Headlines

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ വെളിപ്പെടുത്തല്‍: വ്‌ളോഗര്‍ നിയമക്കുരുക്കില്‍

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം ഏതെന്നു വെളിപ്പെടുത്തുന്ന പാര്‍ട്ടികള്‍ നടത്തുന്നത് പാശ്ചാത്യ നാടുകളിലെ ഒരു ട്രെന്‍ഡ് ആണ് (Gender reveal party). ഇത്തരത്തില്‍, ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം ഏതെന്നു പാര്‍ട്ടി നടത്തി വെളിപ്പെടുത്തിയ ടു ട്യൂബര്‍ നിയമക്കുരുക്കിലായി. തമിഴകത്തെ ജനപ്രിയ ഫുഡ് വ്‌ളോഗര്‍ ഇര്‍ഫാനാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തി, വലിയ പാര്‍ട്ടി നടത്തി വെളിപ്പെടുത്തിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ പിതാവായ ഇര്‍ഫാന്‍ സംഘടിപ്പിച്ച ലിംഗ വെളിപ്പെടുത്തല്‍ പാര്‍ട്ടി, ലിംഗ…

Read More

കുട്ടിക്കുറ്റവാളികള്‍ക്ക് എന്തിനീ നിയമപരിരക്ഷ?

Thamasoma News Desk ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ കഴിയുന്ന ഏതൊരു വ്യക്തിയും ബലാത്സംഗത്തിനുള്ള ശിക്ഷയും നേരിടാന്‍ പ്രാപ്തനാണ്. 18 വയസ്സ് തികഞ്ഞില്ല എന്ന ഒറ്റക്കാരണത്താല്‍ ആ വ്യക്തിക്ക് യാതൊരു തരത്തിലും ഇളവു നല്‍കേണ്ടതില്ല (Juvenile Justice). ഡല്‍ഹിയില്‍ നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്ത് ഓടുന്ന ബസില്‍ നിന്ന് തള്ളിയിട്ടപ്പോള്‍, ‘ഏറ്റവും ക്രൂരമായ’ പെരുമാറ്റം ഒരു കൗമാരക്കാരന്റേതായിരുന്നു. പക്ഷേ, അവന് ലഭിച്ചതാകട്ടെ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം തടവ്! ഈയടുത്തകാലത്ത്, പൂനെയില്‍, 18 വയസ്സ് തികയാത്ത…

Read More

കുന്നംകുളം എം ജെ ഡി സ്‌കൂളില്‍ സ്‌പെഷ്യല്‍ വിദ്യാര്‍ത്ഥികളുണ്ട്, എന്നിട്ടുമെന്തേ?

Thamasoma News Desk ഓട്ടിസം സ്‌പെക്ട്രം കാറ്റഗറിയില്‍ വരുന്ന ആശയവിനിമയ പ്രതിസന്ധി അനുഭവിക്കുന്ന മകന്റെ തുടര്‍വിദ്യാഭ്യാസ സ്‌ക്കൂള്‍ പ്രവേശന വിഷയത്തിന് സമീപിച്ചപ്പോള്‍ തികഞ്ഞ അനാസ്ഥയും അവഗണനയും കാണിച്ച, കുന്നംകുളം എം.ജെ.ഡി ഹൈസ്‌ക്കൂള്‍ (Kunnamkulam MJD school) പ്രധാനാധ്യാപകന്‍ പി.ജി ബിജുവിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തത് ഈയിടെയാണ്. ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന ചോദ്യം എം ജെ ഡി സ്‌കൂളിന് സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സോ തെറാപിസ്റ്റോ ഇല്ലേ എന്നായിരുന്നു. കാരണം, സ്‌പെഷ്യല്‍ ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ…

Read More

പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടിയ അധ്യാപകന്റെ സ്വത്തുക്കള്‍ അടിച്ചുമാറ്റി മന്ത്രവാദി

Thamasoma News Desk കുടുംബ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി മന്ത്രവാദിയെ സമീപിച്ച അധ്യാപകന് നഷ്ടമായത് കുടുംബ സ്വത്തുക്കള്‍. രാജസ്ഥാനിലെ ജോധ്പൂരിലെ സ്‌കൂള്‍ അധ്യാപകനായ ചേതന്‍ റാം ദേവ്ദയ്ക്കാണ് സ്വത്തുക്കള്‍ നഷ്ടമായത് (Tantrik). കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അധ്യാപകന്‍ തന്ത്രിയായ കാലു ഖാനെയും മകന്‍ അബ്ദുള്‍ ഖാദറെയും സമീപിച്ചത്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം മൂലകാരണം ചേതന്‍ റാമിന്റെ സ്വത്തുക്കളാണെന്നും അവ വിറ്റാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും തന്ത്രി അധ്യാപകനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ചേതന്‍ റാമിന്റെ സ്വത്തുക്കളെല്ലാം തന്റെ പേരിലേക്കു മാറ്റാനും പ്രശ്‌നങ്ങളെല്ലാം…

Read More

കിട്ടുന്ന സ്ത്രീധനം എത്രയെന്നറിയാന്‍ Shadi.com ഫോം പൂരിപ്പിച്ചവര്‍ ഞെട്ടി!

Thamasoma News Desk എത്രയായിരിക്കും വിവാഹ മാര്‍ക്കറ്റില്‍ നിങ്ങള്‍ക്കു കിട്ടുന്ന വില? അതറിയാന്‍ സ്ത്രീധനമോഹികളായ പുരുഷന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആഗ്രഹമുണ്ടാവില്ലേ? അവരുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാനായി പ്രസിദ്ധ വിവാഹ വെബ്‌സൈറ്റ് ആയ Shadi.com ഒരവസരം നല്‍കി, ഒരു സ്ത്രീധനകാല്‍കുലേറ്റര്‍! എന്നാല്‍, ആ സൈറ്റില്‍ നല്‍കിയ ഫോം പൂരിപ്പിച്ചു നല്‍കി, തങ്ങള്‍ക്കു ലഭിക്കുന്ന തുക എത്രയെന്നറിയാന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നവര്‍ ഞെട്ടി! ഓരോ ലോണ്‍ വെബ്‌സൈറ്റില്‍ കയറുമ്പോഴും ഓരോ വ്യക്തിക്കും കിട്ടാനിടയുള്ള ഏറ്റവും കൂടിയ ലോണ്‍ തുകയുടെ കാല്‍കുലേറ്റര്‍…

Read More

ഭാര്യയും മകനും ഉപദ്രവിക്കുന്നു, മുന്‍ കാബിനറ്റ് മന്ത്രി കോടതിയില്‍

Thamasoma News Desk ഭാര്യയും മകനും തന്നെ മര്‍ദ്ദിച്ചുവെന്നും ഭക്ഷണം പോലും നല്‍കുന്നില്ലെന്നും വീട്ടില്‍ നിന്നും തന്നെ ഇറക്കിവിടാന്‍ ശ്രമിക്കുന്നുവെന്നും മുന്‍ മന്ത്രി വിശ്വേന്ദ്ര സിംഗ് (Vishvendra Singh). കഴിഞ്ഞ അശോക് ഗെലോട്ട് സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. ഭാര്യയും മകനും തനിക്ക് പ്രതിമാസം 5 ലക്ഷം രൂപ മെയിന്റനന്‍സ് തുക നല്‍കണമെന്നും തന്റെ സ്വത്തുക്കളുടെ അവകാശം തനിക്കു തിരിച്ചു നല്‍കണമെന്നുമാവശ്യപ്പെട്ട് വിശ്വേന്ദ്ര സിംഗ് കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍, വിശ്വേന്ദ്ര സിംഗ് എല്ലാം വിറ്റുവെന്നും ഇനി മോത്തി…

Read More

കടം വാങ്ങിയും സാധനങ്ങള്‍ വാങ്ങിക്കൂട്ടി മലയാളികള്‍

Thamasoma News Desk ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നാണ് മലയാളികളുടെ കാഴ്ചപ്പാട്. പൈസയ്ക്ക് എത്ര ബുദ്ധിമുട്ടിയാലും കടം വാങ്ങിയും (Loan) ആഗ്രഹിച്ച സാധനങ്ങള്‍ വാങ്ങുക എന്നതാണ് ശരാശരി മലയാളിയുടെ പൊതു സ്വഭാവം. പ്രതിമാസം 13,000 രൂപ വരുമാനമുള്ള ഒരു ജീവനക്കാരന്‍ ഐഫോണ്‍ വാങ്ങാന്‍ 50,000 രൂപ ‘പലിശരഹിത’ വായ്പ എടുത്തതിനെക്കുറിച്ച്, കൊച്ചി ആസ്ഥാനമായുള്ള നിക്ഷേപ ഉപദേശകനായ നിഖില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു, ”ഫോണിന്റെ വില 58,000 രൂപയായിരുന്നു. കൈയിലുണ്ടായിരുന്നത് 8,000 രൂപയും. ബാക്കി പൈസ വായ്പ വാങ്ങി, എന്നാല്‍,…

Read More

കെട്ടിക്കിടക്കുന്നത് 5.1 കോടി കേസുകള്‍, വേണ്ടത് പരിഷ്‌കരിച്ച ജുഡീഷ്യറി

Thamasoma News Desk ആധുനിക ഇന്ത്യയുടെ ഭരണം കാര്യക്ഷമമായി മുന്നോട്ടുപോകാന്‍ ഏറ്റവും അന്ത്യന്താപേക്ഷിതമായത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജുഡീഷ്യറിയാണ് (Reformed Judiciary) നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുക, വ്യക്തിഗത അവകാശങ്ങള്‍ സംരക്ഷിക്കുക, എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക തുടങ്ങിയവ സമൂഹത്തിന്റെ ഘടനയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നിരുന്നാലും, അടിസ്ഥാനപരമായ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, നീതി നടപ്പാക്കുന്നതിലെ നീണ്ട കാലതാമസം മൂലം ജുഡീഷ്യറിയുടെ വിശ്വാസ്യത കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഓരോ ദിവസം കഴിയുന്തോറും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പെരുകുകയും നിയമസംവിധാനത്തെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. നീതി കാത്തു…

Read More

യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള വഴികളുമായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍

Thamasoma News Desk പ്രായമായവര്‍ക്ക് നാമജപത്തിനുള്ള സ്ഥലം മാത്രമല്ല ക്ഷേത്രങ്ങളെന്നും ഇവിടേക്ക് യുവാക്കള്‍ കൂടി ധാരാളമായി എത്തണമെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. യുവാക്കളെ കൂടുതലായി ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാനായി ലൈബ്രറികള്‍ (Temple library) കൂടി സ്ഥാപിക്കണമെന്നാണ് സോമനാഥിന്റെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് ശ്രീ ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ മാറ്റിമറിക്കുന്ന ഇടമായി ക്ഷേത്രങ്ങള്‍ മാറണമെന്നാണ് സോമനാഥ് അഭിപ്രായപ്പെട്ടത്. അതിനായി രാജ്യമെമ്പാടുമുള്ള ക്ഷേത്ര ഭരണാധികാരികളോട് അദ്ദേഹമൊരു നിര്‍ദ്ദേശവും വച്ചു, ക്ഷേത്രങ്ങളില്‍…

Read More

ഭിന്നശേഷിയുള്ള മകനും അമ്മയ്ക്കും നേരിട്ട ദുരനുഭവം: പ്രഥമാധ്യാപകന് സസ്‌പെന്‍ഷന്‍

Thamasoma News Desk ഭിന്നശേഷിയുള്ള മകന്റെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തില്‍ പെരുമാറിയ പ്രഥമാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ ജില്ലയിലെ കുന്നംകുളം എം.ജെ.ഡി സ്‌കൂളിലെ (MJD School) പ്രഥമാധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷന്‍ ആവശ്യവുമായി പോയപ്പോള്‍ സ്‌കൂളില്‍ നിന്നുണ്ടായ ദുരനുഭവം വിദ്യാര്‍ഥിയുടെ അമ്മ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പരീക്ഷാ ഭവന്‍ ജോയിന്റ് കമ്മിഷണറെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ…

Read More