Headlines

സാനിറ്ററി നാപ്കിനുകളില്‍ മാരക വിഷരാസവസ്തുക്കള്‍

Thamasoma News Desk സാനിറ്ററി നാപ്കിനുകളിലും കുട്ടികള്‍ക്കുള്ള ഡയപ്പറുകളിലും മാരക രാസവിഷവസ്തുക്കളെന്ന് പഠന റിപ്പോര്‍ട്ട്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവയില്‍ ഇപയോഗിച്ചിരിക്കുന്ന അസെറ്റോണ്‍ നെഫ്രോടോക്‌സിസിറ്റിക്കു കാരണമാകുന്നു. ഡൈക്ലോറോമീഥേന്‍ ഉയര്‍ന്ന സാന്ദ്രതയില്‍ എക്‌സ്‌പോഷര്‍ ചെയ്യുന്നത് അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിനും കാരണമായേക്കാം. നാപ്കിനുകള്‍ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന എന്‍-ഹെക്‌സെയ്ന്‍ പെരിഫറല്‍ ഞരമ്പുകളിലും പേശികളിലും വിഷാംശം ഉണ്ടാക്കുന്നതിനു കാരണമാകുന്നു. ഇത്തരത്തില്‍ ശരീരത്തിലെത്തുന്ന മറ്റൊരു മാരക വിഷാംശമാണ് ക്ലോറോഫോം. ഉയര്‍ന്ന സാന്ദ്രതയില്‍ ശരീരത്തിലെത്തുന്ന ക്ലോറോഫം…

Read More

ജീവനുണ്ടെങ്കില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലേക്ക് പോകരുത്: പരാതികളുടെ പെരുമഴ

Thamasoma News Desk കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ നടക്കുന്നത് പകല്‍ക്കൊള്ളയെന്നും ജീവനുണ്ടെങ്കില്‍ അവിടെ ചികിത്സയ്ക്കായി പോകരുതെന്നും മുന്നറിയിപ്പ്. ചികിത്സ തേടിയ നിരവധി പേരാണ് സണ്‍റൈസ് ആശുപത്രിക്കെതിരെ പരാതി ഉന്നയിക്കുന്നത്. തന്റെ മകള്‍ക്ക് ശ്വാസം മുട്ടലും ക്ഷീണവും കാരണം സണ്‍റൈസില്‍ പ്രവേശിപ്പിച്ചുവെന്നും പകല്‍ക്കൊള്ളക്കാരെക്കാള്‍ നാണംകെട്ട പിടിച്ചു പറിയാണ് ഈ ആശുപത്രിയില്‍ നടക്കുന്നതെന്നും മാതൃഭൂമിയിലും ഏഷ്യാനെറ്റിലും എഡിറ്ററായി ജോലി ചെയ്തിരുന്ന വരുണ്‍ രമേശ് തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ച അനുഭവമാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ: കൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക്. !ജീവനുണ്ടെങ്കില്‍ കാക്കനാട്…

Read More

ചികിത്സയില്‍ പിഴവു സംഭവിച്ചിട്ടില്ല: ഡോ മീനു പ്രസന്നന്‍

Thamasoma News Desk റൂട്ട് കനാല്‍ (പള്‍പെക്ടമി) ചികിത്സയെത്തുടര്‍ന്ന് മൂന്നര വയസുള്ള കുഞ്ഞു മരിക്കാനിടയായത് ചികിത്സാപിഴവു മൂലമല്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ മീനു പ്രസന്നന്‍. ‘ചികിത്സയില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവു സംഭവിച്ചിരുന്നുവെങ്കില്‍, ട്രീറ്റ്‌മെന്റിന്റെ സമയത്തു തന്നെ കുട്ടിയുടെ ആരോഗ്യത്തില്‍ അതു പ്രതിഫലിച്ചേനെ. സര്‍ജറി കഴിഞ്ഞ് ഏകദേശം നാലു മണിക്കൂറോളം കുട്ടിയ്ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു. രാവിലെ 6.15 ന് തുടങ്ങി 7.45 നാണ് ഓപ്പറേഷന്‍ പൂര്‍ത്തിയായത്. അതിനു ശേഷം ഒബ്‌സര്‍വേഷനിലായിരുന്ന കുട്ടിയുടെ ആരോഗ്യനില തകരാറിലായത് 11.20 ന് ശേഷമാണ്….

Read More

തലയോട്ടി ഫ്രീസറില്‍, ദൈവം രോഗശാന്തി നല്‍കിയെന്ന്!

Thamasoma News അത്ഭുത രോഗശാന്തി എന്ന പേരില്‍ തലച്ചോറില്ലാത്ത മനുഷ്യര്‍ നടത്തുന്ന ഇത്തരം നാണംകെട്ട പേക്കൂത്തുകള്‍ ആര് അവസാനിപ്പിക്കും? മരിച്ചു എന്ന് ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്ത ഒരു രോഗി, തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിലേക്കു വന്നു എന്ന് ഒരു സ്ത്രീ പറഞ്ഞിട്ട് ഏറെ ആയില്ല. കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇയാള്‍ മരിച്ചെന്ന് വിധിയെഴുതിയത്. ഇത് അന്വേഷിച്ച് ആശുപത്രിയിലെത്തിയ തമസോമയോട്, അവര്‍ തന്റെ തീവ്രമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍, ഭര്‍ത്താവു തിരിച്ചു വന്ന സന്തോഷത്തില്‍ ഓരോന്നു പറയുന്നു എന്നായിരുന്നു…

Read More

ഹര്‍ത്താല്‍: ഹൈക്കോടതി നടപടിയ്ക്ക് മുന്‍കാല പ്രാബല്യമുണ്ടായിരുന്നെങ്കില്‍…..!

Jess Varkey Thuruthel & D P Skariah കേരളത്തില്‍ ബന്ദു നിരോധിച്ചത് 1997 ലാണ്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം നടത്തി, ജനങ്ങളെ ഭയപ്പെടുത്തി, ശക്തിപ്രകടനം നടത്തുന്ന ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ദെന്ന പേക്കൂത്തില്‍ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ചതായി ആശ്വസിച്ച കേരള ജനതയ്ക്കു മുന്നില്‍, ഇതേ സമരരീതി മറ്റൊരു രൂപത്തിലെത്തി…! അന്നേവരെ കടകള്‍ മാത്രമടച്ച്, കരിങ്കൊടിയും നാട്ടി നടത്തിയിരുന്ന ഹര്‍ത്താലെന്ന സമരരീതി ബന്ദായി മാറി. ചുരുക്കത്തില്‍, ബന്ദെന്ന വാക്കിന് എന്തോ അസ്‌കിതയുള്ളതിനാല്‍ കോടതി ആ…

Read More

ചിത്ര നിലമ്പൂര്‍: തല ഉയര്‍ത്തിപ്പിടിക്കാന്‍ ആദിവാസികളെ പ്രാപ്തരാക്കിയ പെണ്‍കരുത്ത്

 Written by: ഉദയ് ശങ്കര്‍ മാറിനില്‍ക്കെന്ന് ഒരാണ് കല്‍പ്പിച്ചാല്‍ മാറിനില്‍ക്കേണ്ടവളല്ല, മറിച്ച്, ലോകത്തിനു മുന്നില്‍ കരുത്തിന്റെ പ്രതീകമാകാന്‍ കഴിവുള്ളവളാണ് സ്ത്രീയെന്ന് ചിത്ര നിലമ്പൂര്‍ നമുക്കു കാണിച്ചു തരും. ജീവിതവും ജീവനോപാധിയും നഷ്ടപ്പെടുത്തിയിട്ടും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടും തളരാതെ നീതിക്കു വേണ്ടി പൊരുതിയ പെണ്‍കരുത്താണ് ഈ 34 കാരി. മലപ്പുറം ജില്ലയിലെ കൂടനായ്ക്കര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ചിത്ര ജനിച്ചത് പൊത്തുകല്ല് വില്ലേജിലെ അപ്പന്‍കാപ്പ് കോളനിയിലാണ്. സമീപത്തെ ആദിവാസി സ്‌കൂളില്‍ നനിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് കാതോലിക്കേറ്റ് ഹൈസ്‌കൂളില്‍ നിന്നും പത്താം…

Read More

മൂവാറ്റുപുഴയിലെ ബേക്കറിക്ക് പിഴ: ഇത് സന്തോഷിന്റെ വിജയം

Thamasoma News  ഭക്ഷണ ശാലകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തുവെന്ന നിരവധി വാര്‍ത്തകള്‍ നമ്മള്‍ ദിനം പ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കകം തന്നെ, ആ ഭക്ഷണശാലകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയും മോശപ്പെട്ട ആഹാരസാധനങ്ങള്‍ വില്‍ക്കുകയും ചെയ്യും. ഒരു ഹോട്ടല്‍ അടപ്പച്ചാല്‍, മറ്റൊരു പേരില്‍ അതേ ആളുകള്‍ തന്നെ മറ്റൊരു ഹോട്ടല്‍ ആരംഭിക്കും. അമിത വില ഈടാക്കിയും മോശപ്പെട്ടതും കേടുവന്നതുമായ ഭക്ഷണം ജനങ്ങള്‍ക്ക് നല്‍കി അമിത ലാഭം കൊയ്യുകയും ചെയ്യും. ഇവിടെ നശിച്ചു പോകുന്നത് പണം മുടക്കി…

Read More

സ്ത്രീവസ്ത്രത്തില്‍ വിവശരാകുന്ന ഷണ്ഡസമൂഹം

Jess Varkey Thuruthel & D P Skariah സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്നു മാത്രമല്ല അവരുടെ ഓരോ ചലനവും ഏതു രീതിയിലായിരിക്കണമെന്നു തീരുമാനിക്കാനുള്ള കുത്തകാവകാശം ഏറ്റെടുത്തു ഫലപ്രദമായി നടപ്പാക്കി ക്കൊണ്ടിരിക്കുകയാണീ പൊതു സമൂഹം. നെഞ്ചില്‍ നിന്നോ നിതംബത്തില്‍ നിന്നോ വസ്ത്രം വഴുതി മാറുന്നുണ്ടോ എന്നു സൂഷ്മനിരീക്ഷണം നടത്തി നഖശിഖാന്തം വിമിര്‍ശിക്കുകയും അവളെ കല്ലെറിയാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന ഈ ജനങ്ങള്‍ക്ക് സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിക്കാനുള്ള സമയമെവിടെ…?? ലെഗിന്‍സ് മാന്യമായ വസ്ത്രമല്ലെന്നും സ്‌കൂളില്‍ അതു ധരിച്ചെത്തിയ അധ്യാപിക…

Read More

ആരും തുല്യരല്ലെന്ന കാര്യത്തിൽ എങ്കിലും; നാമെല്ലാവരും തുല്യരായ ക്ഷേമ രാഷ്ട്രം

My Lord, സഹികെട്ടിട്ടാണ് ഇതെഴുതുന്നത്. മനസ്സുണ്ടെങ്കിൽ മുഴുവൻ വായിക്കുക: ഒരു കൊച്ചു കുട്ടിയുടെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപാ! പ്രസ്തുത ശസ്ത്രക്രിയയ്ക്ക് ഏറ്റവും പ്രധാനമായും വേണ്ടുന്നത് രണ്ട് ചേരുവകളാണ്. ഒന്ന്, മാറ്റി വയ്ക്കാനുള്ള അവയവം. പിന്നെ അത് സ്വമനസ്സാലേ ദാനം നൽകുവാൻ സുമനസ്സുള്ള ഒരു അവയവ ദാദാവ്. നിലവിലുള്ള നിയമ പ്രകാരം അത് രണ്ടും പണം കൊടുത്ത് വാങ്ങാനാകില്ല. അതു കൊണ്ട് തന്നെ, ഇത് രണ്ടും ഫ്രീ. [അല്ല, ഈ രണ്ട് ചേരുവകളുമില്ലാതെ പിന്നെ…

Read More