മടുത്തു, ഇനി ഇന്ത്യയിലേക്കില്ല, സിനിമയും; സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

Thamasoma News Desk

‘എനിക്കു മതിയായി, ഇനി ഞാന്‍ സിനിമ ചെയ്യില്ല, ഇന്ത്യയിലേക്ക് ഇനി മടങ്ങി വരികയുമില്ല,’ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു (Sanal Kumar Sasidharan). ടൊവീനോ തോമസ് നായകനായ വഴക്ക് (Vazhakku/The Quarrel) എന്ന സിനിമയാണ് സനലിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍, അദ്ദേഹം നാടും സിനിമ നിര്‍മ്മാണവും ഉപേക്ഷിച്ചു പോയി.

‘കേരളത്തില്‍ ഞാന്‍ തുടര്‍ന്നിരുന്നെങ്കില്‍ എനിക്കെന്റെ ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നു. അതിഭീകരമായ ഭീഷണികളാണ് എനിക്കു നേരെ ഉയരുന്നത്. സാധ്യമായ എല്ലാ രീതിയിലും എന്നെ ഭീഷണിപ്പെടുത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ യു എസിലാണ് താമസിക്കുന്നത് (എവിടെയാണ് സ്ഥലമെന്നു കൃത്യമായി പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല). ഞാനിപ്പോള്‍ ഒരു സിനിമാക്കാരനല്ല. ഞാനിപ്പോള്‍ എന്താണ് എന്ന് എനിക്കു തന്നെ അറിയില്ല,’ സനല്‍ കുമാര്‍ പറയുന്നു.

സെക്സി ദുര്‍ഗ എന്ന പേരില്‍ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ശക്തമായ ചിത്രം സനല്‍ ഒരുക്കിയിരുന്നു. അതിന്റെ പേരില്‍ തനിക്കെതിരെ അതിരൂക്ഷമായ എതിര്‍പ്പാണ് ഉണ്ടായതെന്ന് സനല്‍ പറയുന്നു. ”എനിക്കെതിരെ തെറ്റായ ലൈംഗികാരോപണം ഉന്നയിച്ചു. 2022 മെയ് മാസത്തില്‍, ഒരു ദിവസം രാവിലെ ഞാന്‍ അറസ്റ്റു ചെയ്യപ്പെട്ടു. അപ്പോഴാണ് നാട് വിടാന്‍ ഞാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞു, ഇതുവരെയും എനിക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. എനിക്കെതിരെ യാതൊരു നിയമ നടപടികളുമില്ല. മലയാള സിനിമാ വ്യവസായത്തിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് എന്നെ ഈവിധമാക്കിയത്.’ സനല്‍ പറഞ്ഞു.

”മലയാള സിനിമയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 100 കോടി രൂപ മുടക്കി നിര്‍മ്മിച്ചു എന്നു പറയുന്ന സിനിമകള്‍ നിര്‍മ്മിക്കാന്‍ യഥാര്‍ത്ഥത്തില്‍ 15-20 കോടികള്‍ പോലും മുടക്കിയിട്ടില്ല. മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ ആര്‍ക്കാണ് ഇത്രയും പണം ഉള്ളത്? കള്ളപ്പണം വെളുപ്പിക്കല്‍ റാക്കറ്റിന് കരുത്തരായ രാഷ്ട്രീയക്കാരുടെ പിന്തുണയുണ്ട്. അതുകൊണ്ട് ആരും ചോദ്യങ്ങള്‍ ചോദിക്കാറില്ല. പക്ഷേ, ഞാനതു ചെയ്തു. അതിന്റെ ഫലമാണ് ഞാനിന്ന് അനുഭവിക്കുന്നത്. ഈ വമ്പന്‍ മാഫിയയെ ചോദ്യം ചെയ്ത ഞാനിപ്പോള്‍ എവിടെയാണെന്നു നോക്കൂ,’ സനല്‍ ചോദിക്കുന്നു.

‘മലയാള സിനിമാ വ്യവസായം അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കാത്ത ഈ വിഷയങ്ങളെ കുറിച്ച് സംസാരിച്ചതിന് അവര്‍ വിലയിട്ടത് എന്റെ ജീവനാണ്. തിരിച്ചു നാട്ടില്‍ വന്നാല്‍ എനിക്കു പ്രതീക്ഷിക്കാനായി ഒന്നുമില്ല. യാതൊന്നും എന്നെ കാത്തിരിക്കുന്നുമില്ല,” സനല്‍ പറയുന്നു.

സനലിന്റെ അവസാന ചിത്രമായ ‘വഴക്ക്’ മുട്ടന്‍ വഴക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. തന്റെ കരിയറിനെ ദോഷകരമായി ബാധിക്കുമെന്ന് ആരോപിച്ച് ഈ ചിത്രം റിലീസ് ചെയ്യാന്‍ നായകനായ ടൊവീനോ അനുവദിച്ചിട്ടില്ല. ഇതാണ് ടൊവിനോയുടെ തീരുമാനമെങ്കില്‍, അദ്ദേഹം എന്തിന് ഈ ചിത്രം ചെയ്തു എന്നാണ് സനലിന്റെ ചോദ്യം.

കുറെ വര്‍ഷം മുന്‍പ് സനല്‍ വിവാഹ മോചനം നേടിയിരുന്നു. ഇദ്ദേഹത്തിന്റെ മക്കള്‍ അവരുടെ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. കുടുംബമോ സുഹൃത്തുക്കളോ ഇല്ലാതെ ഒറ്റയ്ക്കു ജീവിക്കുകയാണ് ഇദ്ദേഹമിപ്പോള്‍. ”എനിക്ക് സുഖമാണ്. ഞാന്‍ എന്റെ ഏകാന്തത ആസ്വദിക്കുന്നു. എന്റെ സുഹൃത്ത് ഞാന്‍ മാത്രമാണ്, അതെനിക്ക് ഇഷ്ടവുമാണ്. ഞാന്‍ ഒരിക്കലും ഇനി ഇന്ത്യയിലേക്ക് മടങ്ങുമെന്ന് കരുതുന്നില്ല. തിരിച്ചെത്തിയാല്‍ത്തന്നെ എനിക്കായി അവിടെ യാതൊന്നും ശേഷിക്കുന്നുമില്ല,’ സനല്‍ പറയുന്നു.

പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് തമസോമ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. അതിനാല്‍, നീതിക്കു വേണ്ടിയുള്ള ഏതു പോരാട്ടത്തിനൊപ്പവും തമസോമയുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അവയില്‍ സത്യമുണ്ടെങ്കില്‍, നീതിക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പോരാട്ടങ്ങള്‍ക്കൊപ്പം തമസോമയുമുണ്ടാകും.

ഈ നമ്പറിലും ഇമെയില്‍ വിലാസത്തിലും ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം.

എഡിറ്റര്‍: 8921990170, editor@thamasoma.com

(ഓര്‍മ്മിക്കുക, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു ബോധ്യപ്പെട്ടാല്‍, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാവില്ല, കാരണം നാളിതു വരെ ശരിയുടെ ഭാഗത്തു മാത്രമാണ് തമസോമ നിന്നിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.)

തമസോമയില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ തന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. (സത്യസന്ധമല്ലാത്ത ഒരു ബിസിനസിനൊപ്പവും തമസോമ ഉണ്ടായിരിക്കില്ല, അതിനാല്‍ത്തന്നെ എല്ലാ പരസ്യങ്ങളും സ്വീകരിക്കാന്‍ തമസോമയ്ക്കു കഴിയുകയുമില്ല. പെയ്ഡ് ന്യൂസുകളും തമസോമ സ്വീകരിക്കില്ല)

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *