Headlines

മലയാളിക്ക് എന്തുപറ്റി ?

-ഷാജി കിഴക്കേടത്ത്

ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങള്‍ക്ക് വാര്‍ത്താ ചാകരയായി കിട്ടിയത് നരബലിയാണ്. സെലിബ്രിറ്റികളുടെ നൂലുകെട്ടു മുതല്‍ രാഷ്ട്രീയ നേതാക്കളുടെ മീശവടിക്കല്‍ വരെ വലിയ വാര്‍ത്തയാക്കുന്നവര്‍ യാതൊരു ഉളുപ്പുമില്ലാതെ മലയാളിക്ക് പ്രഭാതം മുതല്‍ നല്‍കിക്കൊണ്ടിരിക്കുന്നത് ജീര്‍ണിച്ച മാധ്യമസംസ്‌കാരത്തിന്റെ ഉല്‍പ്പന്നങ്ങളാണ്.

വാര്‍ത്തകളില്‍ നിറയുന്നത് എന്തൊക്കെയാണ്? ഒടുവില്‍ വന്ന നരബലി മാത്രമോ ? മകളെ പീഢിപ്പിക്കുന്ന അച്ഛന്‍ ! അമ്മയെ തലയ്ക്കടിച്ചു കൊല്ലുന്ന മകന്‍! മദ്യപാനിയായ അച്ഛനെ കിണറ്റിലെറിയുന്ന മക്കള്‍…. രാഷ്ട്രീയ-മത-സാംസ്‌കാരിക രംഗങ്ങളില്‍ വിഹരിക്കുന്നവരുടെ പീഢനങ്ങള്‍…..

ഈ പോക്ക് എങ്ങോട്ടാണ് ? തൊലിപ്പുറത്തെ ചികിത്സകള്‍ കൊണ്ട് ഭേദമാക്കാന്‍ കഴിയുന്നതാണോ മലയാളിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി….?

ഭൗതികനേട്ടങ്ങള്‍ ധാരാളം കൈവരിച്ചിട്ടുണ്ട്. സയന്‍സും ആധുനിക സാങ്കേതികവിദ്യകളും മലയാളിയുടെ ഭൗതികജീവിതത്തെ ഏറെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.

പ്രാര്‍ത്ഥനക്കും വഴിപാടുകള്‍ക്കും വേണ്ടി ആയിരകണക്കിന് ആരാധനാലയങ്ങളുമുണ്ട് ! ദൈവങ്ങളാകട്ടെ ധാരാളം. ആത്മീയ ആചാര്യമാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും പഞ്ഞമില്ല !

കലയും സാഹിത്യവും സയന്‍സും എല്ലാം കൂടെയുണ്ട്. വകഭേദങ്ങള്‍ പലതരത്തില്‍!

എന്നിട്ടും മലയാളി ഒന്നിലും തൃപ്തരല്ല ! ആര്‍ത്തി മൂത്ത മലയാളിയുടെ ആവശ്യങ്ങള്‍ക്ക് അതിരുകളില്ല ! അരക്ഷിതബോധവും ഉപഭോഗസംസ്‌കാരവും സൃഷ്ടിക്കുന്ന സാംസ്‌കാരിക പരിസരം മലയാളിയെ എങ്ങോട്ടാണ് നയിക്കുന്നത് ? എന്താണ് പരിഹാരം ? പ്രതികരണങ്ങള്‍ വരട്ടെ……

NB: ചാപ്പയടിയും ചീഞ്ഞ വാചക കസര്‍ത്തുകളും ക്ലോസറ്റില്‍ തള്ളിയാല്‍ മതി.

3 thoughts on “മലയാളിക്ക് എന്തുപറ്റി ?

  1. മലയാളികൾ ഭൂരിപക്ഷവും അക്ഷരാഭ്യാസമുള്ള അന്ധവിശ്വാസികളായി തുടരുകയാണ്. ചിലപ്പോൾ ബിരിയാണി കിട്ടുമോ ?എന്ന് കരുതി പലതരം അന്ധവിശ്വാസങ്ങളിലും ഇവർ ചെന്നു പെടുന്നുണ്ട്. ശാസ്ത്രജ്ഞന്മാർ പോലും ഇത്തരം അന്ധവിശ്വാസങ്ങളിലും ആഭിചാരപ്രക്രിയകളിലും അഭിരമിക്കുന്നത് ഇതുകൊണ്ട് തന്നെയാണ്. പ്രാഥമിക വിദ്യാഭ്യാസ തലം മുതൽ തന്നെ ശാസ്ത്രീയതയിൽ ഊന്നി നിന്നിട്ടുള്ള ബോധവൽക്കരണം ശക്തമായി നടത്തേണ്ടതുണ്ട്. പത്രമാധ്യമങ്ങൾ എല്ലാം അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതായിട്ടാണ് കാണുന്നത്. മലയാളികളുടെ പൊതുബോധം എല്ലാവിധ അന്ധവിശ്വാസങ്ങൾക്കും എതിരായി രൂപപ്പെടുത്തേണ്ടത് വരുംതലമുറയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. മലയാളികളുടെ ദുരാഗ്രഹവും ഇത്തരം ദുരാചാരങ്ങൾ അനുഷ്ഠിക്കുന്നതിന് വളം ആയിട്ടുണ്ട്.

  2. സ്‌കൂളുകളില്‍പ്പോലും പ്രാധാന്യം കൊടുക്കുന്നതു മതത്തിനാണ്. അധ്യാപകരോട് എത്ര പറഞ്ഞിട്ടും കലഹിച്ചിട്ടും കാര്യമില്ലാതായിരിക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു