പൂയംകുട്ടി വനത്തിനുള്ളില്‍ കാണാതായ യുവാവിനെ കണ്ടെത്തി

Thamasoma News Desk

പൂയംകുട്ടി വെള്ളാരംകുത്ത് ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ നിന്നും വനത്തിനുള്ളിലേക്ക് ഓടിപ്പോയി കാണാതായ യുവാവിനെ കണ്ടെത്തി (Pooyamkutty). വെള്ളാരംകുത്ത് ആടുകാണിയില്‍ സന്തോഷ്, ഏപ്രില്‍ നാലിന് വൈകിട്ട് അഞ്ചുമണിയോടെ വനത്തിനുള്ളിലേക്ക് ഓടിപ്പോകുകയായിരുന്നു. വെട്ടിയിട്ട ഈറ്റ കയറ്റാനായി എത്തിയ ലോറിയിലെ ജീവനക്കാരാണ് ഈറ്റകള്‍ക്കിടയില്‍ പതുങ്ങിയ നിലയില്‍ സന്തോഷിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 9 മണിയോടു കൂടിയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ലോറി ജീവനക്കാരെ കണ്ടതും ഈറ്റകള്‍ക്കിടയിലേക്കു കൂടുതല്‍ പതുങ്ങിയ ഇദ്ദേഹം ഉടനടി ബോധരഹിതനായി വീഴുകയായിരുന്നു.

തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ വികൃതമായിപ്പോയിരുന്നു ഇദ്ദേഹത്തിന്റെ മുഖവും ശരീരവും. ദേഹമാസകലം നിരവധി മുറിവുകളുണ്ട്. തലയില്‍ നീരുവച്ച് കരിവാളിച്ചിട്ടുണ്ട്. കണ്ടെത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ ദേഹത്ത് വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാണാതായ ദിവസം ഇദ്ദേഹം ധരിച്ചിരുന്നത് കാവി മുണ്ടും ഷര്‍ട്ടുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കാട്ടിലൂടെ പോകുമ്പോള്‍ ആന ഓടിച്ചുവെന്നും ഓട്ടത്തിനിടയില്‍ വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടുവെന്നുമാണ് ഇദ്ദേഹം പറയുന്നത്.

കാണാതായ ദിവസം മുതല്‍ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറും വനംവകുപ്പിലെ മറ്റു ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന കാടുമുഴുവന്‍ അന്വേഷണം നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്നതു കണ്ട ചിലര്‍ ഇദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. പക്ഷേ, ശരവേഗത്തില്‍ ഇദ്ദേഹം കാട്ടില്‍ അപ്രത്യക്ഷനാവുകയായിരുന്നു.

അടുത്ത കാലത്തായി എന്തോ കണ്ടു പേടിച്ചതിന്റെ മാനസിക വിഭ്രാന്തിയിലായിരുന്നു സന്തോഷ്. രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കവെ എന്തോ ശബ്ദം കേട്ട് വെളിയിലിറങ്ങി നോക്കിയപ്പോള്‍ വികൃത വേഷത്തില്‍ ആരെയോ കണ്ടു എന്നാണ് ഇദ്ദേഹം മാതാപിതാക്കളോടും ബന്ധുക്കളോടും പറഞ്ഞത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ വേറെയും ചിലരെ കണ്ടുവെന്നും പറയുന്നു. ഭയചകിതനായ ഇദ്ദേഹം വീട്ടില്‍ നിന്നും ഇറങ്ങിയോടി മാതാപിതാക്കളുടെ വീട്ടിലെത്തുകയായിരുന്നു. മിണ്ടാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു അദ്ദേഹം അപ്പോള്‍. ആ ദിവസം മുതല്‍ വല്ലാതെ അസ്വസ്ഥനായിരുന്നു സന്തോഷ്.

വനംവകുപ്പാണ് സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടതിനാല്‍ ഇന്നലെ എം ആര്‍ ഐ സ്‌കാനിംഗ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തലച്ചോറിലേക്ക് രക്തം ഒഴുകിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ തലയ്ക്ക് നല്ല ചതവുണ്ട്.

കൂലിപ്പണിക്കാരനായ സന്തോഷിന് രണ്ടു മക്കളാണ് ഉള്ളത്. തീരെ ചെറിയ കുഞ്ഞുങ്ങളായിരിക്കെ ഇവരെ ഉപേക്ഷിച്ചു പോയതാണ് സന്തോഷിന്റെ ഭാര്യ.

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു