Headlines

ഇത്ര ചെറിയ തുകയ്ക്കു വേണ്ടി ഇത്രയും വലിയ റിസ്‌കോ?

Jess Varkey Thuruthel  പട്ടാപ്പകല്‍, അബിഗേല്‍ എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ആദ്യം ചോദിച്ച തുക 5 ലക്ഷം രൂപയാണ്. പിറ്റേന്നായപ്പോഴേക്കും അതു പത്തു ലക്ഷമായി ഉയര്‍ത്തി. എങ്കിലും ഇത്രയും ചെറിയ തുകയ്ക്കു വേണ്ടി ഇത്രയും വലിയ റിസ്‌ക് എടുത്തതെന്തിന്? മോഷണത്തിനു വേണ്ടിയാണെന്നു തെറ്റിദ്ധരിപ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ വഴിതിരിച്ചു വിടാനുമായി ചില കുറ്റവാളികള്‍ നിസ്സാരങ്ങളായ പലതും മോഷണം നടത്തിയ സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. അത്തരം നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും കുറ്റവാളികളെ പിടികൂടാനും കേരള പോലീസിനു കഴിഞ്ഞിട്ടുമുണ്ട്. ഈ തട്ടിക്കൊണ്ടുപോകലിനു പിന്നിലും…

Read More

പെരുമ്പാവൂരില്‍ നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളെയും കണ്ടെത്തി

  Thamasoma News Desk കേരള പോലീസിന്റെ ശിരസ് അഭിമാനത്താല്‍ വാനോളം ഉയര്‍ന്ന ദിവസമാണിന്ന്. കൊല്ലത്തു നിന്നും തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറ എന്ന ആറുവയസുകാരിയെ അപകടമേതുമില്ലാതെ കണ്ടെത്തി എന്ന സന്തോഷത്തോടൊപ്പം മറ്റൊന്നു കൂടി. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ വാര്‍ത്തകള്‍ക്കിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു സംഭവമായിരുന്നു പെരുമ്പാവൂരില്‍ നിന്നും രണ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ പെരുമ്പാവൂര്‍, പാലക്കാട്ട് താഴം തൈപറമ്പില്‍ രാജേഷിന്റെ മകള്‍ അലേഖ (14,), പെരുമ്പാവൂര്‍ ഒന്നാം മൈല്‍…

Read More

വിനായകനു കിട്ടിയ പ്രിവിലേജ് എന്തായിരുന്നുവെന്ന് ഉമാതോമസ് പറയണം

Written by: Sakariah  ലഹരിക്കടിമപ്പെട്ട വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജിലാണോ എന്നാണ് തൃക്കാക്കര എം എല്‍ എ ഉമ തോമസിന്റെ ചോദ്യം. സഖാവ് എന്ന പ്രിവിലേജ് പോകട്ടെ, ഒരു മനുഷ്യനെന്ന പ്രിവിലേജ് കിട്ടിയോ വിനായകന് ആ പോലീസ് സ്‌റ്റേഷനില്‍? വിനായകന്‍ ലഹരിക്കടിമയായിരുന്നു എന്ന് ഉമ തോമസ് പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നു? ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കും വരെ വെറും ആരോപണം മാത്രമാണ് വിനായകനു മേലുള്ളത്. സ്വന്തം മകന്‍ മയക്കു മരുന്നു കേസില്‍ പോലീസ് പിടികൂടി എന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതും…

Read More

വ്യാജ ഡോക്ടര്‍ക്ക് ശിക്ഷ ഉപദേശമോ? ജനങ്ങളുടെ ആരോഗ്യത്തിന് പുല്ലുവിലയോ??

  Jess Varkey Thuruthel മുരുകേശ്വരി എന്ന പേരില്‍ ലൈഫ് കെയറില്‍ ചികിത്സ നടത്തുന്നത് വ്യാജഡോക്ടര്‍ ആണെന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും പ്രശ്നം നിസ്സാരമാക്കി ഐ എം എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍)! മറ്റൊരു ഡോക്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് മുരുകേശ്വരി ചികിത്സ നടത്തുന്നതായി അറിഞ്ഞപ്പോള്‍ തെളിവു ശേഖരിച്ചു വരൂ എന്നിട്ടാവാം നടപടി എന്നായിരുന്നു ഐ എം എയുടെ മറുപടി. തങ്ങളുടെ ജീവന്‍ ഏതു നിമിഷവും അപകടത്തിലായേക്കാമെന്ന് അറിയാമായിരുന്നിട്ടും ആ യുവ ഡോക്ടര്‍മാര്‍ സമദിന്റെ ലൈഫ് കെയറില്‍…

Read More

വരാപ്പുഴയില്‍ നിന്നും മറ്റൊരു പോക്‌സോ കേസ് കൂടി…..

ആ പോക്‌സോ കേസിനെക്കുറിച്ചുള്ള വാര്‍ത്തയല്ല എന്നെ ഏറെ സങ്കടപ്പെടുത്തിയത്. മറിച്ച്, ആ കുഞ്ഞിനെക്കുറിച്ച് സമീപവാസികള്‍ തന്ന വിവരണങ്ങളാണ്…. കേരളത്തിലെ സദാചാരവക്താക്കളായ ഓരോ ആണും പെണ്ണും കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്നു വ്യക്തമാക്കുന്നതായിരുന്നു ആ കുട്ടിയെക്കുറിച്ച് നല്‍കിയ വിവരണം. പ്രായത്തേക്കാള്‍ കൂടുതല്‍ ശരീര വളര്‍ച്ച, അടക്കമില്ലാത്ത സ്വഭാവം, അമ്മയുടെ മരണം, പിതാവിന്റെ മദ്യപാനം, അമ്മൂമ്മയുടെ പ്രായാധിക്യം….. ഇതെല്ലാമാണ് ആ കുഞ്ഞിനെ ലൈംഗിക ചൂഷണം ചെയ്യാന്‍ നിരത്തിയ കാരണങ്ങള്‍…. പെണ്‍കുട്ടികളുടെ ശരീരം പ്രായത്തേക്കാള്‍ കൂടുതല്‍ വളര്‍ന്നാല്‍ ഒരു കുറ്റകൃത്യമായി…

Read More

വഴിയില്‍ പൊലിയുന്ന ജീവനുകള്‍: കണ്ണില്ലാത്ത നിയമമല്ല, നീതിയാണു നടപ്പാകേണ്ടത്

  -Jessy T V വഴിയരികിലൊരു മനുഷ്യന്‍ മുറിവേറ്റു പിടഞ്ഞുവീണു ചോരയൊഴുകി കിടന്നാലും ഒരാളുപോലും തിരിഞ്ഞുനോക്കാത്ത മനുഷ്യത്വം മരവിച്ച ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. വീണത് ഞാനോ എന്റെ പ്രിയപ്പെട്ടവരോ എനിക്കു വേണ്ടപ്പെട്ടവരോ അല്ലല്ലോ, പിന്നെന്തിനു ഞാന്‍ പുലിവാലു പിടിക്കണം എന്ന നിലപാടാണ് ഭൂരിഭാഗം മനുഷ്യര്‍ക്കുമുള്ളത്. മരണാസന്നരായി വഴിയില്‍ കിടക്കുന്നവരെ വാരിയെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ വളരെക്കുറച്ചു പേര്‍ മാത്രമേ തയ്യാറാവുകയുള്ളു. കണ്‍മുന്നിലൊരു അപകടം നടന്നിട്ടും വാഹനത്തില്‍ നിന്നൊരു മനുഷ്യന്‍ തെറിച്ചു റോഡരികില്‍ വീണിട്ടും അതു തെല്ലും ഗൗനിക്കാതെ, വീണുകിടക്കുന്ന മനുഷ്യനെയോ…

Read More