കന്യാദാനം: ചരിത്രപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Thamasoma News Desk

ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹങ്ങള്‍ക്ക് കന്യാദാനച്ചടങ്ങ് (Kanyadan)അനിവാര്യമല്ലെന്നും അതൊരു ആചാരമല്ലെന്നും അലഹബാദ് ഹൈക്കോടതി. അശുതോഷ് യാദവ് എന്നയാളുടെ കേസിന്റെ വിചാരണയില്‍ സാക്ഷികളെ തിരിച്ചു വിളിച്ച് കന്യാദാനച്ചടങ്ങ് നടന്നിട്ടുണ്ടോ എന്നു തെളിയിക്കണമെന്ന ആവശ്യമുന്നയിക്കവെയാണ് ഹൈക്കോടതിയുടെ ഈ പ്രസ്താവന. ഹിന്ദു വിവാഹത്തിന് സത്പതി ചടങ്ങ് നടത്തണമെന്നു മാത്രമേ ഹിന്ദു മാര്യേജ് ആക്ടില്‍ പറയുന്നുള്ളുവെന്നും കോടതി വ്യക്തമാക്കി.

യക്ഷിക്കഥകളെ വെല്ലുന്ന തരത്തിലാണ് ഇന്ത്യയില്‍ പല വിവാഹങ്ങളും നടത്തപ്പെടുന്നത്. കന്യാദാനം എന്ന പിന്തിരിപ്പന്‍ രീതി പല വിമര്‍ശനങ്ങള്‍ക്കും ഇതിനു മുന്‍പ് ഇടയായിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയുടെ ഈ സമീപകാല വിധി വിവാഹങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പാണ്. കന്യാദാനം എന്ന പദം ഹിന്ദു വിവാഹ നിയമത്തില്‍ ഒരിടത്തും വ്യക്തമായി പരാമര്‍ശിച്ചിട്ടില്ലെന്ന് അഭിഭാഷകനും നിയമോപദേശകനുമായ സിദ്ധാര്‍ത്ഥ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ബോളിവുഡ് നടി ദിയ മിര്‍സ തന്റെ വിവാഹത്തില്‍ ചില ആചാരങ്ങള്‍ ഒഴിവാക്കി പാരമ്പര്യം ലംഘിച്ചതിനെക്കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു. തന്റെ വിവാഹം നടത്താനായി അവര്‍ തെരഞ്ഞെടുത്തത് ഒരു പുരോഹിതയെ ആയിരുന്നു. ലിംഗസമത്വത്തിനു വേണ്ടി പോരാടുന്ന സമൂഹത്തില്‍ കന്യാദാനമെന്ന ചടങ്ങ് പ്രാകൃതമാണെന്നും അതിനാല്‍ സ്വന്തം വിവാഹത്തില്‍ അവര്‍ അത് ഒഴിവാക്കുകയും ചെയ്തിരുന്നു. സമാന രീതിയിലുള്ള തെരഞ്ഞെടുപ്പുകള്‍ സ്ത്രീകള്‍ നടത്തുന്നതിനെക്കുറിച്ച് നിരവധി ചര്‍ച്ചകളും നടന്നിരുന്നു. ഒരു വിവാഹ പരസ്യത്തിലെ കന്യാദാന പാരമ്പര്യത്തെ ചോദ്യം ചെയ്തുകൊണ്ട് ആലിയ ഭട്ടും രംഗത്തു വന്നിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന ഒരു ആചാരത്തോടെ എന്തിനാണ് അവള്‍ ഒരു പുതിയ ജീവിതം ആരംഭിക്കുന്നതെന്ന ചര്‍ച്ചകളും സോഷ്യല്‍ ഇടങ്ങളില്‍ സ്ഥാനം പിടിച്ചു.

വിവാഹ വേളയില്‍, പിതാവ് മകളെ വരന് ദാനം ചെയ്യുന്നു എന്നതാണ് കൈപിടിച്ചു കൊടുക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. മകളുടെ ജീവിതത്തിലെ സുപ്രധാന വ്യക്തിയാണ് അവളുടെ പിതാവ്. ആ അധികാരങ്ങളൊന്നും മറ്റൊരാള്‍ക്ക് ദാനം ചെയ്യേണ്ടതില്ല. മകള്‍ ഒരു ഭാരമാണെന്നും ആ ഭാരം മറ്റൊരാളുടെ തലയിലേക്ക് കെട്ടിവയ്ക്കുന്നു എന്ന തരത്തിലുമുള്ള ആചാരങ്ങള്‍ തികച്ചും സ്ത്രീ വിരുദ്ധമാണെന്നും ചര്‍ച്ചകളുയര്‍ന്നു. മാതാപിതാക്കളുടെ പദവി ഉയര്‍ത്താനും പാപങ്ങളില്‍ നിന്നും മോചിപ്പിക്കാനും സ്വര്‍ഗ്ഗം ലഭിക്കാനും കന്യാദാനത്തിനു കഴിയുമെന്നു വിശ്വസിക്കപ്പെടുന്നു. പക്ഷേ, സ്നേഹത്തോടെയും കരുതലോടെയും വളര്‍ത്തിയെടുത്ത ഒരു മകളെ ഒരാള്‍ക്കു ദാനം ചെയ്താല്‍ മാതാപിതാക്കള്‍ ചെയ്ത പാപങ്ങള്‍ക്ക് എങ്ങനെയാണ് പരിഹാരമാവുക?

ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകനും നിയമോപദേശകനുമായ സിദ്ധാര്‍ത്ഥ് ചന്ദ്രശേഖര്‍ പറയുന്നു, ഈ 21-ാം നൂറ്റാണ്ടില്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ തുല്യാവകാശം നല്‍കുന്നതിനെക്കുറിച്ചുമാണ്. എന്നിരുന്നാലും, സ്ത്രീകളെ രണ്ടാംതരം പൗരന്മാരാക്കുന്ന പ്രശ്‌നങ്ങളുടെ മൂലകാരണങ്ങളെക്കുറിച്ച് ഇതുവരെയും യാതൊരു തരത്തിലുമുള്ള അന്വേഷണങ്ങള്‍ നടന്നിട്ടില്ല. സ്ത്രീ പുരുഷ അസമത്വത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും ഇതുവരെയും നടന്നിട്ടില്ല.

വളരെ ശ്രദ്ധേയമായ, അഭിമാനാര്‍ഹമായ പങ്കാളിത്തമാണ് സമീപകാലത്തായി സ്ത്രീകളില്‍ നിന്നും ഉണ്ടാകുന്നത്. അവര്‍ വിദ്യാസമ്പന്നരും കാര്യപ്രാപ്തി നേടിയവരും സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളവരുമാണ്. സമൂഹത്തിലെ എല്ലാ മേഖലകളിലും അവര്‍ മികവു പുലര്‍ത്തുന്നു. സാമൂഹിക നിര്‍മ്മിതിയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ദുര്‍ബലരാണ് എന്ന ചാപ്പകുത്തലില്‍ നിന്നും മോചനം നേടാനും മറ്റുള്ളവരെ ആശ്രയിക്കാതെ ഈ സമൂഹത്തിന്റെ അഭിഭാജ്യ ഘടകമായി മാറാനും അവര്‍ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

ഈ പുരോഗതികളെല്ലാം നേടുമ്പോഴും കന്യാദാനം പോലുള്ള ആചാരങ്ങള്‍ അവരുടെ വളര്‍ച്ചയ്ക്കു തടയിടുകയാണ്. ഇത്രയധികം നേട്ടങ്ങള്‍ കൈവരിച്ച, സ്വന്തം തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പ്രാപ്തരായ സ്ത്രീകള്‍ എന്തുകൊണ്ട് കാലഹരണപ്പെട്ടതും നിയന്ത്രണാതീതവുമാണെന്ന് തോന്നുന്ന പാരമ്പര്യങ്ങള്‍ പാലിക്കണം? സ്ത്രീകളുടെ തെരഞ്ഞെടുപ്പുകളെ റാഡിക്കല്‍ അല്ലെങ്കില്‍ ഫെമിനിസ്റ്റ് ആയി കാണപ്പെടാതെ, വ്യവസ്ഥകള്‍ക്കനുസൃതമായി ജീവിക്കാനുള്ള അവരുടെ അവകാശമായി കണ്ടേ തീരൂ. ഭാവിയിലേക്കുള്ള ഉറച്ച ചുവടുവയ്പ്പാണ് അലഹബാദ് ഹൈക്കോടതിയുടെ ഈ സമീപകാല പ്രസ്താവന. ദാമ്പത്യത്തിലെ അസമത്വത്തെ ഭേദിക്കാന്‍ കോടതിയുടെ ഈ നീക്കത്തിനു സാധിക്കും.’

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു