Headlines

ചിലയിടത്ത് കേരള സ്‌റ്റോറി, ചിലയിടത്ത് മണിപ്പൂര്‍; ക്രിസ്ത്യന്‍ സഭകളില്‍ വിഭാഗീയതയോ?

Thamasoma News Desk

ലവ് ജിഹാദിന് (Love Jihad) എതിരെ യുവജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി രൂപത ‘കേരള സ്‌റ്റോറി’ (Kerala Story) പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്ന് മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് അങ്കമാലി രൂപതയും രംഗത്തെത്തി. സ്‌നേഹസന്ദേശങ്ങളാണ് മനുഷ്യരിലേക്ക് എത്തേണ്ടതെന്നും അല്ലാതെ വെറുപ്പിന്റെ കഥകളല്ലെന്നും മാര്‍ കൂറിലോസും വ്യക്തമാക്കി.

കേരളത്തില്‍, ബി ജെ പി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത് കൃത്യമായ ഒരു പദ്ധതിയാണ്. അതാകട്ടെ, മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിക്കുക എന്നതും. പാര്‍ലമെന്റ് സീറ്റ് മോഹിച്ച് കേരള ജനപക്ഷം (സെക്കുലര്‍) എന്ന പാര്‍ട്ടിയെ അപ്പാടെ പി സി ജോര്‍ജ്ജ് ബി ജെ പിയില്‍ ലയിപ്പിച്ചത് ജനുവരിയിലാണ്. അതോടെ, കാവി പാര്‍ട്ടിയ്ക്ക് ക്രിസ്ത്യാനികള്‍ക്കിടയിലുള്ള സ്വാധീനം വര്‍ദ്ധിച്ചു. കാലമിത്രയും കോണ്‍ഗ്രസില്‍ ജീവിച്ച്, എല്ലാ നേട്ടങ്ങളും നേടിയ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ബി ജെ പിയില്‍ ചേര്‍ന്നത്.

സമീപകാലത്തായി കത്തോലിക്കരും സിറിയന്‍ ക്രിസ്ത്യാനികളും ബി ജെ പിയിലേക്ക് ചായ്വ് കാണിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും എല്‍ഡിഎഫും ആധിപത്യം പുലര്‍ത്തുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നാല്‍, ചില ക്രിസ്ത്യന്‍ സമുദായങ്ങളും പള്ളികളും പുരോഹിതരും മുഖേന ചില ഇടപെടലുകള്‍ നടത്താന്‍ ബി ജെ പിയ്ക്കു സാധിച്ചിട്ടുണ്ട്. കേരളത്തിലെ ചില ഇടങ്ങളില്‍ ക്രിസ്ത്യന്‍-മുസ്ലീം പിരിമുറുക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വികാരം മുതലെടുത്ത് കേരളത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി ജെ പി.

കേരളത്തിലെ ചില ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്ലീം വിദ്വേഷം പടരാനുള്ള കാരണം പൂര്‍ണ്ണമായും ബി ജെ പി അല്ല. പക്ഷേ, ഈ മുസ്ലീം വിരുദ്ധ വികാരങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയാണ് ബി ജെ പി. കേരളത്തിലെ പുതിയ വോട്ട് ബാങ്ക് ലക്ഷ്യമാക്കി മുസ്ലീം വിരുദ്ധ വികാരം പ്രയോഗിക്കുകയാണ് ബി ജെ പി.

എന്നാല്‍, ബി ജെ പിയോട് ആകര്‍ഷണം തോന്നി ക്രിസ്ത്യാനികള്‍ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ് എന്നാണ് ബി ജെ പിയുടെ വാദം. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്ക് വലിയൊരു വിഭാഗം വോട്ടുകള്‍ ലഭിക്കുമെന്നും അവര്‍ കണക്കു കൂട്ടുന്നു.

‘കേരളത്തിലെ ക്രിസ്ത്യാനികളെ വശീകരിക്കേണ്ട ആവശ്യമില്ല, അവര്‍ സ്വാഭാവികമായും അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. കേരള ബിജെപിയില്‍ ധാരാളം ക്രിസ്ത്യന്‍ നേതാക്കളുണ്ട്. ബിജെപിയുടെ വികസന അജണ്ട കണ്ടാണ് അനില്‍ ആന്റണി പ്രേരണയില്ലാതെ ബിജെപിയില്‍ ചേര്‍ന്നത്,’ കേരളത്തിലെ ഒരു ബിജെപി നേതാവ് പറയുന്നു.

അവസരങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങളെടുക്കുന്നവരാണ് കേരളത്തിലെ ക്രിസ്ത്യാനികളെന്ന് ഇന്ത്യ ടുഡേയോടു സംസാരിക്കവെ രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു അഭിപ്രായപ്പെട്ടു. അടിയുറച്ച കോണ്‍ഗ്രസ് വിശ്വാസികളായിരുന്ന ക്രിസ്ത്യാനികള്‍ കമ്മ്യൂണിസ്റ്റുകളെ അകറ്റി നിറുത്തിയിരുന്നത് ദൈവവിശ്വാസമില്ലായ്മയുടെ പേരിലായിരുന്നു. എന്നാല്‍ പിന്നീട് ധാരാളം പേര്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇപ്പോള്‍, ബി ജെ പിയിലേക്കുള്ള ക്രിസ്ത്യാനികളുടെ പോക്കും ഇത്തരത്തിലൊന്നാണ്.

കഴിഞ്ഞ വര്‍ഷം മേയില്‍ മണിപ്പൂരില്‍ ആരംഭിച്ച വംശീയ കലാപം ബി ജെ പിയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പിന്തുണയ്ക്കുന്നതില്‍ നിന്നും ക്രിസ്ത്യാനികളെ പിന്നോട്ടു നയിക്കാന്‍ ഈ കലാപം മാത്രം മതിയാകും. കേരളത്തില്‍ നിന്നുള്ള നിരവധി പാസ്റ്റര്‍മാരാണ് മണിപ്പൂരില്‍ ജോലി ചെയ്യുന്നത്. ഇവര്‍ അറിയിക്കുന്ന വാര്‍ത്തകളും ശുഭകരമല്ല. ലവ് ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ സമുദായത്തെ തങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് ബി ജെ പി ശ്രമം. എന്നാല്‍, ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കാത്തിരുന്നു കാണാം.

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു