Headlines

എന്തേ സ്ത്രീകളേ, ഈ തോന്ന്യാസത്തിനെതിരെ ചൂലെടുക്കാത്തത്?

Thamasoma News Desk ബീച്ചില്‍, ആര്‍ക്കും യാതൊരു ശല്യവുമുണ്ടാക്കാതെ, അവരവരുടെ സമയം ചെലവഴിക്കാനിറങ്ങിയവരെ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ചൂലെടുത്ത് അടിച്ചോടിച്ചു. ഈ ‘പുണ്യപ്രവൃത്തി’ ഇനിയും ശക്തമായി തുടരുമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ഈ നാടു നന്നാക്കാന്‍ അത്രയ്ക്ക് കൈ തരിക്കുന്നുണ്ടെങ്കില്‍ ചൂലുമെടുത്തു നിങ്ങള്‍ പോകേണ്ടത് ബീച്ചിലേക്കല്ല, മറിച്ച് കോളേജുകള്‍ക്കു മുന്നിലുള്ള റോഡുകളിലേക്കാണ്. ഹെല്‍മറ്റില്ലാതെ, ഇരുചക്രവാഹനങ്ങളില്‍ മൂന്നോ അതില്‍ക്കൂടുതലോ പേരെയും വച്ച്, യാതൊരു നിയമവും പാലിക്കാതെ പാഞ്ഞുപോകുന്ന ഈ നിയമ ലംഘകര്‍ക്കെതിരെ ചൂലെടുത്തടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കു…

Read More

കേരളത്തിലെ സ്ത്രീകള്‍: പുരുഷാധിപത്യത്തിന്റെ ഏറ്റവും വലിയ സംരക്ഷകര്‍

Jess Varkey Thuruthel & Zachariah മുരളി തുമ്മാരുകുടി ഇന്ന് ഫേയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികളുണ്ട്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന ആണ്‍കുട്ടികളെക്കാള്‍ ഇരട്ടിയാണ് പെണ്‍കുട്ടികള്‍ എന്ന്. കലാലയങ്ങളില്‍ കാണാത്ത ആ ആണ്‍കുട്ടികള്‍ എവിടേക്കു പോകുന്നു എന്ന ചോദ്യം അദ്ദേഹം ആ കുറിപ്പില്‍ ചോദിക്കുന്നുണ്ട്. ആ ആണ്‍കുട്ടികളെക്കുറിച്ചോര്‍ത്ത് തമസോമയ്ക്ക് ഭയാശങ്കകളേതുമില്ല. കാരണം, അവര്‍ ഏതെങ്കിലും രീതിയില്‍ സാമ്പത്തിക ശ്രേണിയുടെ നെടുംതൂണായി മാറിയിട്ടുണ്ടാവും, ഇനി മാറുകയും ചെയ്യും. പക്ഷേ, ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ആ പെണ്‍കുട്ടികള്‍ എവിടെ? എവിടെയാണവര്‍…

Read More

ഒടുവില്‍ കോടതിയും വിധിച്ചു, പക്ഷേ, കുലസ്ത്രീ-പുരുഷന്മാര്‍ക്കിതു മനസിലാകുമോ?

Thamasoma News Desk സ്ത്രീകളുടെ സ്വതന്ത്രമായ സഞ്ചാരത്തിനും ആരോഗ്യത്തിനും സാരി വലിയ പ്രതിബന്ധമാണെന്ന് കേരള ഹൈക്കോടതിയ്ക്കും ബോധ്യമായി. പക്ഷേ, ഈ വിധി അംഗീകരിക്കുമോ ഇവിടെയുള്ള കുലസ്ത്രീ-പുരുഷ കേസരികള്‍? ഇത്തരം അസ്വാതന്ത്ര്യങ്ങളും അനാരോഗ്യങ്ങളും അടിമ മനസ്ഥിതിക്കാരായ സ്ത്രീകള്‍ സ്വയം എടുത്തണിയുന്നവയാണ്. സ്വാതന്ത്ര്യത്തോടെ, കൈകാലുകള്‍ ചലിപ്പിക്കാനും ശുദ്ധവായു ശരീരത്തെ പൊതിയുവാനും ഉതകുന്ന തരത്തിലുള്ള വസ്ത്രധാരണ രീതി നിലവിലുള്ളപ്പോള്‍, സ്വയം പാരതന്ത്ര്യം ഏറ്റുവാങ്ങി സ്വയം പീഢിപ്പിക്കുകയാണ് ഇത്തരത്തില്‍പെട്ട സ്ത്രീകള്‍. ജോലികളില്‍, പ്രത്യേകിച്ചും കോടതികളില്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ ധരിക്കുന്ന സാരി അവരുടെ…

Read More

ത്യാഗങ്ങളുടെ വാഴ്ത്തലുകള്‍ എന്നവസാനിപ്പിക്കും നമ്മള്‍?

വിപിന്‍ ജോസഫ് ഡല്‍ഹിയില്‍ നഴ്‌സായി വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന ഒരു സ്ത്രീ റിട്ടയര്‍ ചെയ്ത ശേഷം ചെയ്ത പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. അവര്‍ക്ക് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന രണ്ടുമുറി ഫ്‌ളാറ്റ് വിറ്റു. കിട്ടിയ പണവുമായി അവര്‍ തന്റെ ശിഷ്ട ജീവിതം ചെലവഴിക്കാനായി ജന്മനാടായ കേരളത്തിലേക്കു തിരിച്ചു. അവര്‍ക്ക് ഒരേയൊരു മകന്‍. അദ്ദേഹത്തിനും ജോലി ഡല്‍ഹിയില്‍ തന്നെ. അദ്ദേഹം വിവാഹിതനാണ്, രണ്ടു മക്കളുമുണ്ട്. അമ്മ വീടു വിറ്റതോടെ മകന് വാടക വീട്ടിലേക്കു മാറേണ്ടി വന്നു. താന്‍ സമ്പാദിച്ച വീട് മകനു വിട്ടുകൊടുക്കാനോ…

Read More

നോ എന്ന വാക്കിന്റെ അര്‍ത്ഥം പോലുമറിയാത്തവരോട്….!

Jess Varkey Thuruthel & D P Skariahവളരെ മനോഹരമായൊരു ഭാഷ നമുക്കുണ്ട്. അതുപയോഗിക്കാനും അറിയാം. എന്നിട്ടും ഒരു വ്യക്തിക്ക് തന്നോട് ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടോ എന്നറിയുന്നതിന് എന്തിനാണ് ശരീര ഭാഷയുടെയോ ആംഗ്യഭാഷയുടേയോ പിന്നാലെ പോകുന്നത്…?? സ്ത്രീകള്‍ക്കു പുറത്തിറങ്ങാന്‍ ഒരു സമയം കല്‍പ്പിച്ചിട്ട്, ആ സമയത്തല്ലാതെ പുറത്തിറങ്ങുന്നവര്‍ സെക്‌സിനു വേണ്ടിയാണെന്ന മിഥ്യാധാരണ ഉണ്ടാക്കിയത് എന്തിന്..?? കണ്ണുകള്‍ കൊണ്ടു സമ്മതമറിയിച്ചു എന്നു ചിലര്‍ പറയും. എന്തേ അവര്‍ക്കു പറയാന്‍ നാക്കില്ലേ…?? ആ സമ്മതമറിയാന്‍ ചിലര്‍ ബസിലോ പൊതുസ്ഥലത്തോ വെച്ച്…

Read More

എല്ലിന്‍കഷണങ്ങള്‍ക്കു വേണ്ടി വെന്തുരുകുന്ന സ്ത്രീശരീരം

Jess Varkey Thuruthel & D P Skariah വസ്ത്രധാരണ രീതിയില്‍ നിന്നു തുടങ്ങി, ജീവിതത്തിന്റെ സകല മേഖലകളിലും ഭൂരിഭാഗം സ്ത്രീകളും സ്വീകരിക്കുന്നത് സ്വയം പീഢന മാര്‍ഗ്ഗങ്ങളാണ്. ഇത്തരത്തില്‍ സ്വന്തം ശരീരത്തെ സ്വയം വേദനിപ്പിക്കുകയും അത്യധികം കഷ്ടപ്പെടുത്തുകയും നരക യാതനകള്‍ അനുഭവിപ്പിക്കുകയും ചെയ്യുന്നത് പുരുഷകേന്ദ്രീകൃത സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിനും ‘അയ്യോ പാവം’ ഇമേജ് നേടിയെടുക്കുന്നതിനും കുലസ്ത്രീ പട്ടത്തിനും വേണ്ടിയാണെന്നതില്‍ തര്‍ക്കമില്ല. ഇത്തരമൊരു ഇമേജിലൂടെ അവള്‍ക്കുണ്ടാകുന്ന നേട്ടം സുരക്ഷിതത്വവും സംരക്ഷണവും മറ്റുമാണെന്ന് അവള്‍ കരുതുന്നു. പുരുഷനാണ് തനിക്കൊരു ജീവിതം തരുന്നതെന്നും…

Read More

സ്ത്രീവസ്ത്രത്തില്‍ വിവശരാകുന്ന ഷണ്ഡസമൂഹം

Jess Varkey Thuruthel & D P Skariah സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്നു മാത്രമല്ല അവരുടെ ഓരോ ചലനവും ഏതു രീതിയിലായിരിക്കണമെന്നു തീരുമാനിക്കാനുള്ള കുത്തകാവകാശം ഏറ്റെടുത്തു ഫലപ്രദമായി നടപ്പാക്കി ക്കൊണ്ടിരിക്കുകയാണീ പൊതു സമൂഹം. നെഞ്ചില്‍ നിന്നോ നിതംബത്തില്‍ നിന്നോ വസ്ത്രം വഴുതി മാറുന്നുണ്ടോ എന്നു സൂഷ്മനിരീക്ഷണം നടത്തി നഖശിഖാന്തം വിമിര്‍ശിക്കുകയും അവളെ കല്ലെറിയാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന ഈ ജനങ്ങള്‍ക്ക് സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിക്കാനുള്ള സമയമെവിടെ…?? ലെഗിന്‍സ് മാന്യമായ വസ്ത്രമല്ലെന്നും സ്‌കൂളില്‍ അതു ധരിച്ചെത്തിയ അധ്യാപിക…

Read More

ആണിന്റെ കുടിയുടെ ആദര്‍ശ ചരിത്രത്തിലേക്ക് ഓരോ പെണ്ണും കുടിച്ചു വാളുവയ്ക്കണം…!!

വേശ്യാഗൃഹത്തിലേക്കു ഭര്‍ത്താവിനെയും ചുമന്നുകൊണ്ടുപോകുന്ന ശീലാവതിയുടെ കഥ നാം ആവര്‍ത്തിച്ചു പറയാറുണ്ട്. എന്നാല്‍ താനിഷ്ടപ്പെടുന്ന ജാരന്റെ/ കാമുകന്റെ/ വേശ്യന്റെ ഗൃഹത്തിലേക്കു ഭാര്യയെയും കൊണ്ടുപോകുന്ന ഒരു ഭര്‍ത്താവിന്റെ കഥ നാം പറയാത്തത് എന്തുകൊണ്ടാണ്? പറയുന്നതു പോയിട്ട്, വേശ്യന്‍ എന്നൊരു പദം തന്നെ സൃഷ്ടിക്കാതെ നാം ഒളിച്ചുകളിക്കുന്നതെന്തുകൊണ്ടാണ്? മദ്യപിച്ച് കുന്തം മറിഞ്ഞ് നടന്ന/ക്കുന്ന നിരവധി പുരുഷന്മാരെ ആദര്‍ശ കലാകാരന്മാരായി പ്രതിഷ്ഠിച്ച ഭാവുകത്വമാണ് നമ്മുടേത്. ചങ്ങമ്പുഴ തൊട്ട് ചുള്ളിക്കാട് വരെയുള്ള കവികള്‍, കരള് ലഹരിയുടെ പക്ഷികള്‍ കൊണ്ടുപോയെന്നു പറഞ്ഞ അയ്യപ്പന്റെ വരികള്‍ കാണാത്ത…

Read More