മതദൈവങ്ങള്‍ക്കില്ലാത്ത കാരുണ്യം മതമനുഷ്യര്‍ക്ക് ഉണ്ടാകുമോ?

ലക്ഷ്മി നാരായണന്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട് ഉത്സവത്തിന് തിടമ്പേറ്റിയ കൊമ്പന്മാര്‍ നിരന്നു നില്‍ക്കുന്നത് (Elephants in festivals)എന്നാല്‍ ആനകളെ കുറിച്ച് കൂടുതല്‍ മനസിലാക്കി, നാട്ടാന എന്തെന്നും കാട്ടാന എന്തെന്നും താപ്പാന എന്തെന്നും വാട്ടി, ഒതുക്കി മെരുക്കി എടുക്കുന്ന രീതികള്‍ എന്തെല്ലാമെന്നും വായിച്ചും ചോദിച്ചും കണ്ടറിഞ്ഞും മനസിലാക്കിയ കാലം മുതല്‍ക്ക് നാട്ടാനകളെ കാണുമ്പോള്‍ ഉണ്ടാകുന്ന വേദന ചെറുതല്ല. ഉള്‍കാടുകളിലൂടെ ദിവസവും ശരാശരി നാല്പത്തിനടുത്ത് കിലോമീറ്ററുകള്‍ നടന്ന്, ഔഷധ സസ്യങ്ങള്‍ അടക്കം നൂറില്‍പരം സസ്യങ്ങള്‍…

Read More

അബ്ദുറഹിമിനെ വധശിക്ഷയ്ക്കു വിധിക്കാനുള്ള കാരണങ്ങള്‍

Jauzal C P കൊന്ന പാപം പണം കൊടുത്തു കഴുകിക്കളയാനാകുമോ? അബ്ദുറഹീമിനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കാനായി മോചനദ്രവ്യമായി (Blood Money) 34 കോടി രൂപ വേണമെന്ന ലക്ഷ്യത്തോടെ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ഒന്നിച്ചു പ്രയത്‌നിച്ച്, അതില്‍ വിജയം കണ്ട ശേഷം മുസ്ലീം സമൂഹം നേരിടുന്നത് നാനാകോണില്‍ നിന്നുമുള്ള വിമര്‍ശനങ്ങളാണ്. ആരെയും കൊല്ലാം, പണമുണ്ടെങ്കില്‍ രക്ഷപ്പെടാനാവും എന്ന നീതിയാണ് ഇസ്ലാമിലുള്ളതെന്ന ആരോപണങ്ങള്‍ക്കു മറുപടി പറയുന്നു, ഡോക്ടഫായ ജൗസല്‍. 2006 ഡിസംമ്പറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരുപാടു പ്രതീക്ഷകളുമായി,…

Read More

‘അങ്ങനെയൊരു ചതി അവനില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചതേയില്ല’

രാജേഷ് പീറ്റര്‍, കാനഡ ഷാര്‍ജ സിറ്റി സെന്ററിലെ വാഷ് റൂമിനടുത്തു നില്‍ക്കുന്ന ചെറുപ്പക്കാരനെ വെറുതേ ഒന്നു നോക്കിയതാണ്. ഏകദേശം മുപ്പതു വയസ്സിനടുത്തു പ്രായമുണ്ട് (Mercy). മലയാളിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. ആര്‍ത്തലച്ചു പെയ്യാന്‍ പോകുന്ന കര്‍ക്കിടക മേഘം പോലെ നിറഞ്ഞു തുളുമ്പാറായി നില്‍ക്കുന്ന കണ്ണുകള്‍. കണ്‍ തടങ്ങളില്‍ കറുപ്പ് വ്യാപിച്ചിരുന്നു. മുഖത്ത് രക്തമയം ഇല്ലാണ്ട് വിളറി വെളുത്തിരിക്കുന്നു. കണ്ണു നിറയുന്നത് ആരും കാണാതിരിക്കാന്‍ അവന്‍ പെടപ്പാട് പെടുന്നുണ്ടായിരുന്നു. എന്തു പറ്റി എന്ന ചോദ്യത്തിന് ‘യേ.. ഒന്നുമില്ല ചേട്ടാ’എന്നാരുന്നു…

Read More

മുന്തിരി ജ്യൂസില്‍ മണല്‍: തമ്പാനൂര്‍ അംബിക റസ്‌റ്റോറന്റിനെതിരെ പരാതി

Thamasoma News Desk നിലത്തു വീണ മുന്തിരിപ്പഴങ്ങള്‍ ശേഖരിച്ച്, കഴുകാതെയും വൃത്തിയാക്കാതെയും ജ്യൂസുണ്ടാക്കി വിറ്റ് തിരുവനന്തപുരം തമ്പാനൂരിലെ അംബിക റസ്റ്റോറന്റ് (Ambika Restaurant). അനില്‍ അക്ഷരശ്രീയാണ് തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. മകളുമൊത്ത് കടയിലെത്തിയ അനില്‍ ദാഹമകറ്റാനായി മുന്തിരി ജ്യൂസ് വാങ്ങി കുടിച്ചപ്പോള്‍ മണല്‍ത്തരി ചവച്ചതു പോലെ തോന്നി. ചോദിച്ചപ്പോള്‍ പഞ്ചസാരയുടെ തരിയാണ് എന്നായിരുന്നു കച്ചവടക്കാരനായ തമിഴന്റെ മറുപടി. വെള്ളത്തില്‍ അലിയാത്ത പഞ്ചസാരയോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ബാക്കിയുണ്ടായിരുന്ന മുന്തിരി അയാള്‍ വെള്ളമൊഴിച്ചു കഴുകാന്‍…

Read More
Google pic

അണ്ണാ ഹസാരെയും തള്ളി, കേസില്‍ കുടുങ്ങി പ്രതിച്ഛായ മങ്ങി അരവിന്ദ് കേജ്രിവാള്‍

Thamasoma News Desk അഴിമതിക്കെതിരെ പട നയിച്ചവന്‍ അഴിമതിയില്‍ തട്ടി വീണിരിക്കുന്നു! 2010 കളുടെ തുടക്കത്തില്‍, ഡല്‍ഹിയില്‍ ഗാന്ധിയനായ അണ്ണാ ഹസാരെയ്‌ക്കൊപ്പം ചേര്‍ന്ന് അഴിമതിക്കെതിരെ, ലോക്പാലിനു വേണ്ടിയും പട നയിച്ചവനാണ്‌ അരവിന്ദ് കേജ്രിവാള്‍ (Kejriwal). ഡല്‍ഹിയില്‍ നിര്‍ഭയ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍, അതിശക്തമായ പ്രക്ഷോഭമാണ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ നടത്തിയത്. പിന്നീട്, അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ അഴിമതികളെ അക്കമിട്ടു നിരത്തി രാഷ്ട്രീയത്തിലേക്കിറങ്ങി, ആം ആദ്മി പാര്‍ട്ടിക്കു രൂപം നല്‍കി. ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്കു വേണ്ടി നിലകൊള്ളുന്നു…

Read More

ഈ പോരാട്ടം എനിക്കു വേണ്ടി മാത്രമല്ല, എന്റെ മകളുടെ അന്തസിനു കൂടി വേണ്ടി

Thamasoma News Desk മൂവാറ്റുപുഴയിലെ ഹോളി മാഗി പള്ളിയില്‍ വച്ച്, 2012 ഏപ്രില്‍ 12 നായിരുന്നു എന്റെ വിവാഹം. ആകുലമെങ്കിലും മനസില്‍ സന്തോഷവും ആകാംക്ഷയും നിറഞ്ഞിരുന്നു. അന്നു വൈകുന്നേരമാണ് എന്റെ മനസിനെ വല്ലാതെ ഉലച്ച, വിചിത്രമായ ആ കാര്യം അവര്‍ എന്നോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവിന്റെ വീട്ടിനുള്ളില്‍ വച്ച് അവരെന്നോടു പറഞ്ഞു, ‘നല്ലൊരു ആണ്‍കുട്ടിയെ മാത്രം ഗര്‍ഭം ധരിക്കുക!’ കൈകൊണ്ടെഴുതിയ ഒരു കുറിപ്പ് എന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ എന്നെ ഏല്‍പ്പിച്ചു. അതില്‍, ആണ്‍കുഞ്ഞിന്റെ ജനനത്തിനായുള്ള ഗര്‍ഭധാരണത്തിന് മുമ്പുള്ള ലിംഗനിര്‍ണയ…

Read More

മാന്യമായി പിരിഞ്ഞു ജീവിക്കാന്‍ ഇനിയെത്ര പഠിക്കണം നമ്മള്‍?

Jess Varkey Thuruthel ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും അതിക്രമങ്ങള്‍ സഹിച്ച് സ്വയം എരിഞ്ഞടങ്ങാന്‍ ഇന്നു സ്ത്രീകള്‍ തയ്യാറല്ല. സ്വന്തമായി വരുമാനമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള സ്ത്രീകള്‍ വിവാഹ മോചനം നേടി തനിയെ ജീവിക്കും. അതിനാല്‍ത്തന്നെ, കേരളത്തില്‍ വിവാഹ മോചനങ്ങളുടെ നിരക്ക് വളരെ കൂടുതലാണ്. പക്ഷേ, ഈ വിവാഹ മോചനം നേടുന്നവരില്‍ എത്ര പേര്‍ പരസ്പര ധാരണയോടെ, ബഹുമാനത്തോടെ വേര്‍പിരിഞ്ഞു താമസിക്കാന്‍ തയ്യാറാവും? വക്കീലിന്റെ കൈയില്‍ ഒരു വിവാഹ മോചനക്കേസ് കിട്ടിയാല്‍, പങ്കാളിയെ പരമാവധി ദ്രോഹിക്കാനും പണം കൈപ്പറ്റാനുമുള്ള വഴികള്‍…

Read More

ദുരഭിമാനം; അതു സ്വയം ഹത്യ ആയതു നന്നായി

Jess Varkey Thuruthel ആ സൈനികന്റെയും ഭാര്യയുടേയും ദുരഭിമാന ആത്മഹത്യ ആയിരുന്നു എന്നു തെളിഞ്ഞിരിക്കുന്നു. മകള്‍ പുലയ സമുദായത്തില്‍ പെട്ടയാള്‍ക്കൊപ്പം പോയത് അപമാനമായിത്തോന്നിയത് ഒരു സൈനികനും ഭാര്യയ്ക്കുമാണ് എന്നതാണ് ഏറെ ഖേദകരം. തങ്ങള്‍ക്കിഷ്ടമില്ലാത്ത യുവാവിനൊപ്പം പോയ മകളെ മൃതദേഹം കാണാന്‍ പോലും അനുവദിക്കരുത് എന്ന കുറിപ്പെഴുതി വച്ചിട്ടാണ് അവര്‍ ആത്മഹത്യ ചെയ്തത്. ഇത്രയേറെ ജാതിവെറി മനസില്‍ വച്ചു ജീവിക്കുന്നതിനെക്കാള്‍ നല്ലത് മരണം തന്നെ. ലാളിച്ചു വളര്‍ത്തിയ മകള്‍ കാമുകനൊപ്പം ഇറങ്ങിപ്പോയതില്‍ കേരളം തിളച്ചു മറിയുകയായിരുന്നു. എന്തായാലും മകളോട്…

Read More