ന്യൂനപക്ഷ വോട്ടില്‍ കണ്ണും നട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍

Thamasoma News Desk 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആര്‍ക്കൊപ്പമാകും നില്‍ക്കുക? (Election 2024 Kerala) തെരഞ്ഞെടുപ്പിന്റെ ആവേശം ശക്തമാകുമ്പോള്‍, ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്കൊപ്പം നിറുത്താനുള്ള തീവ്ര പരിശ്രമങ്ങളാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും നടത്തുന്നത്. കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം പേരും ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരാണ്. ഉയര്‍ന്ന സാക്ഷരതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും കള്ളവും സത്യവും വേര്‍തിരിച്ചറിയാനുള്ള അറിവും കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ്. കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 45% ത്തോളം വരുന്ന…

Read More

കോതമംഗലം സാറാമ്മ വധം: പിന്നില്‍ മലയാളികളോ?

ജെസ് വര്‍ക്കി തുരുത്തേല്‍ ഈ വീടിന്റെ അടുക്കളയുടെ ഇറയത്തായി ഒരു കസേരയുണ്ട്. ആ കസേരയിലിരുന്നാണ് അവരുടെ അമ്മ സാറാമ്മ (കള്ളാട് ചെങ്ങമനാട് Saramma -72) എന്നും ഭക്ഷണം കഴിക്കാറ്. ഇന്ന് ആ കസേര ശൂന്യമാണ്. അതിന്റെ ഉടമ ഇനി തിരിച്ചെത്തില്ല. അദൃശ്യനായൊരു കൊലയാളി ആ ജീവനെടുത്തിട്ട് ഏകദേശം ഒരു മാസം ആകാന്‍ പോകുന്നു. ഇന്നുമയാള്‍ കാണാമറയത്തു തന്നെ! ഓരോ കൊലപാതകങ്ങളിലും ദൈവത്തിന്റെ കൈയ്യൊപ്പോടു കൂടി ഒരു തെളിവെങ്കിലും ശേഷിക്കാറുണ്ട്. മഞ്ഞള്‍പ്പൊടി വിതറി, തന്നിലേക്കുള്ള വഴി കൊലയാളി അടച്ചെങ്കിലും…

Read More

സോഷ്യല്‍ മീഡിയയിലൂടെ അപവാദപ്രചാരണം: ഷൈജുവിന് ഊന്നുകല്‍ പോലീസിന്റെ താക്കീത്

Jess Varkey Thuruthel എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനു വരെ പരാതി നല്‍കിയ കോതമംഗലം ചെറുവട്ടൂര്‍ ഇഞ്ചപ്പുഴ വീട്ടില്‍ ഷൈജുവിന്റെ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ തമസോമയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ട ഷൈജുവിന് ഊന്നുകല്‍ പോലീസിന്റെ താക്കീത് (Oonnukal Police). ഇനി മേലില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ ആര്‍ക്കെതിരെയും അപവാവാദങ്ങള്‍ പ്രചരിപ്പിക്കുതെന്നാണ് പോലീസ് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ച്…

Read More

എസ് എസ് ഡ്രൈവിംഗ് സ്‌കൂള്‍: പരാതികള്‍ക്കു കാരണം സ്ത്രീ വിജയിച്ചതിലുള്ള അസൂയയോ?

Jess Varkey Thuruthel ചെറുവട്ടൂരില്‍, രശ്മി നടത്തുന്ന എസ് എസ് ഡ്രൈവിംഗ് സ്‌കൂളിലേക്ക് കോതമംഗലത്തിന്റെ (S S Driving School, Cheruvattoor) വിദൂര പ്രദേശങ്ങളില്‍ നിന്നുപോലും നിരവധി ആളുകള്‍ ഡ്രൈവിംഗ് പഠിക്കാനായി എത്തുന്നുണ്ട്. 2008 ലാണ് രശ്മി ഈ ഡ്രൈവിംഗ് സ്‌കൂളിനു തുടക്കമിടുന്നത്. പഠിതാക്കളോടുള്ള നല്ല സമീപനവും പഠിപ്പിക്കുന്നതിലെ ആത്മാര്‍ത്ഥതയും മൂലം രശ്മിയുടെ ഡ്രൈവിംഗ് സ്‌കൂളിലേക്ക് പഠിതാക്കള്‍ കൂടുതല്‍ക്കൂടുതലായി എത്തിത്തുടങ്ങി. അതോടെ, തിരക്കും വര്‍ദ്ധിച്ചു. വാഹനമോടിക്കാന്‍ എത്തുന്നവരെ കൃത്യമായി കൊണ്ടുപോകുകയും തിരിച്ചു കൊണ്ടുവരികയും ചെയ്യുന്ന വ്യക്തിയാണ് രശ്മിയെന്നു…

Read More

എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ പരാതി നല്‍കിയ ഷൈജുവിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുന്നു

Jess Varkey Thuruthel ചെറുവട്ടൂര്‍ സ്വദേശി ഇഞ്ചപ്പുഴ ഷൈജു പറഞ്ഞതത്രയും പച്ചക്കള്ളമാണെന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷമുണ്ട്. അത്, ഇയാളുടെ സഹോദരിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു. എന്റെ രണ്ടായിരം രൂപയും ഡോക്യുമെന്റുകളും വേണമെന്നും അതു തിരിച്ചു തന്നിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു എന്നും പറഞ്ഞ ഷൈജുവിനോട് ഇതിന്റെ വിശദാംശങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴാണ് മനസിലായത്, ഇയാള്‍ ഏഴു ക്ലാസുകളില്‍ പങ്കെടുത്തത് ഒരു രൂപ പോലും ഫീസ് കൊടുക്കാതെ ആയിരുന്നു എന്ന്. ആ നിമിഷം മുതല്‍ ഷൈജു സംശയനിഴലിലായിരുന്നു. പിന്നീട് അയാള്‍ പറഞ്ഞ ഓരോ വാക്കും…

Read More

തല കുനിച്ചു സത്യഭാമ; ഇതു സോഷ്യല്‍ മീഡിയയുടെ വിജയം

Jess Varkey Thuruthel നിറത്തിന്റെ പേരില്‍ അധിക്ഷേപം നടത്തിയ സത്യഭാമ (Sathyabhama) ഒടുവില്‍ തല കുനിച്ചിരിക്കുന്നു. സമൂഹം തന്നെ വേട്ടയാടുന്നുവെന്നും കുടുംബകാര്യങ്ങള്‍ പോലും പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കുന്നുവെന്നും തന്നെ വെറുതെ വിടണമെന്നും സത്യഭാമ അഭ്യര്‍ത്ഥിക്കുന്നു. കലയില്‍ മതം കലര്‍ത്തി, നിറത്തിന്റെ പേരില്‍ മനുഷ്യരെ അത്യന്തം അപഹസിക്കുകയും പരിഹസിക്കുകയും ചെയ്ത സത്യഭാമ തന്റെ നിലപാടില്‍ ലവലേശം പോലും മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍, പിന്തുണച്ചു കൂടെ നിന്ന ബി ജെ പി തള്ളിയതാവണം ഈ മനം മാറ്റത്തിനു കാരണം. സത്യഭാമയെ…

Read More