സിവില്‍ സര്‍വ്വീസ്: ശ്രമിച്ചത് 12 തവണ, പക്ഷേ….

Thamasoma News Desk

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ (Civil Service Exam) മിന്നും വിജയം കാഴ്ചവച്ചവര്‍ക്കു പിന്നാലെ മാധ്യമക്കണ്ണുകള്‍ പായുമ്പോള്‍, കാണാതെ പോകുന്ന ചില സത്യങ്ങളുണ്ട്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന സത്യം. ഇവിടെയിതാ, 12 തവണ പരീക്ഷ എഴുതി, ഏഴു തവണ മെയിന്‍ പരീക്ഷ പാസായി, അഞ്ചുതവണ അഭിമുഖത്തിലും പങ്കെടുത്തു, പക്ഷേ, സിവില്‍ സര്‍വ്വീസ് താണ്ടാനാവാത്ത കടമ്പയായി ഒരു ഉദ്യോഗാര്‍ത്ഥി. സ്ഥിരോത്സാഹവും തോല്‍ക്കാത്ത മനസുമായി 12 തവണ പരിശ്രമിച്ച കുനാല്‍ ആര്‍ വിരുല്‍ക്കര്‍ ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു, 12 തവണ പരിശ്രമിച്ചു, 7 മെയിന്‍, 5 അഭിമുഖങ്ങള്‍, എന്നിട്ടും തോറ്റുപോയി….

പരിശ്രമമാണോ വിജയത്തെ നിര്‍ണ്ണയിക്കുന്നത്? തളരാതെ പതറാതെ, പരിശ്രമിച്ചിട്ടും വിജയം അകലെയാണ് ഇദ്ദേഹത്തിന്. പോരാട്ടമെന്നത് ജീവിതത്തിന്റെ മറ്റൊരു പേരായി മാറിയിരിക്കുന്നു ഇദ്ദേഹത്തിന്.

ഇദ്ദേഹത്തിന്റെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തളരാതെ ഇനിയും പരിശ്രമിക്കൂ, വിജയം ഉറപ്പാണ് എന്ന ആത്മവിശ്വാസം നല്‍കി കൂടെ നില്‍ക്കുന്നു സോഷ്യല്‍ മീഡിയ.

UPSC 2023 ടോപ്പറായ ആദിത്യ ശ്രീവാസ്തവയിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍, പ്രോത്സാഹനം യഥാര്‍ത്ഥത്തില്‍ ആവശ്യമായിരിക്കുന്നത് വിരുല്‍ക്കറിനാണ്.

യുപിഎസ്സി പ്രഖ്യാപിച്ച പ്രകാരം മൊത്തം 1,016 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ പാസായത്. ഇവരെ വിവിധ കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങളിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ടു. എന്നിരുന്നാലും, ശുപാര്‍ശ ചെയ്യപ്പെടുന്ന 355 ഉദ്യോഗാര്‍ത്ഥികളുടെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ സ്ഥിരീകരണത്തിനായി താല്‍ക്കാലികമായി തുടരുന്നു. സെപ്തംബര്‍ 15 മുതല്‍ 24 വരെ രണ്ട് ഷിഫ്റ്റുകളിലായി സബ്ജക്ടീവ് രീതിയിലാണ് പരീക്ഷ നടന്നത്.

…………………………………………………………………………

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

……………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു