കാഞ്ഞിരപ്പള്ളിയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടില്ല: ഫോണ്‍ കോള്‍ ചുറ്റിപ്പറ്റി അന്വേഷണം

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി തിരുവനന്തപുരം ക്രൈം സ്റ്റോപ്പര്‍ നമ്പറിലേക്ക് അജ്ഞാതന്‍ വിളിച്ചു പറഞ്ഞതിനു ശേഷം പോലീസ് കാഞ്ഞിരപ്പള്ളി, കോട്ടയം ഭാഗങ്ങളില്‍ അരിച്ചു പെറുക്കിയിട്ടും അങ്ങനെയൊരു സംഭവം നടന്നതായി വിവരം ലഭിച്ചിട്ടില്ല (Abduction of kid). കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂളിനു സമീപത്തു നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു സന്ദേശം. കെ എല്‍ 5 രജിസ്‌ട്രേഷനുള്ള വെള്ളക്കാറിലാണ് തട്ടിക്കൊണ്ടു പോയതെന്നും അജ്ഞാതന്‍ വിളിച്ചറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയിട്ടും സംശയകരമായി യാതൊന്നും കണ്ടെത്തിയില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ആരും ഇതുവരെ എത്തിയിട്ടുമില്ല. ഇതോടെ, ക്രൈം സ്‌റ്റോപ്പറിലേക്ക് വിളിച്ചു പറഞ്ഞ അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ഒരു അനോണിമസ് നമ്പറില്‍ നിന്നുമാണ് കോള്‍ എത്തിയത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണ് എന്ന അന്വേഷണത്തിലാണിപ്പോള്‍ പോലീസ്. വിളിച്ച ആള്‍ ആരാണ് എന്നു കണ്ടെത്തിയാല്‍ മാത്രമേ അയാളുടെ ലക്ഷ്യം എന്താണെന്ന് അറിയാന്‍ സാധിക്കുകയുള്ളു. കാഞ്ഞിരപ്പള്ളി പോലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

…………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു