പെണ്‍സഹപാഠിയോടു സംസാരിച്ച വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചു

Thamasoma News Desk 

മലപ്പുറം ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചു. ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോടു സംസാരിച്ചതിനായിരുന്നു മര്‍ദ്ദനം. ഇന്നലെ (ഒക്ടോബര്‍ 31) ഉച്ചകഴിഞ്ഞാണ് സംഭവം. താന്‍ പെണ്‍കുട്ടിയുമായി സംസാരിക്കുന്ന ചിത്രം പകര്‍ത്തിയ ശേഷമാണ് അധ്യാപകന്‍ സുബൈര്‍ തന്നെ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.

മര്‍ദ്ദനത്തില്‍ ആരോഗ്യം മോശമായ വിദ്യാര്‍ത്ഥിയെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തേടി. ഈ അധ്യാപകന്‍ മകനെ പഠിപ്പിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു. മറ്റുവിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് വിദ്യാര്‍ത്ഥിയെ അപമാനിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തതായും വിദ്യാര്‍ത്ഥി പറഞ്ഞു. മാത്രവുമല്ല, പെണ്‍കുട്ടിയുമായി താന്‍ സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ അധ്യാപകന്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയുണ്ട്. വടികൊണ്ട് പലതവണ അടിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്. തുടയിലും മറ്റ് ശരീര ഭാഗങ്ങളിലും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അധ്യാകപനോടു വിശദീകരണം തേടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

സ്‌കൂളില്‍ നിന്നും കുട്ടിയെ പിതാവ് കൂട്ടിക്കൊണ്ടുപോരുമ്പോള്‍ അവസ്ഥ വളരെ മോശമായിരുനനു. പിന്നീട്, തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് കുട്ടി സഹോദരിയോടു പറയുകയായിരുന്നു. രാത്രിയില്‍ കടുത്ത വേദനയും വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി.

കൊല്ലം പട്ടത്താനം ട്യൂഷന്‍ സെന്ററില്‍ ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ട്യൂഷന്‍ അധ്യാപകന്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചൂരല്‍ കൊണ്ട് അടിച്ചു. വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് അധ്യാപകന്‍ റിയാസിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.

അധ്യാപകരാകാന്‍ യോഗ്യരല്ലാത്ത നിരവധി പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. വിദ്യാര്‍ത്ഥികളില്‍ സങ്കുചിത മനസ്ഥിതി അടിച്ചേല്‍പ്പിക്കുകയാണിവര്‍ ചെയ്യുന്നത്. പല സ്‌കൂളുകളിലെയും അവസ്ഥ ഇതു തന്നെയാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി സംസാരിക്കാന്‍ പോലും അനുവദിക്കില്ല. ശിക്ഷാ നടപടികളുടെ ഭാഗമായി പെണ്‍കുട്ടികളുടെ ഇടയില്‍ ആണ്‍കുട്ടിയെയും ആണ്‍കുട്ടികളുടെ ഇടയില്‍ പെണ്‍കുട്ടിയെയും ഇരുത്തുന്ന അധ്യാപകര്‍ വരെയുണ്ട്. മതസ്ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകളാണ് ഇത്തരത്തിലുള്ള ശിക്ഷാ നല്‍കുന്നത്.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#Malappuram #Teacher #thrashedStudent

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു