ലൈംഗികത മോശം വികാരമല്ല
Jess Varkey Thuruthel ‘സെക്സിന് വേണ്ടിയേ അല്ല, എന്റെ മക്കള്ക്ക് ഒരച്ഛന് വേണം. എനിയ്ക്കൊരു കൂട്ട് വേണം.’ ദിവ്യ ശ്രീധറിന്റെ…
Jess Varkey Thuruthel ദൈനിക് ഭാസ്കറിനു വേണ്ടി തിരുവനന്തപുരം മേയര് ആര്യ രാജേന്ദ്രന് (Mayor Arya Rajendran) സമയം അനുവദിക്കുമ്പോള് രാത്രി ഒരുമണി കഴിഞ്ഞിരുന്നു. ചുമതലയേറ്റെടുത്ത നാള് മുതല് പ്രായക്കുറവിന്റെ പേരില് പഴി കേള്ക്കേണ്ടി വന്നിരുന്നു അവര്ക്ക്. എന്നാലിന്ന്, സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്ഡായ യു എന് ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം നേടിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ. ഇന്ത്യയില് ഈ അവര്ഡ് നേടുന്ന ആദ്യ നഗരവും തിരുവനന്തപുരം തന്നെ. 2020 ല്, തിരുവനന്തപുരം കോര്പ്പറേഷന്റെ മേയറായി ചുമതലയേല്ക്കുമ്പോള് അവരുടെ…
Jess Varkey Thuruthel ‘സെക്സിന് വേണ്ടിയേ അല്ല, എന്റെ മക്കള്ക്ക് ഒരച്ഛന് വേണം. എനിയ്ക്കൊരു കൂട്ട് വേണം.’ ദിവ്യ ശ്രീധറിന്റെ വാക്കുകളാണിത്. ക്രിസ് വേണുഗോപാല് എന്ന വ്യക്തിയുമായുള്ള വിവാഹത്തിന്റെ പേരില് ചില വികല വ്യക്തിത്വങ്ങളില് നിന്നും നേരിടേണ്ടി വന്ന വിമര്ശനങ്ങളുടെ പേരിലായിരിക്കാം ഇവര് ഇത്തരത്തിലൊരു പരാമര്ശം നടത്തിയത് (Kris Divya). ഈ ഭൂമിയിലെ ഏറ്റവും മനോഹരമായൊരു വികാരമാണ് ലൈംഗികത. പ്രണയമുണ്ടായിരിക്കുക, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുക എന്നതാണ് ഈ ലോകത്തില് കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം. അത്തരം സ്നേഹത്തിന്റെ…
Thamasoma News Desk മൊബൈല് ഫോണുകളുടെ അമിത ഉപയോഗം മൂലം കുട്ടികളുടെ കണ്ണുകളുടെ ആരോഗ്യം അപകടത്തിലാണ്. ദന്തശുചിത്വമില്ലായ്മ പല്ലുകളുടെ ആരോഗ്യത്തെയും തകരാറിലാക്കിയിരിക്കുന്നു (Eyes and dental problems in children). കളികളിലോ വിനോദങ്ങളിലോ ഏര്പ്പെടാന് ഇന്ന് കുട്ടികള്ക്കു സമയം കിട്ടുന്നില്ല. അതുപോലെ തന്നെയാണ് വ്യക്തിസുചിത്വത്തിനും. കുട്ടികളുടെ സമയത്തില് ഏറിയ പങ്കും അപഹരിക്കുന്നത് മൊബൈല് ഫോണുകളാണ്. അതിനാല് പല്ലുകളുടേയും കണ്ണുകളുടെയും സംരക്ഷണത്തിന് കുട്ടികള് ഏറ്റവുമധികം പ്രാധാന്യം നല്കിയേ തീരൂ. അല്ലാത്ത പക്ഷം ചെറുപ്രായത്തില് തന്നെ ദന്ത, നേത്ര രോഗങ്ങള്…
Jess Varkey Thuruthel ‘ ലോകം കീഴടക്കിയ മഹത് വ്യക്തികള് ജീവിതത്തില് കൃത്യമായി പാലിച്ചിരുന്നത് ഒരേയൊരു കാര്യമാണ്. ലക്ഷ്യത്തിലെത്താനുള്ള കൃത്യമായ പ്ലാനിംഗും പദ്ധതിയുമാണത് (World Champion). വളര്ന്നുവരുന്ന ഓരോ കുട്ടിക്കും മുന്നില് ഈ ലോകത്തിലെ തിന്മകള് നിരവധി വഴികള് തുറന്നിട്ടിരിക്കും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ആഭാസങ്ങളുടെയും മോശപ്പെട്ട കൂട്ടുകെട്ടുകളുടെയും നിരവധിയായ വഴികള്. കുടുംബ പശ്ചാത്തലങ്ങളും ജീവിത സാഹചര്യങ്ങളും കുട്ടികളെ അത്തരം ലോകത്തേക്ക് അതിവേഗം വലിച്ചടുപ്പിച്ചേക്കാം. നൈമിഷിക സുഖങ്ങളുടെ മായിക വലയത്തിലേക്ക് ചെന്നെത്തുവാന് മനസ് കൊതിച്ചേക്കാം. അത്തരം സുഖങ്ങള് തേടിപ്പോയവരെല്ലാം…
Thamasoma News Desk ‘സമൂഹത്തില് സ്ത്രീകളും കുട്ടികലും നിരന്തരം അക്രമങ്ങള്ക്ക് ഇരയാവുകയാണ്. ഇതിനു തടയിടാനായി കരാട്ടെ പോലുള്ള ആയോധനകലകള് (martial arts) വളരെ സഹായകമാണ്. അഭ്യാസമുറകള് പരിശീലിച്ചവര്ക്ക് അതിക്രമങ്ങളെ വളരെ മികച്ച രീതിയില് പ്രതിരോധിക്കാന് കഴിയും,’ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ട്രാഫിക് എന്ഫോഴ്സ്മെന്റ് യൂണിറ്റിലെ സബ് ഇന്സ്പെക്ടര് ഓഫ് പോലീസ് സിദ്ധീഖ് കെ.പി പറഞ്ഞു. കനേഡിയന് സെന്ട്രല് സ്കൂള്, കാരക്കുന്നത്തിന്റെ ആഭിമുഖ്യത്തില് സ്കൂളിലെ കരാട്ടെ പരിശീലിക്കുന്ന കായിക താരങ്ങളുടെ കളര് ബെല്റ്റ് അവാര്ഡ് ദാനവും, സര്ട്ടിഫിക്കറ്റ് വിതരണവും…
Sathish Kalathil തൃശ്ശൂര്: ആര്ട്ടിഫിഷ്യല് ഇന്റലിജന്സിലൂടെ ചിത്രീകരിച്ച വീഡിയോ സോങ്ങ്, ‘പ്രണയത്തിന്റെ നീരാഴിയില്’ യൂട്യൂബില് റിലീസ് ചെയ്തു (AI Video Song). മലയാളത്തില് ആദ്യമായി, ഒരു പ്രമേയത്തെ ആസ്പദമാക്കി, ഒരു എഐ മോഡല്(അവതാര്) അഭിനയിച്ചിരിക്കുന്ന ഈ ആല്ബത്തിന്റെ മുഴുവന് വീഡിയോയും ഓഡിയോയും പൂര്ണ്ണമായും ജനറേറ്റ് ചെയ്തത് എഐയിലാണ്. സേവ്യര് എന്ന കഥാപാത്രം തന്റെ പ്രണയിനി സാറയെ കാണുവാന് ദൂരെദേശത്തുനിന്നും ബൈക്കില് പുറപ്പെട്ടു വരുന്നതും യാത്രയ്ക്കിടെ സേവ്യറിന്റെ മനസ്സിലൂടെ കടന്നു വരുന്ന സാറയെകുറിച്ചുള്ള ഓര്മ്മകളുമാണ് ആല്ബത്തില് ചിത്രീകരിച്ചിരിക്കുന്നത്. സേവ്യറിനെ…
Jess Varkey Thuruthel ഇന്ത്യയുടെ നെറുകയില് അഭിമാനത്തോടെ കാലുറപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് (Pullampara Grama Panchayat). ദീര്ഘവീക്ഷണമുള്ളൊരു അധ്യാപകന്, നാടിന്റെ നല്ലനാളേക്കായി ഇറങ്ങിത്തിരിച്ചപ്പോള് ചരിത്രം തന്നെ കാല്ക്കീഴിലായി. എയ്ഡഡ് സ്കൂള് അധ്യാപകനായിരുന്ന പി വി രാജേഷിനെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റാക്കിയതിന് പിന്നില് വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യം നേടാനായി അദ്ദേഹം മുന്നിട്ടിറങ്ങിയപ്പോള് രാഷ്ട്രീയ മത ഭേതങ്ങളില്ലാതെ, ഏവരും ഒറ്റക്കെട്ടായി അദ്ദേഹത്തിനൊപ്പം നിന്നു. അങ്ങനെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് എന്ന സ്ഥലത്ത് പുല്ലമ്പാറ എന്ന ഗ്രാമപഞ്ചായത്ത്…
Thamasoma News Desk ‘ആയിരം വിദ്യകള് അഭ്യസിച്ചവരെ നേരിടാന് എനിക്കു ഭയമില്ല. പക്ഷേ, ഒരു വിദ്യ ആയിരം പ്രാവശ്യം അഭ്യസിച്ചവരെ നേരിടാന് എനിക്കു ഭയമാണ്,’ മലയിന്കീഴ് ക്രിസ്തുജ്യോതി ഇന്റര്നാഷണല് സ്കൂളില് കരാട്ടെ (karate) പരിശീലിക്കുന്ന കുട്ടികള്ക്കുള്ള കളര് ബെല്റ്റ് അവാര്ഡും, സര്ട്ടിഫിക്കറ്റ് വിതരണവും ചെയ്തു സംസാരിക്കവെ വൈസ് പ്രിന്സിപ്പള് റവ. ഫാ. ജെയിംസ് മുണ്ടോലിക്കല് പറഞ്ഞു. വിശ്വപ്രസിദ്ധനായ അഭ്യാസിയായ ബ്രൂസ്ലിയോട് താങ്കള് എന്തിനെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടിയായിരുന്നു ഇത്. ഇതേ വാക്കുകള് തന്നെയാണ്…
Jess Varkey Thuruthel വാടകയ്ക്കു താമസിക്കാന് കൈയില് പണമില്ല. പൊളിഞ്ഞു വീഴാറായ വീട്ടില് ഇനി താമസിക്കാനുമാവില്ല. അയല്വാസിയുടെ കടുംപിടുത്തം കാരണം വീടിനു മുന്നിലൂടെയുള്ള പഞ്ചായത്തു റോഡിന്റെ പണിയും മുടങ്ങി. വീടിനായി കവളങ്ങാട് പഞ്ചായത്ത് നാലു ലക്ഷം രൂപ അനുവദിച്ചിട്ട് ഒന്നര വര്ഷമായി (Life Mission). ഇനിയും ഈ തുക ഉപയോഗിച്ചില്ലെങ്കില് ഇതും നഷ്ടമാകും. അതിനാല് വീടിന്റെ പണി പൂര്ത്തിയാകും വരെ പഞ്ചായത്തു റോഡില് കിടക്കാനാണ് നേര്യമംഗലം 46 ഏക്കര് സ്വദേശി രത്നമ്മയുടെ തീരുമാനം. പ്ലസ് വണ് വിദ്യാര്ത്ഥിയായ…
Thamasoma News Desk ‘വളര്ന്നു വരുന്ന കുട്ടികള് നാളെയുടെ വാഗ്ദാനങ്ങളാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് പ്രതിസന്ധികളെ അവര് ആത്മവിശ്വാസത്തോടെ നേരിടണം. അത്തരം ഒരു തലമുറയ്ക്ക് രൂപം നല്കേണ്ടത് മുതിര്ന്നവരുടെ ഉത്തരവാദിത്വമാണ്,’ കോതമംഗലം റോട്ടറി ഭവനില് (Karate Club), ‘കാലിടറാത്ത കൗമാരം’ എന്ന വിഷയത്തില് സംഘടിപ്പിച്ച സെമിനാറില് സംസാരിക്കവെ, കോതമംഗലം ട്രാഫിക് എന്ഫോഴ്സ്മെന്റ് യൂണിറ്റിലെ സബ് ഇന്സ്പെക്ടര് സി.പി ബഷീര്. ജപ്പാന് കരാട്ടെ സെന്ററിന്റെ ആഭിമുഖ്യത്തില് റോട്ടറി കരാട്ടെ ക്ലബ്ബുമായി സഹകരിച്ച് കരാട്ടെ പരിശീലിക്കുന്ന കുട്ടികള്ക്കായി കോതമംഗലം റോട്ടറി ഭവനില്…