തലയോട്ടി ഫ്രീസറില്‍, ദൈവം രോഗശാന്തി നല്‍കിയെന്ന്!

Thamasoma News

അത്ഭുത രോഗശാന്തി എന്ന പേരില്‍ തലച്ചോറില്ലാത്ത മനുഷ്യര്‍ നടത്തുന്ന ഇത്തരം നാണംകെട്ട പേക്കൂത്തുകള്‍ ആര് അവസാനിപ്പിക്കും? മരിച്ചു എന്ന് ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്ത ഒരു രോഗി, തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിലേക്കു വന്നു എന്ന് ഒരു സ്ത്രീ പറഞ്ഞിട്ട് ഏറെ ആയില്ല. കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇയാള്‍ മരിച്ചെന്ന് വിധിയെഴുതിയത്. ഇത് അന്വേഷിച്ച് ആശുപത്രിയിലെത്തിയ തമസോമയോട്, അവര്‍ തന്റെ തീവ്രമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍, ഭര്‍ത്താവു തിരിച്ചു വന്ന സന്തോഷത്തില്‍ ഓരോന്നു പറയുന്നു എന്നായിരുന്നു മറുപടി. എന്തായാലും സന്തോഷമുള്ള കാര്യമല്ലേ, പിന്നെ അതേക്കുറിച്ച് ഇത്രമാത്രം അന്വേഷിക്കാന്‍ എന്തിരിക്കുന്നു എന്നായിരുന്നു, ക്രിസ്തുവിന്റെ ആ മണവാട്ടിയുടെ ചോദ്യം.


ഇവിടെയിതാ ഈ സ്ത്രീ പറയുന്നു, തലച്ചോറു മുഴുവന്‍ ചതഞ്ഞു പോയി എന്നും തലയോട്ടി ഫ്രീസറില്‍ വച്ചിരിക്കുകയായിരുന്നുവെന്നും. ബൈബിള്‍ സമീപത്തു വച്ചപ്പോള്‍ രോഗശാന്തി ലഭിച്ചത്രെ!

ഇതു വിശ്വസിക്കാനും പ്രചരിപ്പിക്കാനും ആളുണ്ട്! പണം കിട്ടിയാല്‍ ഇവര്‍ എന്തും പ്രചരിപ്പിക്കും.

നമ്മുടെ നാട്ടിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ വാദികള്‍ ഇത്തരം അത്ഭുത രോഗശാന്തിക്കാരായ ക്രിസ്ത്യാനികളാണ്. തങ്ങള്‍ക്ക് ജന്മനാ തലച്ചോറില്ലെന്ന് തെളിയിക്കുകയാണ് ഇക്കൂട്ടര്‍. വെറും നിഷ്‌കളങ്കരായ വിശ്വാസികളെന്നു മറ്റുള്ളവര്‍ക്കു തോന്നിയേക്കാം. പക്ഷേ, ഇവര്‍ ഇവിടെ പ്രചരിപ്പിക്കുന്നത് അതിതീവ്രമായ വര്‍ഗ്ഗീയതയാണ്.

Leave a Reply

Your email address will not be published. Required fields are marked *