ആമയിഴഞ്ചാന്‍: മാലിന്യം വലിച്ചെറിയുന്ന ഓരോ വ്യക്തിയും ഉത്തരവാദി

Thamasoma News Desk ആമയിഴഞ്ചാനിലെ (Amayizhanchan) അഴുക്കില്‍ വീണ് ഗതികെട്ടു മരിച്ച ജോയിക്ക് ആദരാഞ്്ജലികള്‍. ഈ മരണത്തിന്റെ ഉത്തരവാദികള്‍ റെയില്‍വേയും ഭരണകൂടവും മാത്രമല്ല. തങ്ങള്‍ക്കു വേണ്ടാത്തവയൊക്കെയും പൊതു ഇടങ്ങളിലേക്കു വലിച്ചെറിയുന്നതു ശീലമാക്കിയ ഓരോ മനുഷ്യരും ഉത്തരവാദികളാണ്. ഉപയോഗിച്ച ഡയപ്പറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ചാക്കുകളിലാക്കി തള്ളുന്ന മാലിന്യങ്ങള്‍, അറവു ശാലകളില്‍ നിന്നും പുറന്തള്ളുന്നവ, ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും പുറന്തള്ളുന്ന മാലിന്യങ്ങള്‍ തുടങ്ങി തങ്ങള്‍ക്കു വേണ്ടാത്തതെന്തും പൊതു ഇടങ്ങളിലേക്കു വലിച്ചെറിയുകയാണ് മലയാളികള്‍. പലയിടങ്ങളിലും കക്കൂസ് മാലിന്യങ്ങള്‍…

Read More
Kulangara and the media should apologize to the children of Kerala

കേരളത്തിലെ കുട്ടികളോട് കുളങ്ങരയും മാധ്യമങ്ങളും മാപ്പു പറയണം

Thamasoma News Desk അധ്യാപകക്കൂട്ടം എന്ന ഫേയ്‌സ് ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഒരു ഡയറിക്കുറിപ്പാണ് ഇത്. ജി എല്‍ പി എസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി നോയല്‍ (4A) അവന്റെ സര്‍ഗാത്മക ഡയറിയില്‍ കുറിച്ചിട്ട വരികളാണിത്. കേരളത്തിലെ മാ മാധ്യമങ്ങള്‍ ഇവിടെ ആവര്‍ത്തിച്ച് അടിച്ചേല്‍പ്പിക്കുന്ന ഒരു അധിക്ഷേപമുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന്. ലോകം മുഴുവന്‍ ചുറ്റി നടന്ന് അവിടെയുള്ള കാഴ്ചകളും വിശേഷങ്ങളും നമുക്കു വേണ്ടി പകര്‍ത്തിയ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും (Santhosh…

Read More
My marks for such comedy would be zero: Urvashi

അത്തരം കോമഡിക്ക് ഞാനിടുന്ന മാര്‍ക്ക് വട്ടപ്പൂജ്യമായിരിക്കും: ഉര്‍വ്വശി

Thamasoma News Desk കോമഡി എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന ആഭാസങ്ങള്‍ കണ്ടിരിക്കാന്‍ പോലും പറ്റാത്തതാണ്. നിറത്തിന്റെയും ശരീരപ്രകൃതിയുടേയും പെരുമാറ്റത്തിന്റെയും പേരില്‍ മറ്റുള്ളവരെ പരിഹസിക്കുന്ന ഒന്നാണ് കോമഡി. കോമഡിയെക്കുറിച്ച് നടി ഉര്‍വ്വശിയുടെ (Urvasi) വാക്കുകളാണ് ചുവടെ. ‘ആരെയും വേദനിപ്പിക്കാതെ ഹ്യൂമര്‍ ചെയ്യുക എന്നത് ഇക്കാലത്ത് വളരെ ബുദ്ധിമുട്ടാണ്. ഹാസ്യം എന്ന വാക്കിനകത്ത് ശരിക്കും പരിഹാസം എന്നൊരു വാക്ക് കൂടി കിടപ്പുണ്ട്. അടുത്തിരിക്കുന്നവനെ കളിയാക്കി നിങ്ങളെ വേണമെങ്കില്‍ ചിരിപ്പിക്കാം, അതാണ് നമ്മള്‍ ഇപ്പോ പലപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. ഹീറോക്ക് എപ്പോഴും കളിയാക്കാനും…

Read More

മകനൊരു നോവായ് ഉള്ളുലയ്ക്കുമ്പോഴും പുഞ്ചിരി തൂകി ഒരമ്മ…

Thamasoma News Desk ആ മകന് 20 വയസ് പൂര്‍ത്തിയായി. പക്ഷേ, ഇപ്പോഴും അവന് അറിയില്ല, അവന്‍ വളര്‍ന്നുവെന്ന്. കാരണം ആ കുഞ്ഞ് ഓട്ടിസ്റ്റിക് ആണ് (Autism). അവന്റെ പേര് സിദ്ധാര്‍ത്ഥ്. ഓട്ടിസം ബാധിച്ച മക്കള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടി നിരന്തരം പോരാട്ടം നടത്തുന്ന പ്രീതയാണ് സിദ്ധാര്‍ത്ഥിന്റെ അമ്മ. മൂന്നു ദിവസം മുന്‍പ് ആ അമ്മ തന്റെ മകനൊപ്പമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ലൈംഗിക ദാരിദ്ര്യം ബാധിച്ച ഇത്രയേറെ മനുഷ്യര്‍ കേരളത്തിനുണ്ടെന്ന് അവര്‍ക്കു…

Read More

ശരിയായില്ല, എങ്കിലും അത് കങ്കണ ചോദിച്ചു വാങ്ങിയ തല്ല്

Thamasoma News Desk ആ തല്ലിലെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ. 2020 ല്‍ കര്‍ഷക സ്ത്രീകളെ അപമാനിച്ചതിന് എന്തിന് ഇപ്പോള്‍ തല്ലി എന്ന ചോദ്യവും അവിടെ നില്‍ക്കട്ടെ. സ്വന്തം അമ്മ ഉള്‍പ്പടെയുള്ള കര്‍ഷക സ്ത്രീകള്‍ നൂറു രൂപയ്ക്കു വില്‍ക്കാന്‍ നടക്കുന്നവരാണെന്ന് അധിക്ഷേപിച്ച വ്യക്തി എത്ര ഉന്നതനിലയിലുള്ള ആളായാലും പ്രതികരിച്ചേ തീരൂ. അതു തന്നെയാണ് ആ സി ഐ എസ് എഫ് ഓഫീസര്‍ ചെയ്തതും (Kangana Ranaut). ഹിമാചലിലെ മാണ്ഡി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി…

Read More

ധ്രുവ് റാത്തിയുടെ ചോരയ്ക്കായി വേട്ടയാരംഭിച്ചു

Thamasoma News Desk പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ അതിശക്തമായ പോരാട്ടം നടത്തി ഇന്തന്യന്‍ മതേതരത്വം കാത്തു പരിപാലിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ധ്രുവ് റാത്തിക്കെതിരെ (Dhruv Rathee) വേട്ടമൃഗങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ധ്രുവിനും ഭാര്യയ്ക്കുമെതിരെ കള്ളക്കഥകളുടെ പ്രവാഹമാണിപ്പോള്‍. തന്റെ വീഡിയോയെക്കുറിച്ച് യാതൊരു മറുപടിയും പറയാനില്ലാത്തവര്‍ ഇത്തരം കള്ളക്കഥകള്‍ പടച്ചു വിടുകയാണ് എന്നാണ് ഈ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ധ്രുവിന്റെ വിശദീകരണം. എന്റെ ഭാര്യയുടെ കുടുംബത്തെ ഈ വിഷയത്തിലേക്കു വലിച്ചിഴയ്ക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേ എന്നാണ് ധ്രുവിന്റെ ചോദ്യം. ഇത് നിങ്ങളുടെ തന്നെ…

Read More

നിമിഷ സജയനെതിരെ സൈബര്‍ ആക്രമണം: ഇന്‍സ്റ്റ കമന്റ്‌സിനു നിയന്ത്രണം

Thamasoma News Desk അതിരൂക്ഷമായ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം കമന്റ് ബോക്‌സിന് നിയന്ത്രണം ഏര്‍പ്പെടുത്തി നിമിഷ സജയന്‍ (Nimisha Sajayan). തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്ന് നടിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയില്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ഒരു പ്രതിഷേധ പരിപാടിയില്‍, ‘ഞങ്ങള്‍ തൃശൂര്‍ പോലും നല്‍കിയില്ല, പിന്നെയല്ലേ ഇന്ത്യ’ എന്ന് നിമിഷ സജയന്‍ പറഞ്ഞിരുന്നു. നിമിഷയെ ആക്രമിക്കാനായി ഈ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍…

Read More

നാലു കെട്ടി എന്നു കേട്ടതും സദാചാരഭ്രാന്തന്മാര്‍ വാളെടുത്തു

തലക്കെട്ടില്‍ ആവശ്യത്തിലധികം മസാല ചേര്‍ത്തു പിടിപ്പിച്ചാല്‍ സദാചാരഭ്രാന്തന്മാര്‍ ഉറഞ്ഞുതുള്ളി സൈറ്റിലേക്കൊരു തള്ളിക്കയറ്റമുണ്ടാകുമെന്നും അതിലൂടെ പത്തു കാശു നേടാനാകുമെന്നും കരുതുന്നവരാണ് നിലവാരമില്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ചില വാര്‍ത്തകളില്‍ തലക്കെട്ടില്‍ പറഞ്ഞ ഒരു കാര്യം പോലും അവര്‍ സൈറ്റിലെ വാര്‍ത്തയില്‍ പറഞ്ഞിട്ടുണ്ടാവില്ല. ഇത്തരത്തില്‍, മസാല ചേര്‍ത്തു തലക്കെട്ടുകളും വാര്‍ത്തകളും നിര്‍മ്മിക്കുന്ന, എത്തിക്‌സ് ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ മൂലം എത്രയോ പേരുടെ അഭിമാനമാണ് തെരുവില്‍ വലിച്ചു കീറപ്പെട്ടിട്ടുള്ളത്. എം80 മൂസയിലൂടെ മലയാളി മനസില്‍ ഇടം നേടിയ വിനോദ് കോവൂരും സദാചാര ഭ്രാന്തന്മാരുടെ…

Read More

ലോര്‍ഡ് ശിവന് ആരുടേയും സംരക്ഷണം ആവശ്യമില്ല; ഡല്‍ഹി ഹൈക്കോടതി

Thamasoma News Desk യമുനാ നദീതീരത്ത് അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ലോര്‍ഡ് ശിവനെ (Lord Shiva) കക്ഷിയാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ലോര്‍ഡ് ശിവന് ആരുടേയും സംരക്ഷണം ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. യമുനാ നദിയുടെ അടിത്തട്ടിലെയും സമതലങ്ങളിലെയും എല്ലാ കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും നീക്കം ചെയ്താല്‍ ശിവന്‍ കൂടുതല്‍ സന്തോഷവാനായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. നദീതീരത്തിനു സമീപമുള്ള ഗീതാ കോളനിയില്‍ സ്ഥിതി ചെയ്യുന്ന പ്രാചീന ശിവമന്ദിരം പൊളിക്കുന്നതിനുള്ള ഉത്തരവ് റദ്ദാക്കാന്‍ സാധിക്കില്ലെന്നും…

Read More

യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള വഴികളുമായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍

Thamasoma News Desk പ്രായമായവര്‍ക്ക് നാമജപത്തിനുള്ള സ്ഥലം മാത്രമല്ല ക്ഷേത്രങ്ങളെന്നും ഇവിടേക്ക് യുവാക്കള്‍ കൂടി ധാരാളമായി എത്തണമെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. യുവാക്കളെ കൂടുതലായി ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാനായി ലൈബ്രറികള്‍ (Temple library) കൂടി സ്ഥാപിക്കണമെന്നാണ് സോമനാഥിന്റെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് ശ്രീ ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ മാറ്റിമറിക്കുന്ന ഇടമായി ക്ഷേത്രങ്ങള്‍ മാറണമെന്നാണ് സോമനാഥ് അഭിപ്രായപ്പെട്ടത്. അതിനായി രാജ്യമെമ്പാടുമുള്ള ക്ഷേത്ര ഭരണാധികാരികളോട് അദ്ദേഹമൊരു നിര്‍ദ്ദേശവും വച്ചു, ക്ഷേത്രങ്ങളില്‍…

Read More