കര്‍ഷക ആത്മഹത്യകള്‍ക്കു കാരണം ആധുനിക കൃഷിരീതി: ഡോ ക്ലോഡ് ആല്‍വാരിസ്

ജൈവകൃഷിരീതി ഉപേക്ഷിച്ച് മനുഷ്യന്‍ ആധുനിക കൃഷിരീതി അവലംബിച്ചതാണ് കര്‍ഷക ആത്മഹത്യകള്‍ക്കു കാരണമെന്ന് ഗോവ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ ക്ലോഡ് ആല്‍വാരിസ്. ഇന്ത്യയില്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റികള്‍ ആരംഭിച്ചതു മുതലാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജൈവകാര്‍ഷിക മേളയുടെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൃഷിയിലെ ഏറ്റവും വലിയ അധ്യാപകനും ഗുരുവും പ്രകൃതിയാണ്. പ്രകൃതിയില്‍ നിന്നാണ് മനുഷ്യന്‍ പഠിക്കേണ്ടത്. അല്ലാതെ…

Read More

ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന 365 ദിവസവും ചക്ക തരുന്ന വിയറ്റ്‌നാം പ്ലാവ്: ജൈവകാര്‍ഷിക മേളയുടെ മറ്റൊരു ആകര്‍ഷണം

ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന പ്ലാവ് കഥകളില്‍ മാത്രമുള്ളതല്ല, ഓര്‍ഗാനിക് കേരളയുടെ ഭാഗമായി കൊച്ചി രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ജൈവ കാര്‍ഷികോത്സവത്തിലെ ഏദന്‍ നഴ്‌സറിയുടെ സ്റ്റാളിലെത്തിയാല്‍ നിങ്ങള്‍ക്ക് ഈ അത്ഭുതം കാണാനാകും. ഒപ്പം നഴ്‌സറി ഉടമ ബെന്നിയെയും. ദാരിദ്ര്യമാണ് തന്നെ പ്ലാവ് നടീലിലേക്ക് നയിച്ചതെന്നു പറയുന്ന ബെന്നിയുടെ ഇപ്പോഴത്തെ വരുമാനം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. മാസം ഒരുലക്ഷം രൂപയിലേറെ. കൃഷി ലാഭമല്ലെന്ന് ഇനിയാരും പറയരുത്. ചെയ്യേണ്ട പോലെ ചെയ്താല്‍ വരുമാനം കൊയ്യാനാകുമെന്ന് ബെന്നിയുടെ ജീവിതം തെളിയിക്കുന്നു. ജൈവരീതിയില്‍…

Read More