Headlines

വിചാരണ വൈകുന്നത് ജാമ്യം കിട്ടാനുള്ള കാരണമല്ല, ബോംബെ ഹൈക്കോടതി

Thamasoma News Desk

കേസില്‍ വിചാരണ വൈകുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് മൂന്നു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ‘ദീര്‍ഘകാല തടവ്’ എന്താണെന്ന് നിര്‍ണ്ണയിക്കാന്‍ തക്ക നിശ്ചിത ഫോര്‍മുല ഇല്ലെന്നും കോടതി പറഞ്ഞു.

പ്രതിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് ഇരയെയും അവളുടെ പിതാവിനെയും പ്രതിനിധീകരിച്ചെത്തിയ വക്കീലാണ്. ഇത് തങ്ങളില്‍ ഞെട്ടലുളവാക്കുന്നു എന്നാണ് ജസ്റ്റിസ് മാധവ് ജംദാര്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടത്. ഇരയുടെയും അവളുടെ പിതാവിന്റെയും പെരുമാറ്റം പ്രതികള്‍ ഇവരെ എത്രത്തോളം സ്വാധീനിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് എന്ന് ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു.

കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍, പ്രായപൂര്‍ത്തിയാകാത്ത ഇരയും അവളുടെ പിതാവും കോടതിയില്‍ ഹാജരായിരുന്നു. പ്രതി സോമനാഥ് ഗെയ്ക്വാദ് തന്റെ അഭിഭാഷകന്‍ സന റയീസ് ഖാന്‍ മുഖേന ദീര്‍ഘനാളത്തെ തടവും വിചാരണ വൈകലും കാരണം ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടു. 2020 ഒക്ടോബര്‍ 31-നാണ് ഗെയ്ക്വാദിനെ അറസ്റ്റ് ചെയ്തതെന്നും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലാത്തതിനാല്‍ വിചാരണയില്‍ കാര്യമായ പുരോഗതിയില്ലെന്നും ഖാന്‍ വാദിച്ചു.

എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ജീവപര്യന്തമാണ് ശിക്ഷയെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വീര ഷിന്‍ഡെ വാദിച്ചു. കൂടാതെ, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമപ്രകാരമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്, അതിനനുസരിച്ച് കുറഞ്ഞ ശിക്ഷ 20 വര്‍ഷമാണ്.

ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിചാരണ വൈകുന്നു എന്നത് പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള കാരണമല്ല എന്ന് ബെഞ്ച് പറഞ്ഞു. ഈ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍, വിചാരണ വേഗത്തിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

കേസിന്റെ വിചാരണ ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കാനും ഹൈക്കോടതിയില്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സെഷന്‍സ് കോടതിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു, ”പ്രതികള്‍ ഇരയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും തെളിവുകളും നശിപ്പിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

മാതാപിതാക്കളുമായി പിണങ്ങി 2020 ഒക്ടോബറിലാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് ഇവളെ പ്രതിയായ നിഖില്‍ ഷിന്‍ഡെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കിഴക്കന്‍ പൂനെയിലെ ഹഡപ്സറില്‍ ഇറക്കുന്നതിന് മുമ്പ് അവളെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തു. എന്താണ് സംഭവിച്ചതെന്ന് പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി.

വീട്ടിലേക്കുള്ള വഴി കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ, മറ്റൊരു പ്രതിയായ മോഹന്‍ അവളെ അവളുടെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. പകരം, പൂനെയിലെ സാസ്വാദ് പ്രദേശത്തെ ഒരു വീട്ടിലേക്ക് അവളെ കൊണ്ടുപോയി, അവിടെ ഷിന്‍ഡെയും അവന്റെ ബന്ധുക്കളായ അവിനാഷും മോഹന്‍ ഗെയ്ക്വാദും ചേര്‍ന്ന് അവളെ കൂട്ടബലാത്സംഗം ചെയ്തു. രക്ഷപ്പെടാതിരിക്കാന്‍ അവര്‍ അവളെ ഒരു മുറിയില്‍ പൂട്ടിയിട്ടു.

രണ്ട് ദിവസം തടവില്‍ കഴിഞ്ഞ ശേഷം പെണ്‍കുട്ടി രക്ഷപ്പെടുകയും സസ്വാദ് പോലീസ് സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പ് മറ്റൊരു നഗരവാസിയുടെ സഹായം തേടുകയും ചെയ്തു.

…………………………………………………………………………

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170,
editor@thamasoma.com

……………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു