Headlines

റോഡിലെ മര്യാദ കേട് ചോദ്യങ്ങളുടെ എണ്ണം കൂട്ടിയാല്‍ പരിഹരിക്കാവതോ?


 Jess Varkey Thuruthel

കേരളത്തിലെ നിരത്തുകളിലേക്കിറങ്ങുന്ന ഏതൊരു വ്യക്തിക്കും മനസിലാകും, വാഹനാപകടങ്ങളുടെ മുഖ്യകാരണം വാഹനമോടിക്കുന്നവരുടെ മര്യാദ കെട്ട പ്രവര്‍ത്തനങ്ങളാണെന്ന്. അമിത വേഗത്തിലും നിയമങ്ങള്‍ പാലിക്കാതെയും വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളാണ് ഏറെയും. പുതുക്കിയ നിയമമനുസരിച്ച് ഇരുചക്രവാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്ററാക്കി കുറച്ചിട്ടുണ്ട്. എന്നിട്ടും, നിരത്തുകളില്‍ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങള്‍ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നു.

ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുള്ള വാഹനമോടിക്കല്‍ മൂലവും ഇവിടെ അപകടങ്ങള്‍ പെരുകുകയാണ്. മദ്യപിച്ചു വാഹനമോടിക്കരുത് എന്നതാണ് നിയമം. പക്ഷേ, പലരും ആ നിയമങ്ങള്‍ പാലിക്കാറില്ല. അമിതവേഗവും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുള്ള വാഹനമോടിക്കലും കണ്ടുപിടിക്കുന്നതിനായി കാര്യമായ പരിശോധനകളും നടത്തുന്നില്ല.

റോഡില്‍ യാതൊരു മര്യാദയും പാലിക്കേണ്ടതില്ല എന്നതാണ് ഭൂരിഭാഗം ആളുകളുടെയും ചിന്ത. മുന്തിയ തരം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ചെറിയ പണംമുടക്കുള്ള വാഹനങ്ങളോടു പരമപുച്ഛവും. അനുവാദമില്ലാത്ത ഇടങ്ങളിലുള്ള മറികടക്കലുകള്‍, റാഷ് ഡ്രൈവിംഗുകള്‍, ഭയപ്പെടുത്തലുകള്‍, തുടങ്ങിയവയും അപകടകാരണങ്ങളാണ്. വാഹനം ഓടിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോകുന്നതും അപകടങ്ങള്‍ക്കു കാരണമാണ്. ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങളും പ്രതിബന്ധങ്ങളുമെല്ലാം കാരണങ്ങളാണ്.

റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും അനുസരിക്കാത്തവര്‍ക്ക് തക്ക ശിക്ഷ നല്‍കാനും സാധിച്ചാല്‍ മാത്രമേ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുകയുള്ളു. റോഡ് നിയമങ്ങള്‍ പാലിക്കുക എന്നത് ഒരു സംസ്‌കാരമാണ്. പണവും പ്രതാപവുമെല്ലാം ഏറെ ആയിരിക്കാം. പക്ഷേ, സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ല എന്ന് ചിലരുടെ ഡ്രൈവിംഗും റോഡിലെ പെരുമാറ്റവും കണ്ടാല്‍ ബോധ്യമാകും. രാത്രികാലങ്ങളില്‍ ലൈറ്റ് ഡിം ചെയ്യാന്‍ പോലുമുള്ള മാന്യത കാണിക്കാത്തവര്‍ക്ക് ലേണേഴ്‌സ് ചോദ്യങ്ങള്‍ കടുക്കട്ടിയാക്കിയാല്‍ അപകടം കുറയ്ക്കാമെന്നത് തിരുമണ്ടന്‍ ആശയമാണ്.

റോഡ് നിയമങ്ങള്‍ പഠിപ്പിക്കണം, പാലിക്കാത്തവരെ ശിക്ഷിക്കണം. നല്ല ഡ്രൈവിംഗ് സംസ്‌കാരമുള്ളവര്‍ക്ക് അവാര്‍ഡുകളും സമ്മാനങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുകയും വേണം.

…………………………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


………………………………………………………………………………………………..



തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു