മുന്തിരി ജ്യൂസില്‍ മണല്‍: തമ്പാനൂര്‍ അംബിക റസ്‌റ്റോറന്റിനെതിരെ പരാതി

Thamasoma News Desk

നിലത്തു വീണ മുന്തിരിപ്പഴങ്ങള്‍ ശേഖരിച്ച്, കഴുകാതെയും വൃത്തിയാക്കാതെയും ജ്യൂസുണ്ടാക്കി വിറ്റ് തിരുവനന്തപുരം തമ്പാനൂരിലെ അംബിക റസ്റ്റോറന്റ് (Ambika Restaurant). അനില്‍ അക്ഷരശ്രീയാണ് തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. മകളുമൊത്ത് കടയിലെത്തിയ അനില്‍ ദാഹമകറ്റാനായി മുന്തിരി ജ്യൂസ് വാങ്ങി കുടിച്ചപ്പോള്‍ മണല്‍ത്തരി ചവച്ചതു പോലെ തോന്നി. ചോദിച്ചപ്പോള്‍ പഞ്ചസാരയുടെ തരിയാണ് എന്നായിരുന്നു കച്ചവടക്കാരനായ തമിഴന്റെ മറുപടി. വെള്ളത്തില്‍ അലിയാത്ത പഞ്ചസാരയോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ബാക്കിയുണ്ടായിരുന്ന മുന്തിരി അയാള്‍ വെള്ളമൊഴിച്ചു കഴുകാന്‍ ആരംഭിച്ചു. ജ്യൂസില്‍ കിടന്നത് മുന്തിരിയിലെ മണ്ണാണ് എന്ന് നിസ്സാര മട്ടില്‍ അയാള്‍ മറുപടിയും നല്‍കി.

മുന്തിരി കഴുകിയ പാത്രത്തില്‍ കൈയിട്ടു പരതിയപ്പോള്‍ നിറയെ മണലും ചെളിയുമായിരുന്നുവെന്ന് അനില്‍ പറയുന്നു. പന്തലിട്ടാണ് മുന്തിരികള്‍ വളര്‍ത്തുന്നത്. പാകമാകുമ്പോള്‍ പന്തലില്‍ നിന്നും ഇറുത്തെടുത്താണ് പെട്ടിയിലാക്കുന്നത്. ഇത്രയേറെ മണ്ണും മണലും മുന്തിരികളില്‍ പറ്റണമെങ്കില്‍, നിലത്തു വീണ മുന്തിരികള്‍ പെറുക്കിയെടുത്തതു തന്നെ. മാരകമായ കീടനാശിനികളാണ് മുന്തിരികളില്‍ തളിക്കുന്നത്. അവ അതേപോലെ, ഒന്നു കഴുകുക പോലും ചെയ്യാതെ ജ്യൂസുണ്ടാക്കി വില്‍ക്കുകയാണിവര്‍ ചെയ്യുന്നത്. അംബിക റസ്റ്റോറന്റിനെതിരെ പരാതി നല്‍കാനാണ് അനിലിന്റെ തീരുമാനം.

വേനലും ചൂടും കനത്തതോടെ വ്യത്യസ്ഥതരം ദാഹശമനികളും ജ്യൂസുകളും മാര്‍ക്കറ്റില്‍ സുലഭമാണ്. പലതരം പരീക്ഷണങ്ങളാണ് ദാഹശമനികളില്‍ പരീക്ഷിക്കുന്നത്. ജനങ്ങളുടെ ആരോഗ്യം പോലും അപകടത്തിലാക്കുന്ന വിധത്തില്‍ വൃത്തിഹീനമായിട്ടാണ് പലരും ഭക്ഷണ പാനീയങ്ങള്‍ ഉണ്ടാക്കുന്നത്. പണമുണ്ടാക്കുക എന്നതിനപ്പും ജനങ്ങളുടെ ആരോഗ്യത്തിന് ഇവര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. ജ്യൂസുകളുടേയും മറ്റു ദാഹശമനികളുടേയും വില്‍പ്പന ചൂടുകാലത്തു മാത്രമാണ് കൂടുതലായിട്ടുള്ളത്. അതിനാല്‍ത്തന്നെ ഇത്തരം സീസണുകളില്‍ മാത്രം കച്ചവടം നടത്തുന്നവരുണ്ട്. പണമുണ്ടാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളു. ആന്തരീകാവയവങ്ങള്‍ പോലും തകരാന്‍ ഇത്തരം വിഷപാനീയങ്ങള്‍ ഇടയാക്കുന്നു.

വിഷഭക്ഷണവും പാനീയവും വിറ്റഴിക്കുന്നതാകട്ടെ പലപ്പോഴും അമിത വിലയ്ക്കാണ്. വിഷഭക്ഷണം കഴിച്ച് നിരവധി പേരാണ് ഇതിനോടകം സംസ്ഥാനത്ത് മരണമടഞ്ഞിട്ടുള്ളത്. എത്ര പേര്‍ മരിച്ചു വീണാലും എത്ര പേരുടെ ആരോഗ്യം തകര്‍ന്നാലും എത്ര പേര്‍ പിടിക്കപ്പെട്ടാലും വൃത്തിഹീനമായ വിഷം കലര്‍ന്ന ആഹാര പദാത്ഥങ്ങളുടെ വില്‍പ്പന സംസ്ഥാനത്ത് തകൃതിയായി നടക്കുന്നു.

ആഹാരവും വിദ്യയും ആദരവോടെ നല്‍കണമെന്ന സംസ്‌കാരം നിലനില്‍ക്കുന്ന നാട്ടിലാണ് ധാര്‍ഷ്ട്ര്യത്തോടെ വിഷഭക്ഷണം വിളമ്പുന്നത്. വേണമെങ്കില്‍ കഴിച്ചിട്ടു പോ എന്ന മനോഭാവവും. സൗജന്യമായി ആഹാരം കഴിക്കുന്നതു പോലെയാണ് ചില കച്ചവടക്കാരുടെ പെരുമാറ്റം. വാങ്ങിക്കാന്‍ ആളുണ്ടെങ്കിലേ തങ്ങള്‍ക്കു നിലനില്‍പ്പുള്ളു എന്ന അടിസ്ഥാന തത്വം പോലും പാലിക്കപ്പെടുന്നില്ല.

………………………………………………………………………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു