പെരുമ്പാവൂരില്‍ നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളെയും കണ്ടെത്തി

 

Thamasoma News Desk

കേരള പോലീസിന്റെ ശിരസ് അഭിമാനത്താല്‍ വാനോളം ഉയര്‍ന്ന ദിവസമാണിന്ന്. കൊല്ലത്തു നിന്നും തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറ എന്ന ആറുവയസുകാരിയെ അപകടമേതുമില്ലാതെ കണ്ടെത്തി എന്ന സന്തോഷത്തോടൊപ്പം മറ്റൊന്നു കൂടി. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ വാര്‍ത്തകള്‍ക്കിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു സംഭവമായിരുന്നു പെരുമ്പാവൂരില്‍ നിന്നും രണ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ പെരുമ്പാവൂര്‍, പാലക്കാട്ട് താഴം തൈപറമ്പില്‍ രാജേഷിന്റെ മകള്‍ അലേഖ (14,), പെരുമ്പാവൂര്‍ ഒന്നാം മൈല്‍ മനക്കകൂടി ലക്ഷ്മണന്റെ മകള്‍ നിഖില ലക്ഷ്മി (14) എന്നിവരെയാണ് സ്‌കൂള്‍ യൂണിഫോമില്‍ കാണാതായത്.ഇരുവരും പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് സ്‌കൂള്‍ലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനികളായിരുന്നു.
>
ഇന്നിപ്പോള്‍ ഇരുവരെയും കണ്ണൂരില്‍ നിന്നും കണ്ടെത്തിയതായി പെരുമ്പാവൂര്‍ പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12 മണിയ്ക്ക് സ്‌കൂള്‍ വിട്ടതിനു ശേഷം ഇരുവരും വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.#Kidnapping #AbigelSara #PerumbavoorPolice #GovtGirls’highersecondaryschoolperumbavoor

Leave a Reply

Your email address will not be published. Required fields are marked *