Headlines

റോഡിലെ മര്യാദ കേട് ചോദ്യങ്ങളുടെ എണ്ണം കൂട്ടിയാല്‍ പരിഹരിക്കാവതോ?

 Jess Varkey Thuruthel കേരളത്തിലെ നിരത്തുകളിലേക്കിറങ്ങുന്ന ഏതൊരു വ്യക്തിക്കും മനസിലാകും, വാഹനാപകടങ്ങളുടെ മുഖ്യകാരണം വാഹനമോടിക്കുന്നവരുടെ മര്യാദ കെട്ട പ്രവര്‍ത്തനങ്ങളാണെന്ന്. അമിത വേഗത്തിലും നിയമങ്ങള്‍ പാലിക്കാതെയും വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളാണ് ഏറെയും. പുതുക്കിയ നിയമമനുസരിച്ച് ഇരുചക്രവാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്ററാക്കി കുറച്ചിട്ടുണ്ട്. എന്നിട്ടും, നിരത്തുകളില്‍ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങള്‍ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുള്ള വാഹനമോടിക്കല്‍ മൂലവും ഇവിടെ അപകടങ്ങള്‍ പെരുകുകയാണ്. മദ്യപിച്ചു വാഹനമോടിക്കരുത് എന്നതാണ് നിയമം. പക്ഷേ, പലരും ആ നിയമങ്ങള്‍ പാലിക്കാറില്ല….

Read More

സ്‌കൂളുകളില്‍ ലഹരിക്കെതിരെ കവചം തീര്‍ത്ത് പോലീസ്, ഇനി വേണ്ടത് ജനജാഗ്രത

Jess Varkey Thuruthel & D P Skariah ഓര്‍മ്മിക്കുക…! ജാഗ്രതക്കുറവിന് നമ്മള്‍ കൊടുക്കേണ്ട വില നമ്മുടെ മക്കളുടെ ജീവനും ജീവിതവുമാണ്…..!! നിങ്ങളുടെ മക്കള്‍ക്ക് നിങ്ങളെയൊരു സുഹൃത്തായി കാണാന്‍ കഴിയുന്നുണ്ടോ….?? ഇല്ലെങ്കില്‍ കരുതിയിരിക്കുക….. കൈവിട്ടുപോയേക്കാമവര്‍……! സ്‌കൂളില്‍ പോകുന്ന കൊച്ചു കുട്ടികളുടെ കണ്ണുകളിലേക്കു നിങ്ങള്‍ നോക്കിയിട്ടുണ്ടോ…?? എന്തൊരു തിളക്കമാണെന്നോ ആ കണ്ണുകള്‍ക്ക്…..! അവരെ കുറച്ചുകൂടിയൊന്നറിയാന്‍ ശ്രമിച്ചാല്‍ അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും മനസിലാക്കാനാവും. പക്ഷേ, വളര്‍ച്ചയുടെ ഓരോ പടവുകള്‍ കയറുമ്പോഴും അവരുടെ കണ്ണുകളിലെ തിളക്കം മങ്ങുന്നു, സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴുന്നു……..

Read More