ദിലീപിന്റെ സിനിമകള്‍ക്ക് ഒടിടിയിലും ഇടമില്ല

Dileep

Thamasoma News Desk

ജനപ്രിയ നടന്‍ ദിലീപിന്റെ (Dileep) സമീപകാല ചിത്രങ്ങള്‍ക്ക് OTT യിലും ഇടം കണ്ടെത്താനായില്ല. പവി കെയര്‍ ടേക്കര്‍, ബാന്ദ്ര, തങ്കമണി എന്നീ ചിത്രങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പു തന്നെ തിയേറ്ററുകളില്‍ നിന്നും പോയതാണ്. എന്നിട്ടും OTT പ്ലാറ്റ്‌ഫോമില്‍ ഈ ചിത്രങ്ങള്‍ ഇതുവരെയും എത്തിയിട്ടില്ല. ദിലീപിന്റെ തങ്കമണി എന്ന ചിത്രം ഏപ്രിലില്‍ OTT യില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ, അതിനു ശേഷം ഇതേപ്പറ്റി യാതൊരു വിവരവുമില്ല. ബാന്ദ്രയും പവി കെയര്‍ ടേക്കറും ഡിസ്‌നി പ്ലസില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് ഇപ്പോഴും അറിവൊന്നുമില്ല. എന്നാല്‍ ഇതുവരെയും ഈ ചിത്രങ്ങള്‍ OTT പ്ലാറ്റ്‌ഫോമില്‍ ഇടം നേടിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന അതിജീവന ചിത്രത്തിന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത് 20 കോടി രൂപയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പറക്കും പപ്പന്‍, ഡി 150 എന്നീ ദിലീപ് പ്രോജക്ടുകളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *