Arjun rescue operation

ജീവനോടെ മണ്ണിനടിയില്‍, കുലുക്കമില്ലാതെ കര്‍ണാടക

Thamasoma News Desk മാലിന്യക്കടലായ ആമയിഴഞ്ചാന്‍ കനാലില്‍ കാണാതായ ജോയിക്കായി പ്രതീക്ഷയോടെ കേരളം രക്ഷാപ്രവര്‍ത്തനം നടത്തിയത് മൂന്നു ദിവസമാണ്. വെള്ളത്തില്‍ ഒരാളെ കാണാതായാല്‍, ഏതാനും മിനിറ്റുകള്‍ മാത്രമേ ജീവനോടെയുണ്ടാവൂ എന്ന സത്യമറിയാമായിരുന്നിട്ടും പ്രതീക്ഷയായിരുന്നു. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളെയും ടെക്‌നോളജിയെയും ഉപയോഗപ്പെടുത്തി കേരളമതു ചെയ്തു. കഴിഞ്ഞ നാലു ദിവസമായി മലയാളിയായ അര്‍ജ്ജുന്‍ അദ്ദേഹത്തിന്റെ ലോറിയോടൊപ്പം കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിനടിയില്‍ (landslide) ജീവനോടെ കാത്തിരിക്കുകയാണ്. രക്ഷാകരങ്ങള്‍ തങ്ങളെത്തേടിയെത്തുമെന്ന പ്രതീക്ഷയോടെ. പക്ഷേ, കുറെ ജീവനുകള്‍ മണ്ണിനടിയിലായിട്ടും കര്‍ണാടകയ്ക്കു കുലുക്കമില്ല. അര്‍ജ്ജുന്‍ ജീവനോടെ…

Read More

ഗൗരി ലക്ഷ്മിക്ക് എവിടെയോ കണക്കു പിഴച്ചിട്ടുണ്ട്

Jess Varkey Thuruthel ഒരു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘മുറിവ്’ എന്ന ആല്‍ബത്തിലെ വരികളുടെ പേരില്‍ ഗൗരി ലക്ഷ്മി (Gowry Lakshmi) അതിരൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ നേരിടുകയാണ്. ‘എന്റെ പേര് പെണ്ണ്, എനിക്ക് വയസ്സ് എട്ട്, സൂചി കുത്താന്‍ ഇടമില്ലാത്ത ബസില്‍ അന്ന് എന്റെ പൊക്കിള്‍ തേടി വന്നവന്റെ പ്രായം 40’ എന്ന വരികളാണ് ഏറ്റവും കൂടുതലായി വിമര്‍ശിക്കപ്പെടുന്നത്. ‘ഈ കാര്യം പറഞ്ഞാല്‍പ്പോരെ, എന്തിനീ പാട്ട്’ എന്നുള്ള വിമര്‍ശനങ്ങളുമുണ്ട്. എന്തായാലും ഗൗരി ലക്ഷ്മിയുടെ ‘മുറിവ്’ വൈറലായിക്കഴിഞ്ഞു. നിമിഷ…

Read More
Renjith K Joy

പേവിഷബാധ നിര്‍മ്മാര്‍ജ്ജനം: മലയാളികളുടെ ഈ നെറികേടാണ് തടസം

Jess Varkey Thuruthel കേരളത്തില്‍ നിന്നും പേവിഷബാധ (Rabies) പരിപൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി മിഷന്‍ 2030 (Mission 2030) പദ്ധതിക്ക് കേരള മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടു കഴിഞ്ഞു. പക്ഷേ, സമീപഭാവിയിലെന്നല്ല, വിദൂര ഭാവിയില്‍പ്പോലും ഈ ലക്ഷ്യത്തിലെത്താന്‍ കേരളത്തിനു സാധിക്കില്ല. കാരണം, വിദ്യാഭ്യാസവും അറിവും ബുദ്ധിയുമുള്ള മലയാളികളുടെ ഈ നെറികേടാണ് ഈ മിഷന്റെ ഏറ്റവും വലിയ തടസം. കേരളത്തില്‍ പുതുതായി അതിനികൃഷ്ടമായൊരു സംസ്‌കാരം രൂപപ്പെട്ടു കഴിഞ്ഞു. അരുമ മൃഗങ്ങളെ വലിയ വില കൊടുത്തു വാങ്ങി,…

Read More
Ullozhuk: Female power returns to Malayalam cinema

ഉള്ളൊഴുക്ക്: മലയാള സിനിമയിലേക്കു മടങ്ങിയെത്തുന്ന പെണ്‍കരുത്ത്

Thamasoma News Desk മലയാള സിനിമയില്‍ പെണ്‍കരുത്ത് എവിടെ എന്ന ചോദ്യത്തിന് ഉത്തരമായി ‘ഉള്ളൊഴുക്ക് (Ullozhukku).’ ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം എന്നിവ പൂര്‍ണ്ണമായും ആണ്‍സിനിമകളായിരുന്നു. കനി കുസൃതിയും ദിവ്യപ്രഭയും മലയാള സിനിമയുടെ പ്രശസ്തി വാനോളം ഉയര്‍ത്തിയപ്പോള്‍ ഉയര്‍ന്നു നി്ന്ന ചോദ്യവും ഇതുതന്നെയായിരുന്നു. എന്നാലിപ്പോള്‍ പെണ്‍കരുത്തു വിളിച്ചോതുന്ന നിരവധി സിനിമകളാണ് അണിനിരക്കുന്നത്. ഉര്‍വ്വശിയും പാര്‍വ്വതി തിരുവോത്തും അഭിനയ വിസ്മയം തീര്‍ത്ത ഉള്ളൊഴുക്ക്, റിമ കല്ലിങ്കല്‍ നായികയായ, സജിന്‍ ബാബുവിന്റെ ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’, അമല്‍…

Read More

‘കരാട്ടെയില്‍ ഒളിംമ്പിക്‌സ് മെഡലാണ് ലക്ഷ്യം’: സോഷി ഹാന്‍ ജോയ് പോള്‍

Jess Varkey Thuruthel മിഠായിയുടെ രൂപത്തില്‍പ്പോലും ലഹരി വസ്തുക്കള്‍ ലഭ്യമായ ഈ കാലഘട്ടത്തില്‍, ലഹരിയുടെ പടുകുഴിയിലേക്കു വലിച്ചിടാന്‍ ഉറ്റ സുഹൃത്തുക്കള്‍ ഉള്‍പ്പടെ പതിയിരിക്കുമ്പോള്‍, ആ കെണികളില്‍ വീഴാതിരിക്കാന്‍ മനസിന്റെയും ശരീരത്തിന്റെയും ശക്തിയും നിശ്ചയദാര്‍ഢ്യവും വര്‍ദ്ധിപ്പിക്കാനും ലഹരിയോടു ശക്തമായ നോ പറയാനും കരാട്ടെ പോലുള്ള മാര്‍ഷല്‍ ആര്‍ട്‌സുകളും സ്‌പോര്‍ട്‌സുകളും സഹായിക്കുമെന്ന് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ പൗലോസ് വി കെ പറഞ്ഞു. കോതമംഗലം റോട്ടറി ക്ലബില്‍, കരാട്ടെയുടെ സമ്മര്‍ വെക്കേഷന്‍ ക്യാമ്പിന്റെ സമാപനം കുറിച്ചുകൊണ്ടു സംഘടിപ്പിച്ച, ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസില്‍…

Read More

പട്ടി ചത്തു എന്നതിനപ്പുറമൊരു പരിഗണന ഗതികെട്ടൊരു പോലീസുകാരനു കിട്ടുമോ?

Thamasoma News Desk ‘മടുത്തു ഈ ജോലി, ഒന്നുറങ്ങാന്‍ സമയം കിട്ടുന്നില്ല, വീട്ടില്‍ പോകാനാവുന്നില്ല, വിശ്രമമില്ല, ജീവിതം പോലും വെറുത്തു’ എന്നു പറയാതെ പറയുന്ന പോലീസ് മുഖങ്ങള്‍ നമുക്കു ചുറ്റും ധാരാളമുണ്ട് (Kerala Police). പോലീസ് സേനയില്‍ ഗതികെട്ട് ആത്മഹത്യ ചെയ്യുന്നവര്‍ കൂടി വരുന്നു. ജോലിയുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ, ആരോടും പറയാതെ എവിടേക്കോ ഓടിയൊളിക്കുന്നവരുമുണ്ട്. ഗുണ്ടകള്‍ക്കു വേണ്ടി പണിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു പിന്തുണ നല്‍കിയില്ലെന്ന കാരണത്താല്‍, ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞുവയ്ക്കുന്നവര്‍ സേനയില്‍ തന്നെയുണ്ട്. പ്രതികാരബുദ്ധിയോടെ പക വീട്ടുന്നവര്‍….

Read More

കിട്ടുന്ന സ്ത്രീധനം എത്രയെന്നറിയാന്‍ Shadi.com ഫോം പൂരിപ്പിച്ചവര്‍ ഞെട്ടി!

Thamasoma News Desk എത്രയായിരിക്കും വിവാഹ മാര്‍ക്കറ്റില്‍ നിങ്ങള്‍ക്കു കിട്ടുന്ന വില? അതറിയാന്‍ സ്ത്രീധനമോഹികളായ പുരുഷന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആഗ്രഹമുണ്ടാവില്ലേ? അവരുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാനായി പ്രസിദ്ധ വിവാഹ വെബ്‌സൈറ്റ് ആയ Shadi.com ഒരവസരം നല്‍കി, ഒരു സ്ത്രീധനകാല്‍കുലേറ്റര്‍! എന്നാല്‍, ആ സൈറ്റില്‍ നല്‍കിയ ഫോം പൂരിപ്പിച്ചു നല്‍കി, തങ്ങള്‍ക്കു ലഭിക്കുന്ന തുക എത്രയെന്നറിയാന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നവര്‍ ഞെട്ടി! ഓരോ ലോണ്‍ വെബ്‌സൈറ്റില്‍ കയറുമ്പോഴും ഓരോ വ്യക്തിക്കും കിട്ടാനിടയുള്ള ഏറ്റവും കൂടിയ ലോണ്‍ തുകയുടെ കാല്‍കുലേറ്റര്‍…

Read More

കെട്ടിക്കിടക്കുന്നത് 5.1 കോടി കേസുകള്‍, വേണ്ടത് പരിഷ്‌കരിച്ച ജുഡീഷ്യറി

Thamasoma News Desk ആധുനിക ഇന്ത്യയുടെ ഭരണം കാര്യക്ഷമമായി മുന്നോട്ടുപോകാന്‍ ഏറ്റവും അന്ത്യന്താപേക്ഷിതമായത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജുഡീഷ്യറിയാണ് (Reformed Judiciary) നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുക, വ്യക്തിഗത അവകാശങ്ങള്‍ സംരക്ഷിക്കുക, എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക തുടങ്ങിയവ സമൂഹത്തിന്റെ ഘടനയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നിരുന്നാലും, അടിസ്ഥാനപരമായ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, നീതി നടപ്പാക്കുന്നതിലെ നീണ്ട കാലതാമസം മൂലം ജുഡീഷ്യറിയുടെ വിശ്വാസ്യത കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഓരോ ദിവസം കഴിയുന്തോറും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പെരുകുകയും നിയമസംവിധാനത്തെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. നീതി കാത്തു…

Read More

തുല്യത ആരും നല്‍കുന്നതല്ല, സ്വയം നേടിയെടുക്കേണ്ടതാണ്

Thamasoma News Desk നിരവധി ബോധവത്കരണങ്ങളുടേയും എഴുത്തുകളുടേയും ശക്തിപ്പെടുത്തലുകളുടേയും ഫലമായി, സ്വന്തമായി ജോലി നേടിയതിനു ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തില്‍ ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും എത്തിച്ചേര്‍ന്നിട്ടുണ്ട് (Gender equality). എങ്കിലും പുറത്തു പോയി ജോലി ചെയ്യാനും പണം സമ്പാദിക്കാനും അങ്ങനെ സമ്പാദിക്കുന്ന പണം സ്വന്തം തീരുമാനപ്രകാരം വിനിയോഗം ചെയ്യാനും ഇന്നും അറിയില്ലാത്ത പെണ്‍കുട്ടികള്‍/സ്ത്രീകളാണ് ഏറെയും. വിവാഹ ജീവിതം തകര്‍ന്നു തരിപ്പണമായിട്ടും ഈ കഴിവില്ലായ്മയ്ക്ക് അവര്‍ നല്‍കേണ്ടി വരുന്ന വില സ്വന്തം ജീവനോളമാണ്. തുല്യതയും സ്വാതന്ത്ര്യവുമൊന്നും ആരും…

Read More

ഷാഫി പറമ്പില്‍ സമൂഹത്തിനേല്‍പ്പിച്ച ആഘാതം മാറാന്‍ കാലമെത്ര കഴിയണം?

Anish Bursom കുതന്ത്രങ്ങളും തരംതാണ രാഷ്ട്രീയ പ്രചാരണങ്ങളും വ്യക്തി അധിക്ഷേപങ്ങളും നടത്തിയ ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാം. പക്ഷേ, വടകരയില്‍ ഈ മനുഷ്യന്‍ ഉണ്ടാക്കിയ സാമൂഹിക ആഘാതത്തില്‍ നിന്നും മുക്തിനേടാന്‍ എത്ര കാലം കഴിഞ്ഞാലാണ് ഈ നാടിനു സാധിക്കുക? വിജയത്തിനായി ഷാഫി (Shafi Parambil) മണ്ഡലങ്ങളിലെമ്പാടും തീ കൊളുത്തി, ആളിപ്പടരുന്നതു നോക്കി ആസ്വദിച്ചു കാത്തിരുന്നു. ഒരു നാടിനെ ചുട്ടുചാമ്പലാക്കാന്‍ ശേഷിയുള്ള തീയാണത്. വടകരയില്‍ ജയിക്കാന്‍ ഷാഫി ഉയര്‍ത്തിയ തന്ത്രങ്ങളെ അക്കാദമിക് സങ്കേതഭാഷയില്‍ നാലായി തരംതിരിക്കാം. ഈ നാല്…

Read More