സുന്നത്ത്: ഈ ക്രൂരത അവസാനിപ്പിക്കാന്‍ മുസ്ലീം സ്ത്രീകള്‍ക്കാവും, പക്ഷേ…


Jess Varkey Thuruthel

ആ സ്ത്രീ രണ്ടു തവണ വിവാഹം കഴിച്ചിരുന്നു. ഒരു മുസ്ലീമിനെയും പിന്നീടൊരു അമുസ്ലീമിനെയും. സുന്നത്ത് നിറുത്തലാക്കുന്നതിനുള്ള പൊതുതാല്‍പര്യഹര്‍ജിയില്‍ കക്ഷി ചേരാനാണ് അവര്‍ ആ വക്കീലിനെ സമീപിച്ചത്. അവര്‍ക്കു മുന്നില്‍ വക്കീല്‍ ഒരു നിര്‍ദ്ദേശം വച്ചു. ‘സുന്നത്ത് നടത്തുന്നത് ലൈംഗികതയെ ഏതുതരത്തിലാണ് ബാധിക്കുന്നത് എന്ന് ആധികാരികമായി പറയാനും നിങ്ങള്‍ക്കു സാധിക്കും.’ ആ സ്ത്രീ വക്കീലിനെ തറപ്പിച്ചു നോക്കി, പിന്നെ എഴുന്നേറ്റു പോയി. സ്ത്രീത്വത്തെ അപമാനിച്ചു എന്നതിന് വക്കീലിന്റെ പേരില്‍ കേസും കൊടുത്തു.

കേരളത്തിലെ ഇടുക്കി ജില്ലയില്‍ 67 ദിവസം പ്രായമുള്ള കുഞ്ഞ് പരിച്ഛേദനയെ തുടര്‍ന്ന് മരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ജനുവരി രണ്ടിനായിരുന്നു സംഭവം. പക്ഷേ, വാര്‍ത്ത പുറത്തു വന്നത് അടുത്തിടെയാണ്.

ഷെനീറിനും നുസ്രത്തിനും ജനിച്ച ഇരട്ടകളില്‍ ഒരാളാണ് മരിച്ചതെന്ന് വാര്‍ത്തയില്‍ പറയുന്നു. ജനുവരി 2 ന് വൈകുന്നേരം കടയലൂര്‍ ഗ്രാമത്തിലെ നുസ്രത്തിന്റെ വീട്ടില്‍ വെച്ച് കുഞ്ഞിനു പരിച്ഛേദനം നടത്തി. തൊട്ടുപിന്നാലെ കുഞ്ഞിന് രക്തസ്രാവം തുടങ്ങി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസം കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലേക്ക് മാറ്റി. ജനുവരി നാലിന് രാവിലെ 11.45 ഓടെയാണ് കുഞ്ഞ് മരിച്ചത്. പോലീസ് സ്വമേധയാ കേസെടുത്ത് പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലിംഗാഗ്രചര്‍മ്മം നീക്കം ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ് പരിച്ഛേദനം. 2023-ല്‍, കേരളത്തിലെ നോണ്‍-റിലിജിയസ് സിറ്റിസണ്‍സ് എന്ന സംഘടന, കുട്ടികളുടെ പരിച്ഛേദന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി (PIL) ഫയല്‍ ചെയ്തു. ആശുപത്രിക്കു വെളിയില്‍ നടത്തുന്ന പരിച്ഛേദനം നിയമവിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു. എന്നാല്‍, ഹര്‍ജിക്കാര്‍ തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കാന്‍ വാര്‍ത്താ റിപ്പോര്‍ട്ടുകളെയാണ് ആശ്രയിച്ചതെന്നും അവരുടെ വാദങ്ങള്‍ക്കു തെളിവില്ലെന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിയിരുന്നു.

ഇസ്ലാമിലും യഹൂദ വിശ്വാസങ്ങളിലും മതപരമായ ആചാരത്തിന്റെ ഭാഗമാണ് പരിച്ഛേദനം. പരിച്ഛേദനം പുരുഷന്മാരില്‍ എച്ച് ഐ വി ബാധിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മുസ്ലീം സമൂഹം പരിച്ഛേദനത്തെ പിന്തുണയ്ക്കുന്നത്.

സ്ത്രീ ചേലാകര്‍മ്മത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന നോവലാണ് അനിത ശ്രീജിത്തിന്റെ പെണ്‍സുന്നത്ത്. ചേലാകര്‍മ്മം സ്ത്രീകളില്‍ നടത്തിയാലും പുരുഷനില്‍ നടത്തിയാലും അത് പ്രാകൃതവും കിരാതവുമാണ്. WHO പോലുള്ള ഒരു സംഘടന പോലും ഇത്തരത്തിലുള്ള പ്രാകൃതാചാരത്തിന് മെഡിക്കല്‍ മാനങ്ങള്‍ നല്‍കുന്നതിലൂടെ ആ സംഘടനയിലും തിരുമണ്ടന്മാരുണ്ട് എന്നു വ്യക്തമാക്കുകയാണ്. എന്താണ് ലൈംഗികത എന്നറിയാത്തവരായിരിക്കുമോ ലോകാരോഗ്യസംഘടയിലുള്ളവര്‍?

ഒരാളുടെ ശരീരത്തില്‍ എച്ച് ഐ വി അണുബാധയുണ്ടെങ്കില്‍, ശരീര ശ്രവങ്ങളിലും അത് അടങ്ങിയിരിക്കും. ഈ വൈറസ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ലൈംഗിക ബന്ധത്തിലൂടെ പുറത്തു വരുന്ന ശ്രവത്തിലാണ്. ഇത്തരത്തില്‍, ശാരീരിക ബന്ധത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന രോഗത്തിനു തടയിടുന്നതിനു വേണ്ടിയും അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത്. ലിംഗാഗ്രത്തെ ചര്‍മ്മം മുറിച്ചു മാറ്റി എന്നുകരുതി ശുക്ലം തടയപ്പെടുന്നില്ല. അവ യാതൊരു തടസവുമില്ലാതെ സ്ത്രീ ശരീരത്തില്‍ എത്തുകയും ചെയ്യും. എന്നിട്ടും ലോകാരോഗ്യ സംഘടന പറയുന്നു, എച്ച് ഐ വി തടയിടാന്‍ സുന്നത്തിന് സാധിക്കുമെന്ന്!

ലിംഗാഗ്രത്തെ പൊതിഞ്ഞു നില്‍ക്കുന്ന ചര്‍മ്മം നീക്കം ചെയ്യുന്നതോടെ, അടിവസ്ത്രത്തിലും മറ്റും ഉരഞ്ഞുരഞ്ഞ് ആ ഭാഗത്തിനു കട്ടികൂടുന്നു എന്നുമാത്രമല്ല, ഈ ഭാഗത്തെ നിരന്തര ഘര്‍ഷണം അവരെ ലൈംഗികമായി സദാ ഉത്തേജിപ്പിക്കുകയും ചെയ്യുന്നുണ്ടാവണം. സ്ത്രീകളെ എല്ലാത്തരത്തിലും അടിച്ചൊതുക്കുകയും അവരുടെ മുഖം പോലും മറച്ച്, സര്‍വ്വാംഗം കറുത്ത തുണിയില്‍ പൊതിഞ്ഞു കൊണ്ടു നടക്കാനും കാരണവും ഇതുതന്നെയാവണം. സ്ത്രീകള്‍ തങ്ങള്‍ക്കു പ്രലോഭനമുണ്ടാക്കരുത് എന്ന് പണ്ഡിതരെന്നു സ്വയം വിശേഷിപ്പിക്കുന്ന മുസ്ലീങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു.

—————————————————


തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47


Leave a Reply

Your email address will not be published. Required fields are marked *