ഈ നീതികേടുകള്‍ സഹിക്കാവുന്നതോ പൊറുക്കാവുന്നതോ അല്ല: അനിത ശ്രീജിത് എഴുതുന്നു….

വാളയാർ കേസിൽ നീതി തലകുത്തി നിൽക്കുമ്പോൾ നിങ്ങളൊന്നോർത്തു നോക്കൂ രണ്ട് പിഞ്ചു പെണ്ണുടലുകൾ തിന്ന വേദന, മാനസികാഘാതം എത്ര ആയിരുന്നുവെന്ന് – ഒൻപതു വയസ്സിൽ ,പതിനൊന്നു വയസ്സിൽ ഒരു പെൺകുഞ്ഞിന് ലൈംഗികതയെപ്പറ്റി എന്തറിയാം എന്ന് ചിന്തിച്ചിട്ടുണ്ടോ? അവൾ പ്രായപൂർത്തിയായ ഒരു പുരുഷന്റെ നഗ്നശരീരം പോലും ഒരു പക്ഷേ കണ്ടിട്ടോ ചിന്തിച്ചിട്ടോ ഉണ്ടാവില്ല. അവളുടെ ശരീരത്തിൽ പ്രായപൂർത്തിയാകാനായുള്ള ഹോർമോണുകളുടെ പ്രവർത്തനങ്ങൾ ഒരു പക്ഷേ തുടങ്ങിയിട്ടുണ്ടാവാം. അവളുടെ കുഞ്ഞു ശരീരത്തിൽ വളരാൻ വെമ്പുന്ന അവയവങ്ങളും മനസ്സിൽ കമ്പനം കൊള്ളാൻ പോകുന്ന…

Read More

ആദ്യമേ തന്നെ വിധി നടപ്പാക്കി കഴിഞ്ഞ ഡോ. ഉന്മേഷിന്റെ പുതുക്കിയ സ്വഭാവ സർട്ടിഫിക്കേറ്റ് കിട്ടിയിട്ടുണ്ട്: അതെന്ത് ചെയ്യണം My Lord ??

                 = അഡ്വ. CV Manuvilsan പ്രതികാര നാടകത്തിലെ അനിവാര്യമായ ആ അന്ത്യ രംഗവും തീർന്നു. അരങ്ങിലെ ആളൊഴിഞ്ഞ് കാണികൾ വേർപിരിയാനൊരുങ്ങുന്ന ഈ പുത്തൻ പുലരിയുടെ അരുണോദയത്തിൽ, നിരൂപകൻ എന്ന നിലയിൽ [വേണമെങ്കിൽ നിരീക്ഷകൻ എന്നും വിളിച്ചോളൂ സാർ] കുറച്ച് അഭിപ്രായങ്ങൾ പറയാൻ എന്നേയും കൂടി അനുവദിക്കുക. വാർത്ത: [മലയാള മനോരമ ] ഗോവിന്ദച്ചാമി പ്രതിയായ പീഡനക്കേസില്‍ പ്രതിഭാഗം ചേര്‍ന്നുവെന്ന് ആരോപണവിധേയനായ ഫൊറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ഉന്മേഷ് കുറ്റക്കാരനല്ലെന്ന്…

Read More

പെണ്ണിന്റെ ആത്മാഭിമാനത്തിന് ഇതോ കോടതി നല്‍കുന്ന വില…??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ സ്ത്രീധനമെന്ന സാമൂഹിക തിന്മയെ വേരോടെ പിഴുതെറിയാന്‍ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഫലപ്രദമായ നടപടികള്‍ എന്തെന്ന ചോദ്യത്തിന് യാതൊന്നുമില്ല എന്നതാണ് മറുപടി. വിസ്മയയെ അതിക്രൂരമായി മരണത്തിലേക്കു തള്ളിവിട്ട കിരണ്‍കുമാറിന് 10 വര്‍ഷത്തെ തടവും പന്ത്രണ്ടര ലക്ഷം രൂപയും ശിക്ഷ വിധിച്ചതോടെ സമാധാനം ലഭിച്ച പോലെയാണ് ഇവിടെയുള്ള മാധ്യമങ്ങളും വിസ്മയയുടെ മാതാപിതാക്കളും ഉള്‍പ്പടെയുള്ള സകലരുടെയും പ്രതികരണം. കേവലം 23 വയസ് മാത്രം പ്രായമുണ്ടായിരുന്ന, ജീവിതം ഇനിയും ധാരാളം ബാക്കി…

Read More

ക്രൂര ജന്മങ്ങള്‍ക്കു മാത്രമേ യുദ്ധം ട്രോളി രസിക്കാനാവൂ….

വിശന്നു വലയുന്ന കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്കൊന്നു സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ….??? ഈ ലോകത്തെ യാതൊരു സുഖസൗകര്യങ്ങളും അവര്‍ക്കാവശ്യമില്ല, വേണ്ടത് ഒരിത്തിരി ആഹാരം മാത്രമെന്ന് ദയനീയമായ അവരുടെ കണ്ണുകള്‍ നമുക്കു പറഞ്ഞുതരും. യുദ്ധത്തിന്റെ പേരില്‍ പട്ടാളക്കാര്‍ ശരീരത്തില്‍ തേര്‍വാഴ്ച നടത്തിയ സ്ത്രീകളെ കണ്ടിട്ടുണ്ടോ…?? കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ നിസ്സഹായ ജന്മങ്ങളെ…?? യുദ്ധക്കൊതി മൂത്ത നരാധമന്മാരില്‍ നിന്നും സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താന്‍ വേണ്ടി എവിടേക്കെന്നറിയാതെ പലായനം ചെയ്യപ്പെട്ട് മരണപ്പെട്ടുപോയ മനുഷ്യരുടെ വേദനകള്‍ നിങ്ങള്‍ക്കു മനസിലാകുമോ…?? തങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും തുടയിടുക്കു ലക്ഷ്യം വച്ചവന്റെ…

Read More

പന്തീരാങ്കാവ്: പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന് പോലീസ്

Thamasoma News Desk പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നും പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും പോലീസ് (Pantheerankavu Police). ‘കോടതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കേസാണിത്. സമൂഹ മാധ്യമത്തിലൂടെയുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തലുകള്‍ യാതൊരു തരത്തിലും അന്വേഷണത്തെ ബാധിക്കില്ല,’ പോലീസ് പറഞ്ഞു. കേസില്‍ ഭര്‍ത്താവ് രാഹുല്‍ നിരപരാധിയാണെന്നും മാതാപിതാക്കളും വക്കീലും പറഞ്ഞതനുസരിച്ച് രാഹുലിനെതിരെ താന്‍ കള്ളം പറയുകയായിരുന്നുവെന്നും യുവതി യു ട്യൂബിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്നെ രാഹുല്‍ അടിക്കാനുള്ള കാരണം മാട്രിമോണിയലിലൂടെ പരിചയപ്പെട്ട സന്ദീപുമായി…

Read More

ആ സെക്യുലര്‍ വിവാഹം പാര്‍ട്ടിയില്‍ നിന്നും മറച്ചുവച്ചത് എന്തിന്…??

  സി പി എമ്മിന്റെ ഇക്കാലമത്രയുമുള്ള നാള്‍വഴികള്‍ പരിശോധിച്ചാലറിയാം, സെക്യുലര്‍ ബന്ധങ്ങളെ എന്നെന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒരു പാര്‍ട്ടിയാണത്. എന്നുമാത്രമല്ല, മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ് മനുഷ്യരെ മനുഷ്യരായി കാണുന്നു എന്നതാണ് സി പി എം എന്നെന്നും മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തം.ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നല്‍കിയപ്പോള്‍, ഭരണഘടനയ്‌ക്കൊപ്പം നിന്ന സി പി എം, മതഭ്രാന്തിനു കീഴടങ്ങുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.വിവാദമായ പല വിവാഹങ്ങള്‍ക്കും കാവല്‍ നില്‍ക്കുകയും, അവരെ സംരക്ഷിക്കുകയും ചെയ്ത അനുഭവമാണ് പല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ളത്….

Read More

മാഗി വിവാഹമോചനക്കേസ്: വേലക്കാരിയുടെ ജീവിതം ഭാര്യമാരുടേതിനെക്കാള്‍ മികച്ചത്

Written by Jess Varkey Thuruthel & D P Skariah ഭാര്യയ്ക്ക് മാഗി ന്യൂഡില്‍സ് മാത്രമേ ഉണ്ടാക്കാനറിയുകയുള്ളു എന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ന്യൂഡില്‍സ് മാത്രം കഴിച്ചു മടുത്തു എന്നുമുള്ള കാരണത്താല്‍ വിവാഹ മോചനം നേടിയ ദമ്പതികളെക്കുറിച്ച് കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ പ്രിന്‍സിപ്പല്‍ ജില്ല, സെഷന്‍സ് കോടതി ജഡ്ജി എം എല്‍ രഘുനാഥ് തമാശ് രൂപത്തില്‍ വെളിപ്പെടുത്തിയതിനെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.നിസ്സാര പ്രശ്‌നങ്ങളുടെ പേരിലാണ് ഇന്ത്യയിലിപ്പോള്‍ വിവാഹ മോചനം നടക്കുന്നതെന്നും ഇതെല്ലാം ഒഴിവാക്കപ്പെടേണ്ടതാണെന്നുമാണ്…

Read More

സംരക്ഷണമല്ല, ഇത് കേരളതീരം വിറ്റുകാശാക്കാനുള്ള ചെപ്പടിവിദ്യകള്‍

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ Intro: കേരളത്തിന്റെ കടല്‍ത്തീരം സംരക്ഷിക്കാനും തീരദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള തീവ്രയത്‌നത്തിലാണു തങ്ങളെന്ന പ്രതീതിയുണ്ടാക്കി സര്‍ക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത് കേരളത്തിന്റെ സ്വര്‍ണ്ണഖനിയായ തീരം വിറ്റു കാശാക്കാനുള്ള പദ്ധതികളാണ്. കോടികള്‍ ചെലവഴിച്ചിട്ടും രക്ഷയില്ലെന്നും തീരദേശത്തെ ജീവിതം സുരക്ഷിതമല്ലെന്നുമുള്ള പൊതുധാരണയുണ്ടാക്കുന്ന ഇടതു, വലതു, ബി ജെ പി തന്ത്രങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് ചെല്ലാനം കൊച്ചി ജനകീയ വേദി ജനറല്‍ കണ്‍വീനര്‍ വി ടി സെബാസ്റ്റ്യന്‍. എന്തുകൊണ്ട് കടലാക്രമണങ്ങള്‍ ഉണ്ടാകുന്നു…?…

Read More

മദ്യത്തൊഴിലാളികളുടെ 891 കോടി അടിച്ചുമാറ്റി തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍…!! രഹസ്യങ്ങളുടെ ചുരുളഴിയുന്നു!

  1. മദ്യനയം മൂലം ജോലിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട ഒരു പറ്റം തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടി, മദ്യത്തിന് 5 % സെസ് ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍ പിരിച്ചെടുത്ത 900 കോടി രൂപ, ഇനിയും ജനിക്കാനിരിക്കുന്ന ഒരു പദ്ധതിയുടെ പേരിലായിരുന്നോ? 2. ആകെ പിരിച്ചെടുത്ത 900 കോടി രൂപയില്‍ നിന്നും, തൊഴിലാളികള്‍ക്ക് ആളൊന്നിന് പതിനയ്യായിരം രൂപാ വീതം, ഭിക്ഷക്കാശായി നാളിത് വരെ ചെലവാക്കിയ 9 കോടി രൂപ കിഴിച്ച്, ബാക്കി 891 കോടി രൂപ കാറ്റ് കൊണ്ട് പോയോ,…

Read More