JessVarkey

അവര്‍ സുഖമായി ജീവിക്കട്ടെ, പോക്‌സോ റദ്ദാക്കി കോടതി

Thamasoma News Desk പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്കെതിരെയുള്ള പോക്‌സോ കേസ് (POCSO Case) റദ്ദാക്കി കേരള ഹൈക്കോടതി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്സോ) നിയമപ്രകാരം കേസുകള്‍ തീര്‍പ്പാക്കല്‍ നിയമപ്രകാരം അനുവദനീയമല്ലെങ്കിലും കുറ്റാരോപിതന്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നുവെന്നും അതിനാല്‍ കേസ് റദ്ദാക്കുകയാണെന്നും കോടതി പറഞ്ഞു. പ്രതി ഇരയെ വിവാഹം കഴിച്ചു, അവര്‍ക്കിപ്പോള്‍ രണ്ടു കുട്ടികളുണ്ട്, അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു, കോടതി വ്യക്തമാക്കി. കേസിനാസ്പദമായ സംഭവം നടന്നത് 2021 ഫെബ്രുവരിയിലാണ്. എറണാകുളം റൂറല്‍ പോലീസാണ്…

Read More

ജനിച്ച മതത്തില്‍ ഒരാളെയും കെട്ടിയിടാനാവില്ല

Thamasoma News Desk ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് മാത്രം ഒരാളെ ആ മതത്തില്‍ കെട്ടിയിടാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി (Kerala HC). മതസ്വാതന്ത്ര്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഏതു മതം സ്വീകരിക്കാനും ഒരു വ്യക്തിക്കു സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏതെങ്കിലുമൊരു വ്യക്തി ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് മറ്റൊരു മതം സ്വീകരിക്കുകയാണെങ്കില്‍, അവരുടെ രേഖകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറിയ കൊച്ചിയില്‍ നിന്നുള്ള രണ്ട് സഹോദരങ്ങള്‍ക്ക് പുതിയ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ സ്‌കൂള്‍…

Read More

അര്‍ജ്ജുന്‍ റെസ്‌ക്യു: പാപക്കറ കഴുകി വെളുപ്പിച്ചെടുത്ത് കര്‍ണാടക കോണ്‍ഗ്രസ്

Thamasoma News Desk കര്‍ണാടകയിലെ ഷിരൂരില്‍, അതിഭീകരമായ മണ്ണിടിച്ചിലുണ്ടായതിന്റെ രണ്ടാം ദിനവും വെറും രണ്ടു ജെ സി ബി കള്‍ മാത്രമുപയോഗിച്ച് മണ്ണുമാറ്റി റോഡ് ക്ലിയര്‍ ചെയ്യുന്നത് കണ്ട്, മണ്ണിനടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസിനെയും മറ്റും സമീപിച്ച അര്‍ജ്ജുന്റെ (Arjune) ബന്ധുക്കള്‍ക്കു ലഭിച്ചത് വെറും നിസ്സഹകരണം മാത്രമായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ആ സംഭവത്തിനോ മണ്ണിനടിയില്‍ പെട്ട ജീവനുകളെ രക്ഷപ്പെടുത്താനോ ആദ്യമണിക്കൂറുകളില്‍ ശ്രമിച്ചതേയില്ല. ഗംഗാവാലിപ്പുഴയില്‍ ആദ്യം നടത്തിയ തെരച്ചിലില്‍ ഏതാനും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ സംതൃപ്തരായ…

Read More

അതും പറഞ്ഞ് ഒരൊറ്റക്കരച്ചിലായിരുന്നു അദ്ദേഹം…

Jeneesh Cheraampilly ജോലി കഴിഞ്ഞ് ഇറങ്ങാറായി നില്‍ക്കുമ്പോള്‍ സ്റ്റേഷനിലേക്ക് ഒരാള്‍ വരുന്നു. ആ മുഖം കണ്ടാലറിയാം ടെന്‍ഷനടിച്ച് വല്ലാത്തൊരു അവസ്ഥയിലാണ് ആളെന്ന്. എന്ത് പറ്റീന്ന് തിരക്കിയപ്പോഴാണ് അറിയുന്നത് എറണാകുളത്ത് കോച്ചിങ്ങിനായി പോകുന്ന മകന്‍ ഇതുവരെ വീട്ടിലെത്തിയിട്ടില്ല (missing). ഫോണ്‍ ആണെങ്കില്‍ switch off ആണ്. വേഗം മകന്റെയും instituteന്റെ ഡീറ്റെയില്‍സും വാങ്ങി സുഹൃത്തുക്കളുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ ഉച്ചക്ക് ക്ലാസ്സ് വിടുന്ന ടൈം വരെ ഒപ്പമുണ്ടായിരുന്നു പിന്നെ കണ്ടില്ലാന്നും ഫോണ്‍ switch off ആണെന്ന മറുപടിയുമാണ് എല്ലാവരില്‍…

Read More

കണ്ണീരിന്റെ അളവെടുക്കാനെത്തുന്ന വിഷജീവികള്‍

Thamasoma News Desk ദുരന്തമോ മരണമോ സംഭവിച്ച വീട്ടിലേക്ക് ചില മനുഷ്യര്‍ ഒഴുകിയെത്തും. ആ അത്യാഹിതത്തില്‍പെട്ടുപോയ മനുഷ്യരുടെ കണ്ണീരിന്റെയും വിലാപത്തിന്റെയും ആഴമളക്കാനായി. ദു:ഖം ഉള്ളിലടക്കിപ്പിടിച്ച് പുറമേ ശാന്തതയോടെ നില്‍ക്കുന്ന ഉറ്റവരുടെ മൃഖങ്ങളിലേക്കും പ്രവൃത്തികളില്ലേക്കും കണ്ണിമ ചിമ്മാതെ അവര്‍ നോക്കിക്കൊണ്ടിരിക്കും. ആ സംഭവത്തിന്റെ അവസാനം കണ്ടിട്ടേ അവരവിടെ നിന്നും പിന്മാറുകയുമുള്ളു. അതിനു ശേഷമാണ് അവലോകനങ്ങള്‍. ഉറ്റവരുടെ കരച്ചിലിന്റെ ആഴമളക്കലുകള്‍. അത്രയ്‌ക്കൊന്നും വിഷമമില്ലെന്ന പറച്ചിലുകള്‍. എന്തേ കരയാത്തതെന്ന സംശയപ്രകടനങ്ങള്‍. മകള്‍ എത്രത്തോളം കരഞ്ഞു, മകന് കുലുക്കമില്ലായിരുന്നല്ലോ. അച്ഛനെന്തേ കരയാത്തെ. അമ്മ…

Read More

ഷിരൂര്‍ ഗംഗാവാലി: സുബിന്‍ നാട്പാക് സംസാരിക്കുന്നു

സുബിന്‍ നാട്പാക് ഷിരൂര്‍ ഗംഗാവാലി (Shirur Gangavalley) എഴുതാന്‍ പലതവണ എടുത്തിട്ടും ഒഴിവാക്കിയതാണ് എങ്കിലും നിലവിലെ ചര്‍ച്ചകളും ഫേസ്ബുക് ബഹളവും കണ്ടിട്ട് എഴുതാതെ പോക വയ്യ. NH 66 ഇല്‍ നിര്‍മ്മിക്കാന്‍ ഏറെ ബുദ്ദിമുട്ട് നേരിട്ട ഭാഗങ്ങളില്‍ പ്രധാനി ആണ് ഈ സ്ട്രെച്ച്. ചെങ്കുത്തായ മലനിര ഒരുവശത്ത്, അതും ഉറപ്പുള്ള പാറയുടെ സാന്നിധ്യം പൊതുവെ കുറഞ്ഞ, വെള്ള പാറകള്‍ ചെമ്മണ്ണില്‍ പൊതിഞ്ഞ ഉയര്‍ന്ന മലനിരകളാണിവിടെ. മലയുടെ പീക്ക് പോയിന്റിന്റെ പൊക്കം ഈ ഭാഗത്ത് 289 മീറ്റര്‍ ആണ്….

Read More
Arjun rescue operation

കേരളത്തിലായിരുന്നെങ്കില്‍ അര്‍ജ്ജുനെ എന്നേ രക്ഷപ്പെടുത്തിയേനേ

Thamasoma News Desk ജൂലൈ 16 ന് രാവിലേ എട്ടരയോടെയാണ് കര്‍ണാടകയിലെ അങ്കോളയ്ക്കടുത്ത് ദേശീയ പാത 66 ലേയ്ക്ക് മണ്ണിടിച്ചിലുണ്ടാവുകയും റോഡിന്റെയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയും അതിലുണ്ടായിരുന്ന അര്‍ജ്ജുനും (Arjun) മറ്റനേകം വണ്ടിക്കാരും മണ്ണിലടിയിലാവുന്നത്. അധികം വൈകാതെ തന്നെ റോഡിന്റെ മറുഭാഗം വരെ വീണ മണ്ണിന്റെ മേല്‍ ഭാഗം നീക്കിയപ്പോഴും കൂടാതെ തൊട്ടടുത്തുള്ള നദിയില്‍ നിന്നും ഏഴ് പേരുടെ മൃത ശരീരങ്ങള്‍ കിട്ടിയിരുന്നു. അവിടേ നിന്ന് രക്ഷപ്പെട്ടവരാണ് ഇനിയും നിരവധി പേര് റോഡിന്റെ മറു വശത്ത് മണ്ണിനടിയില്‍ കുടുങ്ങി…

Read More
Arjun rescue operation

ജീവനോടെ മണ്ണിനടിയില്‍, കുലുക്കമില്ലാതെ കര്‍ണാടക

Thamasoma News Desk മാലിന്യക്കടലായ ആമയിഴഞ്ചാന്‍ കനാലില്‍ കാണാതായ ജോയിക്കായി പ്രതീക്ഷയോടെ കേരളം രക്ഷാപ്രവര്‍ത്തനം നടത്തിയത് മൂന്നു ദിവസമാണ്. വെള്ളത്തില്‍ ഒരാളെ കാണാതായാല്‍, ഏതാനും മിനിറ്റുകള്‍ മാത്രമേ ജീവനോടെയുണ്ടാവൂ എന്ന സത്യമറിയാമായിരുന്നിട്ടും പ്രതീക്ഷയായിരുന്നു. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളെയും ടെക്‌നോളജിയെയും ഉപയോഗപ്പെടുത്തി കേരളമതു ചെയ്തു. കഴിഞ്ഞ നാലു ദിവസമായി മലയാളിയായ അര്‍ജ്ജുന്‍ അദ്ദേഹത്തിന്റെ ലോറിയോടൊപ്പം കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിനടിയില്‍ (landslide) ജീവനോടെ കാത്തിരിക്കുകയാണ്. രക്ഷാകരങ്ങള്‍ തങ്ങളെത്തേടിയെത്തുമെന്ന പ്രതീക്ഷയോടെ. പക്ഷേ, കുറെ ജീവനുകള്‍ മണ്ണിനടിയിലായിട്ടും കര്‍ണാടകയ്ക്കു കുലുക്കമില്ല. അര്‍ജ്ജുന്‍ ജീവനോടെ…

Read More

വരലക്ഷ്മി ശരത്കുമാറിനെ സ്വന്തം പേരിനോടു ചേര്‍ത്തു വച്ച് ഭര്‍ത്താവ് നിക്കോളായ്

Thamasoma News Desk ഇനിമുതല്‍ താന്‍ ‘നിക്കോളായ് വരലക്ഷ്മി ശരത്കുമാര്‍ സച്ച്ദേവ്’ (Nicholai Varalaxmi Sarathkumar Sachdev) എന്ന പേരില്‍ അറിയപ്പെടുമെന്ന് നിക്കോളായ് സച്ച്ദേവ്. വിവാഹശേഷം സാധാരണയായി ഭര്‍ത്താവിന്റെ പേര് സ്വന്തം പേരിനോടു ചേര്‍ത്തു വയ്ക്കുന്നത് ഭാര്യയാണ്. എന്നാലിവിടെ, താനിനി ഭാര്യയുടെ പേരില്‍ അറിയപ്പെടുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് നിക്കോളായ്. തന്റെ ഭാര്യയും നടിയുമായ വരലക്ഷ്മി ശരത്കുമാറിനെ ആദരിക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള ഗ്യാലറിസ്റ്റ് ആണ് നിക്കോളായ് സച്ച്‌ദേവ്. ഭാര്യയുടെ പേരും പെരുമയും നിലനിര്‍ത്താന്‍ താനും തങ്ങളുടെ…

Read More

രമേഷ് നാരായണ്‍ കാണിച്ചതും ശരത്ത് എഴുതിയതും ഒന്ന്

Thamasoma News Desk ‘പോട്ടേടാ ചെക്കാ വിട്ടുകള’ എന്ന സംഗീത സംവിധായകന്‍ ശരത്തിന്റെ (Sharreth) ഫേയ്‌സ് ബുക്ക് പോസ്റ്റിലും നിറഞ്ഞു നില്‍ക്കുന്നതും ഉച്ചനീചത്വം തന്നെ. ആസിഫിനെ സ്റ്റേജില്‍ നിസ്സാരവത്കരിക്കുകയായിരുന്നു രമേഷ് നാരായണനെങ്കില്‍, നീയെന്റെ കുഞ്ഞനുജനല്ലേ വിട്ടുകള ചെക്കാ എന്ന എഴുത്തിലൂടെ ‘നീ അത്രയ്‌ക്കൊന്നും വളര്‍ന്നിട്ടില്ലെന്ന്’ ശരത്തും ഉറപ്പിക്കുന്നു. ആരൊക്കെ ഏതെല്ലാം കോണുകളില്‍ നിന്നും നിഷേധിക്കാന്‍ ശ്രമിച്ചാലും അവാര്‍ഡ് ദാനച്ചടങ്ങില്‍ രമേഷ് നാരായണ്‍ ചെയ്തത് നീതീകരിക്കാനാകാത്ത തെറ്റാണ് (Asif-ramesh Issue). ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച ഉച്ചനീചത്വത്തിന്റെ ഏറ്റവും മോശപ്പെട്ട ഒന്നാണ്…

Read More