മിഠായി കൊടുക്കല്‍: പണം ഇങ്ങനെയും പാഴാക്കാം

Thamasoma News Desk

പെണ്ണുകണ്ടു നടന്നു നടന്ന് ഒടുവില്‍ ഒത്തുകിട്ടിയൊരു ആലോചനയായിരുന്നു അത്. പെണ്ണിനെ ചെറുക്കനും കൂട്ടര്‍ക്കും ഇഷ്ടമായി. പെണ്ണിന്റെ അഭിപ്രായം ആരാഞ്ഞോ എന്നറിയില്ല, ഉണ്ടാവാം. എന്തായാലും കല്യാണം തീരുമാനിച്ചു. ഒരു ലക്ഷം രൂപ മുടക്കി മിഠായിയും നല്‍കി ബന്ധം ഒന്നുകൂടി ഉറപ്പിച്ചു. പക്ഷേ, പിന്നീട് ചെറുക്കനെ കണ്ട് പെണ്‍കുട്ടി ഒരു കാര്യമറിയിച്ചു, ഈ വിവാഹത്തിന് അവള്‍ക്കു താല്‍പര്യമില്ലെന്ന്. ചെലവായ ഒരുലക്ഷം തിരികെ വേണമെന്നായി ചെറുക്കനും കൂട്ടരും. സന്തോഷപൂര്‍വ്വം സമ്മാനിച്ചതൊന്നും തിരികെ തരില്ലെന്നായി പെണ്‍വീട്ടുകാര്‍. അങ്ങനെ ആ കാശ് പോയിക്കിട്ടി (lavish marriages).

വിവാഹമുറപ്പിക്കല്‍ ചടങ്ങിന്റെ ഭാഗമായി വിലകൂടിയ ഐ ഫോണും മറ്റും വാങ്ങി നല്‍കി വെട്ടിലായവരുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ പ്രണയം ആരംഭിക്കുന്ന കാലമാണ്. മിക്കവര്‍ക്കുമുണ്ടാകും ഒരു പ്രണയം. വീട്ടുകാര്‍ എതിര്‍ക്കുന്നതിനെത്തുടര്‍ന്ന് മനസിലടക്കി വച്ചവ, പറയാതെ പോയവ. തക്കം കിട്ടുന്ന ഏതു നിമിഷത്തില്‍ വേണമെങ്കിലും ഒരുമിച്ചു ജീവിക്കാനുള്ള വഴി അവര്‍ കണ്ടെത്തിയേക്കാം.

പെണ്ണുകാണല്‍ ചടങ്ങുമായി ബന്ധപ്പെട്ട് മലബാറില്‍ രൂപം കൊണ്ട പുതിയൊരു ചടങ്ങാണ് മിഠായി കൊടുക്കല്‍. വളരെ ആഘോഷപൂര്‍വ്വമാണ് ഈ ചടങ്ങു നടത്തുക. പൊങ്ങച്ചങ്ങള്‍ കാണിക്കാനുള്ള ഒരു വേദി കൂടിയാണിത്. വളരെ ആഘോഷപൂര്‍വ്വമാണ് ഇത്തരം ചടങ്ങുകള്‍ നടത്തപ്പെടുന്നത്. പ്രധാനമായും മുസ്ലീം സമുദായങ്ങള്‍ക്കിടയിലാണ് മിഠായി കൊടുക്കല്‍ ചടങ്ങ് വ്യാപകമായി നടക്കാറുള്ളത്. ഈ ചടങ്ങിന്റെ ഭാഗമായി പുതിയ വസ്ത്രങ്ങളും സ്വര്‍ണ്ണവും മിഠായികളും മറ്റു സമ്മാനങ്ങളും നല്‍കാറുണ്ട്.

ആഡംബരങ്ങളും പൊങ്ങച്ചങ്ങളും സാമ്പത്തിക ഉന്നതികളും കാണിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഇപ്പോള്‍ മലയാളികള്‍. വിവാഹം വീടു നിര്‍മ്മാണം, ഭക്ഷണം, വിദ്യാഭ്യാസം, വസ്ത്രം, വാഹനം, എന്തിന് ചികിത്സയില്‍പ്പോലും നിറഞ്ഞു നില്‍ക്കുന്നത് ആഡംബരവും ധൂര്‍ത്തുമാണ്. ഈ പൊങ്ങച്ചങ്ങള്‍ക്കു കുട പിടിക്കാന്‍ സാമ്പത്തിക സഹായവുമായി ധനകാര്യസ്ഥാനപങ്ങളും മുന്നിലുണ്ട്.

വിവാഹം ഉറപ്പിച്ചു കഴിഞ്ഞതിനു ശേഷമാണ് മിഠായി കൊടുക്കല്‍ ചടങ്ങ്. നിക്കാഹ് നടക്കുന്നതിനു മുന്‍പുള്ള കൂടിച്ചേരലുകളും യാത്രകളും സല്‍ക്കാരങ്ങളുമെല്ലാമുണ്ട്.

ഒരു വിവാഹ ബന്ധം സന്തോഷകരമായി മുന്നോട്ടു പോയാല്‍ മാത്രമേ അവ വിജയിച്ചു എന്നു പറയാനാവുകയുള്ളു. പഴയ കാലത്തെപ്പോലെ എല്ലാം സഹിച്ചു ജീവിക്കാന്‍ ആത്മാഭിമാനമുള്ള ആരും തയ്യാറാവില്ല. അതിനാല്‍ത്തന്നെ, ഒത്തുപോകാന്‍ ബുദ്ധിമുട്ടുള്ള ബന്ധങ്ങളില്‍ നിന്നും പിന്മാറാനും പലരും മടികാണിക്കുന്നില്ല. ആഘോഷിക്കാനായി നടത്തുന്ന പല ചടങ്ങളുകളും വന്‍ ധൂര്‍ത്തും മറ്റുള്ളവരെ കാണിക്കാനുള്ള പൊങ്ങച്ച വേദികളുമാണ്. കാശുള്ളവന്റെ ഇത്തരം ആര്‍ഭാടങ്ങളാണ് പലരുടെയും ജീവിതത്തെ താങ്ങിനിറുത്തുന്നത്. അതിനാല്‍, അധ്വാനത്തിനു വില കല്‍പ്പിക്കാത്തവരുടെ പണം അധ്വാനിക്കാന്‍ മനസുള്ളവന്റെ കീശയിലെത്തും, അത്ര തന്നെ.

……………………………………………………………………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു