വിവരാവകാശ നിയമം മരണക്കിടക്കയിലോ?

Thamasoma News Desk

ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി, പൗരന്മാരുമായി വിവരങ്ങള്‍ പങ്കിടാന്‍ നടപ്പാക്കിയ ഏറ്റവും മഹത്തായൊരു നിയമമായിരുന്നു വിവരാവകാശ നിയമം. 2005 ലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, കേന്ദ്ര കമ്മീഷനിലും സംസ്ഥാന കമ്മീഷനുകളിലും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ പരാധീനതകളില്‍ നട്ടം തിരിയുകയാണ്. ഇങ്ങനെപോയാല്‍, ഈ നിയമം കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലാതെ വരുമെന്ന് സുപ്രീം കോടതി വിലയിരുത്തുന്നു.

കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ ആകെ 11 കമ്മീഷണര്‍മാരുടെ തസ്തികകളാണ് ഉള്ളത്. ഇവയില്‍ ഏഴെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള കമ്മീഷണര്‍മാര്‍ വിരമിക്കാന്‍ തീരുമാനിച്ചതായി ഹര്‍ജിക്കാരിയായ സാമൂഹിക പ്രവര്‍ത്തക അഞ്ജലി ഭരദ്വാജിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.

സംസ്ഥാന വിവരാവകാശ കമ്മീഷനുകളും വളരെ മോശമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ഐസിയുടെ 11 തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ജാര്‍ഖണ്ഡ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 2020 മെയ് മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. തെലങ്കാന എസ്‌ഐസിയിലെ എല്ലാ ഐസി തസ്തികകളും ഫെബ്രുവരിയിലും ത്രിപുരയിലും 2021 ജൂലൈയില്‍ ഒഴിഞ്ഞുകിടക്കുന്നു, അദ്ദേഹം പറഞ്ഞു.

ഐസിയുടെ അനുവദിച്ച തസ്തികകള്‍, ഒഴിവുകളുടെ എണ്ണം, അടുത്ത വര്‍ഷം മാര്‍ച്ച് 31-നകം പ്രതീക്ഷിക്കുന്ന ഒഴിവുകള്‍, വിവരാവകാശ നിയമപ്രകാരമുള്ള പരാതികളുടെയും അപ്പീലുകളുടെയും എണ്ണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സംസ്ഥാന ഐസികളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് ബെഞ്ച് ആവശ്യപ്പെട്ടു.

ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുന്നതിനും അവ നികത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. വിവരാവകാശ കമ്മീഷനുകളിലെ ഒഴിവുകള്‍ നികത്തുന്നതില്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ വിവരാവകാശ നിയമത്തെ ഡെഡ് ലെറ്റര്‍ നിയമമാക്കി മാറ്റിയിരിക്കുന്നു എന്നാണ് സുപ്രീം കോടതി പറഞ്ഞത്.

2005 ജൂണ്‍ 15-നാണ് വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നത്. ഭരണത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും അധികാരികളുടെ നിയന്ത്രണത്തിലുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു കൂടി ലഭ്യമാകുന്നതിനും വേണ്ടിയാണ് ഈ നിയമം നടപ്പാക്കിയത്.

115,000-ലധികം അപ്പീലുകള്‍/പരാതികള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുണ്ടെങ്കിലും മഹാരാഷ്ട്ര എസ്ഐസി ഒരു മേധാവിയില്ല. ഇവിടെയുളളത് വെറും നാല് കമ്മീഷണര്‍മാര്‍ മാത്രമാണ്, ഭരദ്വാജ് കോടതിയെ അറിയിച്ചു. 2020 മെയ് മുതല്‍ ജാര്‍ഖണ്ഡ് എസ്‌ഐസി പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി അപ്പീലുകളോ പരാതികളോ രജിസ്റ്റര്‍ ചെയ്യുകയോ തീര്‍പ്പാക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2021 ജൂലൈ മുതല്‍ തെലങ്കാന എസ്ഐസിയുടെ പ്രവര്‍ത്തനവും നിലച്ചു. 2023 ഫെബ്രുവരി മുതലും 10,000-ലധികം അപ്പീലുകള്‍/പരാതികള്‍ കെട്ടിക്കിടക്കുകയാണ് തെലങ്കാനയില്‍. പക്ഷേ, 2023 ഫെബ്രുവരി മുതല്‍ ഈ കമ്മീഷനും പ്രവര്‍ത്തന രഹിതമാണ്. അഞ്ച് കമ്മീഷണര്‍മാര്‍ കര്‍ണാടക എസ്‌ഐസി പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, ഇവിടേയും ആറ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 40,000-ത്തിലധികം അപ്പീലുകള്‍/പരാതികള്‍ കമ്മീഷന്‍ മുമ്പാകെ കെട്ടിക്കിടക്കുന്നത്.

മൂന്നു കമ്മീഷണര്‍മാരുമായി പ്രവര്‍ത്തിക്കുന്ന പശ്ചിമ ബംഗാള്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനില്‍ ഏകദേശം 12,000 അപ്പീലുകള്‍/പരാതികള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നു. ഒഡീഷയിലും വെറും മൂന്നു കമ്മീഷണര്‍മാര്‍ മാത്രം, തീര്‍പ്പാക്കാനുള്ളതാകട്ടെ, 16,000-ലധികം അപ്പീലുകള്‍/പരാതികള്‍. 8,000-ലധികം അപ്പീലുകള്‍/പരാതികള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്ന ബീഹാര്‍ എസ്‌ഐസിയില്‍ വെറും രണ്ട് കമ്മീഷണര്‍മാമാണ് ഉള്ളത്, ഭരദ്വാജ് പറഞ്ഞു.

Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#RightToInformation #SupremeCourt #CentralInformationCommission #stateInformationCommission #PrasantBhushan 

Leave a Reply

Your email address will not be published. Required fields are marked *