സിവിക് ബോധം നമ്മളിനി എന്നു പഠിക്കും?

Thamasoma News Desk

ഈ ദൃശ്യങ്ങള്‍ നിങ്ങളില്‍ വെറുപ്പുളവാക്കുന്നുണ്ടോ? എങ്കില്‍ ഓര്‍ത്തോളൂ. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒരാള്‍ക്കും രക്ഷപ്പെടാനാവില്ല. പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും അവ കൃത്യമായി സംസ്‌കരിക്കണമെന്നും നാം പഠിക്കുന്നില്ല. പക്ഷേ, ജനിച്ചു വീഴുന്ന നിമിഷം മുതല്‍ നാം ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ പഠിക്കുന്നു. നമ്മുടെ ആരോഗ്യത്തിനു വേണ്ടി, ഐശ്വര്യത്തിനു വേണ്ടി, സമാധാനത്തിനും സന്തോഷത്തിനും വേണ്ടി…

എന്നിട്ടോ…? നമ്മള്‍ നമ്മുടെ പരിസരം മലിനമാക്കുന്നു. തുപ്പുന്നു, മൂക്കുപിഴിയുന്നു, പ്ലാസ്റ്റ്ക് കവറില്‍ ശര്‍ദ്ദിച്ച് കണ്ടിടത്തു വലിച്ചെറിയുന്നു, പൊതു ഇടങ്ങളില്‍ അപ്പിയിടുന്നു, പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നു.

നശിപ്പിക്കുകയാണ് നമ്മള്‍, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നമ്മുടെ പ്രകൃതിയെ, പൊതു ഇടങ്ങളെ, കായലുകളെ, നീരുറവകളെ, മണ്ണിനെ, വായുവിനെ… അങ്ങനെ എല്ലാമെല്ലാം.

മാലിന്യം തള്ളുന്നവരെ ശിക്ഷിക്കുമെന്ന ബോര്‍ഡു സ്ഥാപിച്ച് ക്യാമറ വച്ചതു കൊണ്ടായില്ല. ശക്തമായ നടപടി സ്വീകരിക്കണം. ഒപ്പം ഫലപ്രദമായി മാലിന്യം സംസ്‌കരിക്കാനും കഴിയണം. അല്ലാതെ സദാസമയം മേലോട്ടു നോക്കി പ്രാര്‍ത്ഥിച്ചതു കൊണ്ടായില്ല. നമ്മുടെ പൊതു ഇടങ്ങള്‍ സംരക്ഷിച്ചാല്‍ത്തന്നെ ആരോഗ്യവും സന്തോഷവുമുണ്ടാകും.


....................................................................................തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
 
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
 
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
 
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
 
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
 
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


..........................................................................................
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു