Headlines

‘ഒരു പെഗ്ഗ് വേണമെന്നവള്‍ പറഞ്ഞു, നിര്‍ബന്ധമാണോ എന്നു ഞാന്‍ ചോദിച്ചു…’

ജെസ് വര്‍ക്കി തുരുത്തേല്‍ & സഖറിയ കോതമംഗലത്തെ ആ അഭയകേന്ദ്രത്തിന്റെ പടികടന്നു ഞങ്ങളെത്തുമ്പോള്‍, നിറഞ്ഞ ചിരിയുമായി ഞങ്ങളെ സ്വീകരിക്കാനായി ആ സിസ്റ്റര്‍ വെളിയിലുണ്ടായിരുന്നു. (ഞങ്ങള്‍ സന്ദര്‍ശിച്ച സ്ഥാപനം എവിടെയാണെന്നു പറയാന്‍ മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളു. ഞങ്ങള്‍ സംസാരിച്ചവര്‍ ആരെല്ലാമാണെന്നോ സ്ഥാപനം ഏതാണെന്നോ വായനക്കാരോടു വെളിപ്പെടുത്താന്‍ ഇപ്പോള്‍ ഞങ്ങള്‍ തയ്യാറല്ല. കാരണം, അവയ്ക്കു പിന്നിലെ ജീവിതങ്ങളെ പൊതുജനങ്ങള്‍ക്ക് വിചാരണ ചെയ്യാനായി എറിഞ്ഞു കൊടുക്കാന്‍ തമസോമ ആഗ്രഹിക്കുന്നില്ല.) ഏകദേശം രണ്ടര മണിക്കൂറോളം ആ സംസാരം നീണ്ടുപോയി. ആ സമയമത്രയും പുഞ്ചിരിയോടു…

Read More

പോക്‌സോ അതിജീവിതയുടേത് ആത്മഹത്യയോ അതോ സ്ഥാപനപരമായ അരുംകൊലയോ?

Jess Varkey Thuruthel അവളുടെ കുഴിമാടത്തിനരികില്‍ കത്തിച്ചു വച്ച കൊച്ചു നിലവിളക്ക് എണ്ണവറ്റി കെട്ടിരുന്നു. ആരോ കൊണ്ടുവച്ച ഒരു റീത്തും ചിതറിക്കിടക്കുന്ന ഏതാനും പൂക്കളും. അവളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ജീവിതത്തെക്കുറിച്ചുള്ള നിറമാര്‍ന്ന കനവുകളും ഈ ആറടി മണ്ണിലൊതുങ്ങി. അവളുടെ കാലടികള്‍ പതിഞ്ഞ മുറ്റം. പൊട്ടിച്ചിരികള്‍ മുഴങ്ങിയ അന്തരീക്ഷം. ഈ വീട്ടിലേക്കു തിരിച്ചെത്തണമെന്നതായിരുന്നു അവളുടെ ആഗ്രഹം. ഒടുവിലവളെത്തി, ഇനിയൊരിക്കലും ഈ മണ്ണില്‍ നിന്നുമവളെ പറിച്ചെറിയാന്‍ ഈ ഭൂമിയിലെ ഒരു മനുഷ്യനും സാധ്യമല്ലാത്ത വിധം അവള്‍ അവളുടെ വീട്ടുവളപ്പില്‍ സുഖമായുറങ്ങുന്നു….

Read More