില്ലറകളായാലും അതിന്റെ ഫലം തനിക്കു വേണമെന്നു ശഠിക്കുന്നവരെയും മനുഷ്യകുലത്തില്‍ തന്നെ കാണാം. ചെയ്ത നന്മയുടെ പേരില്‍ സമ്പന്നരാകുകയും ബിസിനസ് സാമ്രാജ്യത്തിന് ശക്തിപകരുകയും നന്മ മരങ്ങളാകാന്‍ മത്സരിക്കുകയും ചെയ്യുന്നവരുടെ ഇടയില്‍, വ്യത്യസ്ഥയായൊരു വ്യക്തി. മനുഷ്യകുലത്തിലെ ദൈവത്തിനു പേര്‍ ബിന്ദു എന്നുകൂടിയാണ്! (The real God) എന്താണ് ബിന്ദുവിനെ…

Read More

മൃഗങ്ങളോട് ചില മനുഷ്യര്‍ കാണിക്കുന്ന ക്രൂരത

Thamasoma News Desk ചില മൃഗഡോക്ടര്‍മാരോടു സംസാരിക്കുമ്പോള്‍, ചില മനുഷ്യര്‍ മൃഗങ്ങളോടു ചെയ്യുന്ന കൊടുംക്രൂരതയുടെ നൂറുനൂറു കഥകള്‍ നമുക്കു മുന്നിലവര്‍ തുറന്നു വയ്ക്കും (Cruelty to animals). ഊന്നുകല്‍ മൃഗാശുപത്രിയില്‍ നിന്നും കേള്‍ക്കാന്‍ കഴിയുന്നതും അത്തരം ചില കാര്യങ്ങള്‍ തന്നെ. ചില മനുഷ്യര്‍ തങ്ങളുടെ അരുമ മൃഗങ്ങളെ തങ്ങളോളം പ്രാധാന്യം നല്‍കി സ്‌നേഹിച്ചു വളര്‍ത്തുമ്പോള്‍, ചിലര്‍ മൃഗങ്ങള്‍ക്കു മുന്നില്‍ നരകം തീര്‍ക്കുന്നു. വര്‍ഷങ്ങളോളം തൊഴുത്തില്‍ തന്നെ കെട്ടിയിട്ട്, തീറ്റയും വെള്ളവും പോലും നേരാംവണ്ണം കോടുക്കാതെ, പശുക്കളെയും എരുമകളെയും…

Read More

ലൈംഗിക വൈജാത്യത്തെ മാനിച്ചേ തീരൂ

ആദില നസ്രിനും നൂറ ഫാത്തിമയും. എല്ലാ എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും മറികടന്ന് ഒന്നായവര്‍. അധ്വാനിച്ച്, സ്വന്തം ജീവിതം സ്വയം കരുപ്പിടിപ്പിച്ചു മുന്നോട്ടു പോയിട്ടും ഇന്നും ഈ സമൂഹം ഇവരെ വേട്ടയാടുന്നു. കാരണം, സമൂഹത്തിന്റെ തലച്ചോറില്‍ ആഴത്തില്‍ പതിഞ്ഞ ആണ്‍-പെണ്‍ ലൈംഗികതയ്ക്കു വെളിയില്‍ നില്‍ക്കുന്നവരാണവര്‍. മാനസിക രോഗികളെന്നും പ്രപഞ്ചത്തിന്റെ നാശത്തിനു കാരണമെന്നും മുദ്രകുത്തി കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇവരെ ഇന്നും നേരിടുന്നു ചിലര്‍ (sexual orientation). ആണും പെണ്ണുമല്ലാത്തൊരു ലൈംഗികത സാധ്യമല്ലെന്നും അല്ലാതുള്ളതെല്ലാം പ്രകൃതി വിരുദ്ധമെന്നും പറഞ്ഞു പഠിച്ച, അങ്ങനെ തന്നെ…

Read More