റാം c/o ആനന്ദിയുടെ വ്യാജവില്‍പ്പന; പോലീസില്‍ പരാതി നല്‍കി ഗ്രന്ഥകര്‍ത്താവ്

Thamasoma News Desk

റാം c/o ആനന്ദി (Ram C/o Anandi) എന്ന പുസ്തകത്തിന്റെ വമ്പന്‍ സ്വീകാര്യതയ്ക്കു തടയിടാനും എഴുത്തുകാരനായ തന്നെ തകര്‍ക്കാനുമായി പുസ്തകം മുഴുവനായി വ്യാജമായി വിറ്റഴിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് കളമശേരി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഗ്രന്ഥകര്‍ത്താവായ അഖില്‍ പി ധര്‍മ്മജന്‍. അതിമനോഹരമായൊരു പ്രണയാനുഭവവും സൗഹൃദവും സാഹോദര്യവും സമ്മാനിക്കുന്നതാണ് ഈ നോവല്‍. അതോടൊപ്പം നിരവധി സസ്‌പെന്‍സുകളും വിരഹത്തിന്റെ തീവ്രതയും വായനക്കാരിലേക്ക് എത്തിക്കുന്നു. വളരെ മികച്ച റിവ്യു ആണ് ഈ നോവലിനു കിട്ടിക്കൊണ്ടിരിക്കുന്നത്. പുസ്തകത്തിന്റെ വില്‍പ്പന വ്യാജമായി നടത്തി എഴുത്തുകാരനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് അഖില്‍ പറയുന്നത്.

ആരെയും ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ആഗ്രഹിക്കാത്ത തന്നെ തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. ആര്‍ക്കെതിരെയും ഒരു ദോഷവും പറയാത്ത, ഒരു വിഷയത്തിലും ഇടപെടാതെ ഒഴിഞ്ഞു മാറി നടക്കുന്ന തന്നെ ഇപ്പോള്‍ പോലീസ് സ്‌റ്റേഷന്‍ കയറ്റിയിരിക്കുന്നു. ആരോടും ദേഷ്യമോ വൈരാഗ്യമോ ഇല്ലാതെ സമാധാനമായി ജീവിക്കാനും ഉറങ്ങാനും ആഗ്രഹിച്ച തന്നെ ഉപദ്രവിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

തന്നെ നേരിട്ടു കാണുകയോ അറിയുകയോ ചെയ്യാത്ത നിരവധി പേര്‍ തന്നെ ശത്രുവായി കാണുകയും പരമാവധി ഉപദ്രവിക്കുകയും ചെയ്യുന്നതായും അഖില്‍ ആരോപിച്ചു. ഇതേക്കുറിച്ച് നാളിതു വരെ പരാതി പറയാനോ തെളിവു സഹിതം ലഭിച്ചിട്ടും ആരെയും കുറ്റപ്പെടുത്താനോ താന്‍ തയ്യാറായിട്ടില്ല. ഇനിയും ഈ ഉപദ്രവം സഹിച്ചു മുന്നോട്ടു പോകാന്‍ കഴിയാത്തതിനാലാണ് താന്‍ പരാതി കൊടുക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ എഴുത്തുകളോട് നിരവധി പേര്‍ വൈരാഗ്യപൂര്‍വ്വം പെരുമാറുന്നതായി ഇദ്ദേഹത്തിനു പണ്ടേ തന്നെ അറിവു ലഭിച്ചിരുന്നു. വഴക്ക് ഒഴിവാക്കാനായി അതെല്ലാം സഹിക്കുകയായിരുന്നു ഇദ്ദേഹം. എന്നാലിപ്പോള്‍, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ റാം C/o ആനന്ദി മുഴുവനായി സ്‌കാന്‍ ചെയ്ത് pdf ആക്കി ആളുകള്‍ക്ക് ഫ്രീ ആയി വിതരണം ചെയ്യുകയാണ് ചിലര്‍. പുസ്തക വില്‍പ്പന അവസാനിപ്പിക്കാനും തന്നെ മാനസികമായി തകര്‍ക്കാനും ചിലര്‍ കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് അഖില്‍ പറഞ്ഞു.

രണ്ടു വര്‍ഷം ചെന്നെയില്‍ കഷ്ടപ്പെട്ടു പഠിച്ചതിന്റെയും ജീവിക്കാനായി ഓരോരോ കൂലിപ്പണികള്‍ ചെയ്ത് ധാരാളം അനുഭവങ്ങളിലൂടെ കടന്നു പോകുകയും ചെയ്തതിന്റെ ഫലമായി കിട്ടിയ അറിവുകളും അനുഭവങ്ങളും അക്ഷരങ്ങളായി താളുകളിലേക്കു പകര്‍ത്തിയപ്പോള്‍ പിറവി കൊണ്ടതാണ് റാം C/o ആനന്ദി. അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുനീറിയവനെ തോല്‍പ്പിക്കാനുള്ള ശ്രമമാണിത്. മനസാക്ഷിയുടെ കണിക പോലുമില്ലാത്ത, അധ്വാനത്തിനു വില കല്‍പ്പിക്കാത്ത ഒരു പറ്റം ആളുകള്‍ മാനസികമായി തന്നെ തളര്‍ത്താനായി ചെയ്യുന്നതാണിതെന്നും അഖില്‍ പറഞ്ഞു.

അഖിലിനെ അറിയുന്ന ആളുകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പുസ്തകത്തിന്റെ വ്യാജപതിപ്പ് എത്തിയിരുന്നു. അവരും ഈ പുസ്തകം ഷെയര്‍ ചെയ്തു എന്നതാണ് ഈ ചെറുപ്പക്കാരനെ ഏറ്റവുമധികം വേദനിപ്പിക്കുന്നത്. പുസ്തകം ഇത്തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നതിനെതിരെ ഡി സി ബുക്‌സും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സ്‌കാന്‍ ചെയ്ത PDF കോപ്പികള്‍ ഷെയര്‍ ചെയ്യുന്നതും ഡൌണ്‍ലോഡ് ചെയ്യുന്നതും കോപ്പി റൈറ്റ് നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ് എന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ വലിയ പിഴയും ശിക്ഷയും ലഭിക്കുമെന്നും അറിയാത്ത ചിലരും പിടിയിലായിട്ടുണ്ട്.

ടെലിഗ്രാം ഗ്രൂപ്പുകളും വാട്ട്‌സാപ്പ് ഗ്രൂപ്പുകളുമെല്ലാം സൈബര്‍ സെല്‍ പോലീസ് തുടര്‍ച്ചയായി ഇപ്പോള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പോലീസില്‍ നിന്നും കോള്‍ വന്നതിനെത്തുടര്‍ന്ന് കേസില്‍ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് പലരും അഖിലിനെ വിളിക്കുന്നുണ്ട്. തന്നോട് ഇത്രയും വലിയ ദ്രോഹം ചെയ്തിട്ട് ക്ഷമിക്കണം എന്നു പറയുമ്പോള്‍ അനുവദിച്ചു കൊടുക്കാന്‍ മനസു വരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ എന്ന നിലയില്‍ താനും പോലീസിനു പരാതി നല്‍കിയിട്ടുണ്ടെന്നും കേസ് ഒഴിവായി കിട്ടാനായി ആരും തന്നെ വിളിക്കേണ്ടതില്ലെന്നും അദ്ദേഹം തന്റെ ഫേയ്‌സ് ബുക്ക് പേജ് വഴി അറിയിച്ചു. തന്റെ പുസ്തകത്തിന്റെ വ്യാജപ്പതിപ്പ് പ്രചരിക്കുന്നതായി കണ്ടാല്‍ തന്നെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അഖിലിനു പിന്തുണയുമായി യുവ എഴുത്തുകാരന്‍ വി ദിലീപും രംഗത്തുണ്ട്.

……………………………………………………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു