ഇതിനിടയിലൊരു പുരുഷന്‍ നാലു പെറ്റു, വീണ്ടുമൊരു പ്രസവത്തിനു ബാല്യം

Thamasoma News Desk ഹിറ ഹരീറ എന്ന അക്യുപങ്ചര്‍-പ്രകൃതി ചികിത്സ പ്രചാരകയുടെ വീട്ടിലെ പ്രസവ ചര്‍ച്ചകള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാതെ പോയൊരു അത്ഭുത പ്രതിഭാസമുണ്ട് (Natural Birth). നാലുപെറ്റ ഒരു റഹിമിനെക്കുറിച്ചുള്ള കുറിപ്പുകളാണത്. ഹോസ്പിറ്റലില്‍ പോയി ഇദ്ദേഹവും നാലു പെറ്റു എന്നാണ് വിവരിച്ചിരിക്കുന്നത്. രണ്ടുതവണ വയറുകീറിയും രണ്ടുതവണ വജൈനയുടെ അടിഭാഗം കീറിയുമാണ് കുട്ടിയെ പുറത്തെടുത്തതെന്ന വിശദീകരണവുമുണ്ട്. രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഒരു പേരക്കുട്ടിയുമുള്ള ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം ഇനിയുമൊന്നു പ്രസവിക്കണമെന്നാണ്. അതും ആശുപത്രി സൗകര്യങ്ങള്‍…

Read More

മനുഷ്യദൈവത്തിന് ബിന്ദു എന്നും പേരുണ്ട്

Thamasoma News Desk അനന്തകോടി കാരുണ്യം കാണിക്കുന്നവരെയും അതിലുമേറെ വെറുപ്പുപടര്‍ത്തുന്നവരെയും മനുഷ്യകുലത്തില്‍ തന്നെ കാണാം. വലംകൈ ചെയ്യുന്നത് ഇടംകൈ പോലുമറിയാതെ കാരുണ്യത്തിന്റെ അലകടലാകാന്‍ സാധിക്കും ചില മനുഷ്യര്‍ക്ക്. ദാനം ചെയ്യുന്നത് ചില്ലറകളായാലും അതിന്റെ ഫലം തനിക്കു വേണമെന്നു ശഠിക്കുന്നവരെയും മനുഷ്യകുലത്തില്‍ തന്നെ കാണാം. ചെയ്ത നന്മയുടെ പേരില്‍ സമ്പന്നരാകുകയും ബിസിനസ് സാമ്രാജ്യത്തിന് ശക്തിപകരുകയും നന്മ മരങ്ങളാകാന്‍ മത്സരിക്കുകയും ചെയ്യുന്നവരുടെ ഇടയില്‍, വ്യത്യസ്ഥയായൊരു വ്യക്തി. മനുഷ്യകുലത്തിലെ ദൈവത്തിനു പേര്‍ ബിന്ദു എന്നുകൂടിയാണ്! (The real God) എന്താണ് ബിന്ദുവിനെ…

Read More

മൃഗങ്ങളോട് ചില മനുഷ്യര്‍ കാണിക്കുന്ന ക്രൂരത

Thamasoma News Desk ചില മൃഗഡോക്ടര്‍മാരോടു സംസാരിക്കുമ്പോള്‍, ചില മനുഷ്യര്‍ മൃഗങ്ങളോടു ചെയ്യുന്ന കൊടുംക്രൂരതയുടെ നൂറുനൂറു കഥകള്‍ നമുക്കു മുന്നിലവര്‍ തുറന്നു വയ്ക്കും (Cruelty to animals). ഊന്നുകല്‍ മൃഗാശുപത്രിയില്‍ നിന്നും കേള്‍ക്കാന്‍ കഴിയുന്നതും അത്തരം ചില കാര്യങ്ങള്‍ തന്നെ. ചില മനുഷ്യര്‍ തങ്ങളുടെ അരുമ മൃഗങ്ങളെ തങ്ങളോളം പ്രാധാന്യം നല്‍കി സ്‌നേഹിച്ചു വളര്‍ത്തുമ്പോള്‍, ചിലര്‍ മൃഗങ്ങള്‍ക്കു മുന്നില്‍ നരകം തീര്‍ക്കുന്നു. വര്‍ഷങ്ങളോളം തൊഴുത്തില്‍ തന്നെ കെട്ടിയിട്ട്, തീറ്റയും വെള്ളവും പോലും നേരാംവണ്ണം കോടുക്കാതെ, പശുക്കളെയും എരുമകളെയും…

Read More

ലൈംഗിക വൈജാത്യത്തെ മാനിച്ചേ തീരൂ

ആദില നസ്രിനും നൂറ ഫാത്തിമയും. എല്ലാ എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും മറികടന്ന് ഒന്നായവര്‍. അധ്വാനിച്ച്, സ്വന്തം ജീവിതം സ്വയം കരുപ്പിടിപ്പിച്ചു മുന്നോട്ടു പോയിട്ടും ഇന്നും ഈ സമൂഹം ഇവരെ വേട്ടയാടുന്നു. കാരണം, സമൂഹത്തിന്റെ തലച്ചോറില്‍ ആഴത്തില്‍ പതിഞ്ഞ ആണ്‍-പെണ്‍ ലൈംഗികതയ്ക്കു വെളിയില്‍ നില്‍ക്കുന്നവരാണവര്‍. മാനസിക രോഗികളെന്നും പ്രപഞ്ചത്തിന്റെ നാശത്തിനു കാരണമെന്നും മുദ്രകുത്തി കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇവരെ ഇന്നും നേരിടുന്നു ചിലര്‍ (sexual orientation). ആണും പെണ്ണുമല്ലാത്തൊരു ലൈംഗികത സാധ്യമല്ലെന്നും അല്ലാതുള്ളതെല്ലാം പ്രകൃതി വിരുദ്ധമെന്നും പറഞ്ഞു പഠിച്ച, അങ്ങനെ തന്നെ…

Read More

മതത്തിന്റെ പേരില്‍ കുഞ്ഞുങ്ങളോടു കാണിക്കുന്ന കൊടും ക്രൂരത

Jess Varkey Thuruthel മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം മൂലം വേദനയുടെ ലോകത്തിലേക്ക് ഒരു കുഞ്ഞു കൂടി. പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ് കൈയൊടിഞ്ഞു. മറ്റൊരാളുടെ ശരീരത്തില്‍ തട്ടിയതിനാല്‍ മാത്രമാണ് ആ കുഞ്ഞ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നെങ്കില്‍, അത്രയും ഉയരത്തില്‍ നിന്നും വീണതിനാല്‍ ഒരുപക്ഷേ ആ കുഞ്ഞിന് ജീവന്‍ പോലും നഷ്ടമാകുമായിരുന്നു. കുഞ്ഞുങ്ങള്‍ എപ്പോഴും ഇരകളാണ്, കണ്ണും കാതും മനസാക്ഷിയുമില്ലാത്ത മതവിശ്വാസത്തിന്റെ ഇരകള്‍. മുതിര്‍ന്നവര്‍ പറയുന്നു, അവര്‍ക്ക് നിശബ്ദം…

Read More