മൃഗങ്ങളോട് ചില മനുഷ്യര്‍ കാണിക്കുന്ന ക്രൂരത

Thamasoma News Desk

ചില മൃഗഡോക്ടര്‍മാരോടു സംസാരിക്കുമ്പോള്‍, ചില മനുഷ്യര്‍ മൃഗങ്ങളോടു ചെയ്യുന്ന കൊടുംക്രൂരതയുടെ നൂറുനൂറു കഥകള്‍ നമുക്കു മുന്നിലവര്‍ തുറന്നു വയ്ക്കും (Cruelty to animals). ഊന്നുകല്‍ മൃഗാശുപത്രിയില്‍ നിന്നും കേള്‍ക്കാന്‍ കഴിയുന്നതും അത്തരം ചില കാര്യങ്ങള്‍ തന്നെ. ചില മനുഷ്യര്‍ തങ്ങളുടെ അരുമ മൃഗങ്ങളെ തങ്ങളോളം പ്രാധാന്യം നല്‍കി സ്‌നേഹിച്ചു വളര്‍ത്തുമ്പോള്‍, ചിലര്‍ മൃഗങ്ങള്‍ക്കു മുന്നില്‍ നരകം തീര്‍ക്കുന്നു.

വര്‍ഷങ്ങളോളം തൊഴുത്തില്‍ തന്നെ കെട്ടിയിട്ട്, തീറ്റയും വെള്ളവും പോലും നേരാംവണ്ണം കോടുക്കാതെ, പശുക്കളെയും എരുമകളെയും കറന്നു പാലെടുത്ത് വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ചില മനുഷ്യരുണ്ട്. അത്തരത്തില്‍, ചലന സ്വാതന്ത്ര്യം നഷ്ടപ്പെട്ട് രോഗികളായി, പിടഞ്ഞു വീണ നിരവധി മൃഗങ്ങളുണ്ട്. എഴുന്നേല്‍ക്കുവാന്‍ പോലും ശേഷിയില്ലാതെ ചത്തുപോയി ആ മൃഗങ്ങള്‍. മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ക്കു തടയിടാന്‍ പഞ്ചായത്തി രാജില്‍ തന്നെ ശക്തമായ നിയമങ്ങളുണ്ട്. പക്ഷേ, ഇവയൊന്നും ഈ മനുഷ്യരുടെ അടുത്തു വിലപ്പോകുകയില്ല.

ചിലര്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ചിലപ്പോള്‍ മരണം വരെ കൂട്ടിലോ ചങ്ങലയിലോ കെട്ടിയിടപ്പെട്ടവര്‍. അങ്ങനെ കിടന്നുകിടന്ന് ആക്രമണകാരികളായി മാറിയവര്‍. അത്തരം നായ്ക്കള്‍ തക്കം കിട്ടിയാല്‍ ആരെയും കടിക്കും. മിക്കവാറും കുട്ടികളാവും ഇത്തരം നായ്ക്കളുടെ ഇരകളായി തീരുന്നത്. ഇത്തരം ക്രൂര മനുഷ്യര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിയമമുള്ള നാടാണിത്. പക്ഷേ, ഏതെങ്കിലുമൊരു ഡോക്ടറോ പഞ്ചായത്തോ ഇത്തരം ശിക്ഷാ നടപടികളുമായി മുന്നോട്ടു പോയാല്‍, അവര്‍ക്കു പിന്നെ സമാധാനമായി പണിയെടുക്കാന്‍ സാധിക്കില്ല. മനുഷ്യരുടെ എല്ലാക്രൂരതകളും ഏറ്റുവാങ്ങേണ്ടവരാണ് മൃഗങ്ങളെന്നാണ് ചില മനുഷ്യരുടെ ചിന്താഗതി.

മൃഗങ്ങളെ വളര്‍ത്തിയേ തീരൂ എന്ന് ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കി മൃഗങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ആരും അതു ചെയ്യേണ്ടതുമില്ല. ജീവിതകാലം മുഴുവന്‍ അസ്വാതന്ത്ര്യത്തില്‍ അവരെ പാര്‍പ്പിക്കേണ്ടതുമില്ല. നായ്ക്കളെ വളര്‍ത്തുന്ന മുക്കാല്‍ ശതമാനം മനുഷ്യരും അവരുടെ രസത്തിനു വേണ്ടി അവയെ വളര്‍ത്തുന്നതാണ്. അത്തരം മനുഷ്യരുടെ കൈകളില്‍ എത്തിപ്പെട്ട നായ്ക്കളും മറ്റു മൃഗങ്ങളുമാണ് നരകജീവിതം നയിക്കേണ്ടി വരുന്നത്.

മൃഗങ്ങളെ വളര്‍ത്താനും പരിപാലിക്കാനുമുള്ള കൃത്യമായ നിയമങ്ങള്‍ പഞ്ചായത്തി രാജ് ആക്ടില്‍ പറയുന്നുണ്ട്. പക്ഷേ, അതു നടപ്പാക്കേണ്ടി വരുമ്പോള്‍ യുദ്ധപ്രഖ്യാപനവുമായി ചിലരെത്തുന്നു. ക്രൂരത ചെയ്യുന്നവര്‍ക്കെതിരെ പലരും നിശബ്ദരാകുകയാണ്. കാരണം, ഏതെങ്കിലും തരത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ചാല്‍ സമാധാനപരമായ ജീവിതം അവര്‍ക്ക് അന്യമാകും. ഇത്തരം പുലിവാലില്‍ ചെന്നുപിടിച്ച് എന്തിനു സമാധാനം നഷ്ടപ്പെടുത്തണം എന്ന ചിന്തയില്‍ ആ കുറ്റങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയാണ് പതിവ്. മനുഷ്യരുടെ ക്രൂരതകള്‍ സഹിച്ചു സഹിച്ച്, ചില മൃഗങ്ങള്‍ പ്രതികരിക്കും, പിന്നീട് അതിനെതിരെയാവും സമരങ്ങളും പ്രശ്‌നങ്ങളും.

അവയുടെ ഉള്ളിലുള്ളതും ജീവനാണ്. കാരുണ്യവും മനുഷ്യത്വവും അവര്‍ അര്‍ഹിക്കുന്നുണ്ട്.

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *