ഈ പേപ്പട്ടികള്‍ ഐസ്‌ക്രീം കുഞ്ഞാപ്പയുടെ അണികള്‍ തന്നെ, സംശയമില്ല…!!!

ഐസ്‌ക്രീം കഴിച്ച് മത്തുപിടിച്ച കുഞ്ഞാപ്പ കുഞ്ഞാലിക്കുട്ടിയുടെ അണികള്‍ എങ്ങനെയുള്ളവരായിരിക്കും…? ആലോചിച്ചു തലപുണ്ണാക്കേണ്ട, ഈ ചിത്രം കണ്ടാല്‍ മതിയാകും. അഞ്ചുവയസ് മാത്രം പ്രായമുള്ള ഒരു പിഞ്ഞുകുഞ്ഞിനെ ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കാന്‍ സഖാഫിയെന്ന ‘മദ’പണ്ഡിതന്‍ നടത്തിയ ആരോപണങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. ബലാത്സംഗം ചെയ്തവരെക്കാള്‍ നികൃഷ്ടനും വിടനുമാണ് താനെന്ന് സഖാഫി സ്വന്തം വാക്കുകളിലൂടെ തെളിയിച്ചു. കണ്ണുപോലും വെളിയില്‍ കാണിക്കാതെ, സര്‍വ്വാംഗം മൂടിയാണ് ഓരോ മുസ്ലീമും സ്ത്രീകളെ കൊണ്ടുനടക്കുന്നത്. എത്രയോ ചര്‍ച്ചകള്‍ അതിന്റെ പേരില്‍ നടന്നിരിക്കുന്നു. പര്‍ദ്ദ അന്തസിന്റെ ചിഹ്നമായി മുസ്ലീങ്ങള്‍…

Read More

ആണിന്റെ കുടിയുടെ ആദര്‍ശ ചരിത്രത്തിലേക്ക് ഓരോ പെണ്ണും കുടിച്ചു വാളുവയ്ക്കണം…!!

വേശ്യാഗൃഹത്തിലേക്കു ഭര്‍ത്താവിനെയും ചുമന്നുകൊണ്ടുപോകുന്ന ശീലാവതിയുടെ കഥ നാം ആവര്‍ത്തിച്ചു പറയാറുണ്ട്. എന്നാല്‍ താനിഷ്ടപ്പെടുന്ന ജാരന്റെ/ കാമുകന്റെ/ വേശ്യന്റെ ഗൃഹത്തിലേക്കു ഭാര്യയെയും കൊണ്ടുപോകുന്ന ഒരു ഭര്‍ത്താവിന്റെ കഥ നാം പറയാത്തത് എന്തുകൊണ്ടാണ്? പറയുന്നതു പോയിട്ട്, വേശ്യന്‍ എന്നൊരു പദം തന്നെ സൃഷ്ടിക്കാതെ നാം ഒളിച്ചുകളിക്കുന്നതെന്തുകൊണ്ടാണ്? മദ്യപിച്ച് കുന്തം മറിഞ്ഞ് നടന്ന/ക്കുന്ന നിരവധി പുരുഷന്മാരെ ആദര്‍ശ കലാകാരന്മാരായി പ്രതിഷ്ഠിച്ച ഭാവുകത്വമാണ് നമ്മുടേത്. ചങ്ങമ്പുഴ തൊട്ട് ചുള്ളിക്കാട് വരെയുള്ള കവികള്‍, കരള് ലഹരിയുടെ പക്ഷികള്‍ കൊണ്ടുപോയെന്നു പറഞ്ഞ അയ്യപ്പന്റെ വരികള്‍ കാണാത്ത…

Read More

എന്താണ് കേരളത്തിന്റെ സനാതന പാരമ്പര്യം…?

ചുംബനവാദികളും ‘മഹത്തായ’ പാരമ്പര്യവാദികളും സ്ത്രീകളുടെ വേഷവിധാനത്തെ ആകപ്പാടെ പൊളിച്ചെഴുതി അവളെ തുണിയില്‍ പൊതിഞ്ഞ് സംസ്‌കാരം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരും തമ്മിലുള്ള പോര് അനുദിനം മൂര്‍ച്ചിച്ചുവരുന്നു. ഇരുചേരികളില്‍ അണിനിരന്ന് കേരളീയരെ സംസ്‌കാരം പഠിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ പറയുന്നു, പൊതുവിടങ്ങളില്‍ ചുംബിച്ചാല്‍ നഗ്‌നരായി നടത്തുമെന്ന്…! ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരാണ് സംസ്‌കാരമെന്നു ജല്പിച്ച്, ചുംബനവാദികളെ കൊല്ലാനുള്ള കലിയോടെ പാഞ്ഞുനടക്കുന്നത്.   സ്ത്രീ ജീന്‍സിട്ടാല്‍ ചില പുരുഷന്മാര്‍ക്ക്, സാത്വികരെന്ന് അറിയപ്പെടുന്നവര്‍ക്കു പോലും വിഷമം ഉണ്ടാകുന്നുവത്രെ…! അവര്‍ക്കു പോലും കണ്‍ട്രോള്‍ കിട്ടുന്നില്ല പോലും…!! സ്ത്രീയുടെ ഇത്തിരി…

Read More

ലഭിക്കുമോ എന്നെങ്കിലും പിതൃദര്‍ശന ഭാഗ്യം….? പ്രതീക്ഷയോടെ പാതി മലയാളിയായ ബ്രിട്ടീഷ് സാഹിത്യകാരന്‍….

അച്ഛന്‍…. അതൊരു ഗോപുരമാണ്, സാന്ത്വനത്തിന്റെ, സംരക്ഷണത്തിന്റെ, പ്രതീക്ഷയുടെ, സ്വപ്‌നങ്ങളുടെ…. അങ്ങനെ എന്തെല്ലാം…. സൂര്യകിരണങ്ങളുടെ നനുത്ത സ്പര്‍ശം പോലെ ശരീരത്തില്‍ പതിക്കുന്ന സാന്ത്വന കിരണങ്ങളാണ് അച്ഛന്‍…. പക്ഷേ, ജീവിതത്തില്‍ ഒരിക്കലും സ്വന്തം പിതാവിനെ കാണാന്‍ വിധി അനുവദിക്കാത്തവര്‍ എത്രയോ…. അവരിലൊരാളാണ് ഡേവിഡ് മേനോന്‍ എന്ന ഈ ബ്രിട്ടീഷ് സാഹിത്യകാരനും….. അച്ഛന്റെ മുഖം പോലും കാണാന്‍ കഴിയാതെ വളരുന്ന കുട്ടികള്‍ക്കു പോലും സ്വന്തം പിതാവിന്റെ പൂര്‍ണ്ണമായ പേരെങ്കിലും അറിവുണ്ടായിരിക്കും. പക്ഷേ, ഡേവിഡിന് ആ ഭാഗ്യവുമില്ല. മലയാളിയായ എം കെ മേനോനാണ്…

Read More

കടയില്‍ നിന്നിറങ്ങുമ്പോള്‍ മനസു പറയും കള്ളന് കഞ്ഞിവച്ചവനെന്ന്…..!!

നാലു വയസുകാരി മകള്‍ കളികഴിഞ്ഞ് മടങ്ങിയെത്തിയത് കമ്മലിന്റെ ആണിയും ഒടിച്ചു കൊണ്ടാണ്. കളിക്കുന്നതിനിടയില്‍ എങ്ങനെയോ ഒടിഞ്ഞു പോയീത്രേ… എന്തായാലും ചെലവിനുള്ള വകയായല്ലോ ഭഗവാനേ എന്നുകരുതി. കമ്മല്‍ മാറ്റാതെ ഇനി നിവൃത്തിയില്ല. സ്വര്‍ണ്ണക്കടയിലേക്കു വച്ചടിച്ചു. ഭര്‍ത്താവ് ബൈക്ക് കൊണ്ടു നിറുത്തിയതാകട്ടെ, പരിശുദ്ധിയും കൃത്യമായ വിലയേയും കുറിച്ചു ചിന്തിക്കുമ്പോള്‍ മനസ് പറയുന്ന കടയിലേക്കും….! ഏതു സ്വര്‍ണ്ണക്കടയില്‍ ചെന്നാലും അവിടെയെല്ലാം ഈച്ചയ്ക്കു കടക്കാന്‍ പോലും കഴിയാത്ത തെരക്കാണ്. സ്വര്‍ണ്ണത്തിനു തീപിടിച്ച വിലയാണെന്നു പറയുന്നതൊക്കെ പച്ചക്കള്ളമാണെന്നു തോന്നും ഈ തിരക്കു കണ്ടാല്‍. പാവപ്പെട്ടവന്…

Read More

ഓക്‌സിജനും സാംസഗും കുറെ കമ്പ്യൂട്ടര്‍ സര്‍വ്വീസ് പൊല്ലാപ്പുകളും

  ഒന്നുരണ്ടു മാസമായി ലാപ്‌ടോപ്പിനൊരു പ്രശ്‌നം. അത്ര ഗുരുതരമല്ല, അതുകൊണ്ട് അത് കാര്യമാക്കിയുമില്ല. ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്നും പെര്‍ഫോമന്‍സ് കൂട്ടുമെന്നും ഇടയ്ക്കിടയ്ക്ക് ഒരു ഐക്കണ്‍ പൊങ്ങിവന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഗതികെട്ടപ്പോള്‍ എന്നാല്‍ അങ്ങനെയാകട്ടെ എന്നുകരുതി ഐക്കണില്‍ ഒരു ക്ലിക്ക് കൊടുത്തു. അതോടെ ലാപ്‌ടോപ്പിന്റെ പെര്‍ഫോമന്‍സ് അവതാളത്തിലായി. 100% ചാര്‍ജ്ജു ചെയ്തിരുന്ന ലാപ്‌ടോപ് 80 % വരെ ചാര്‍ജ്ജു ചെയ്തതിനു ശേഷം മുന്നോട്ടു ചാര്‍ജ്ജാവാന്‍ തയ്യാറാവുന്നില്ല. ആദ്യമാദ്യമൊക്കെ അത് അവഗണിച്ചു. പിന്നീട് ബാറ്ററിയുടെ ചാര്‍ജ്ജ് ഒരു മണിക്കൂറിനപ്പുറം കിട്ടാതെ ആയപ്പോള്‍…

Read More

ആശുപത്രികളല്ല, ഇത് പകല്‍ക്കൊള്ളക്കാരുടെ താവളം!!

തൊഴില്‍ സംഘടനകളുടെ നോക്കുകൂലി, കണ്ടകൂലി, കേട്ടകൂലി എന്നീ പിടിച്ചുപറിക്കെതിരെ രോക്ഷാകുലരാണോ നിങ്ങള്‍…. നോക്കൂ…. അതിനെക്കാള്‍ വലിയ ഗുണ്ടകളാണ് നമ്മുടെ ആശുപത്രി അധികൃതരും ചില ഡോക്ടര്‍മാരും….. ഇതാ അതിനു വീണ്ടും ചില തെളിവുകള്‍!!  നിര്‍ദ്ധനനാണോ നിങ്ങള്‍….? അത്യാവശ്യം ജീവിച്ചുപോകാന്‍ വേണ്ട ചുറ്റുപാടുകള്‍ മാത്രമേ നിങ്ങള്‍ക്കുള്ളോ…? എങ്കില്‍ പ്രാര്‍ത്ഥിക്കുക. ഹൃദ്രോഗം പോലുള്ള മാരക രോഗങ്ങള്‍ വരാതിരിക്കാന്‍. അഥവാ വന്നാല്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഇടയാക്കല്ലേ എന്നു മുട്ടിപ്പായി പ്രാര്‍ത്ഥിക്കൂ…… ഈ ആശുപത്രികളുടെ പിടിച്ചുപറിയുടെ കഥ കേട്ടാല്‍…

Read More

ഭക്തിയും ആശുപത്രികളും……! എന്നെന്നും വളരുന്ന ബിസിനസ് സാമ്രാജ്യങ്ങള്‍….!!

സാമ്പത്തിക മാന്ദ്യമോ മറ്റ് യാതൊരു വിധ സുനാമികളോ ബാധിക്കാതെ തഴച്ചുവളരുന്ന രണ്ടു ബിസിനസ് സംരംഭങ്ങളേ ഇന്ന് ഈ ഇന്ത്യ മഹാരാജ്യത്തുള്ളു. അതിലൊന്ന് ഭക്തിയും മറ്റേത് ആശുപത്രികളുമാണ്. ഇവ രണ്ടും വേരുപിടിച്ചിരിക്കുന്നത് മനുഷ്യന്റെ ഭീതിയില്‍ നിന്നുതന്നെ. എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് അല്ലലില്ലാതെ സുഖമായും സന്തോഷമായും ജീവിക്കണമെന്നതാണ് ഏതൊരു മനുഷ്യന്റെയും ആഗ്രഹം. മോഷ്ടിക്കാന്‍ പോകുമ്പോള്‍ പോലും ഭണ്ഡാരത്തില്‍ പണമിട്ട്, ദൈവത്തിനു മുന്നില്‍ മെഴുകുതിരി വച്ച് പ്രാര്‍ത്ഥിക്കുന്ന കള്ളന്‍ പോലും രക്ഷിക്കണേ എന്നാണ് പറയുന്നത്. കക്കാന്‍ ദൈവം കൂട്ടുനില്‍ക്കുമോ എന്നൊന്നും അയാള്‍ക്ക്…

Read More

പെണ്ണിന്റെ തുടയിടുക്കിലാണോ നിങ്ങളുടെ കുടുംബത്തിന്റെ മാനം സൂക്ഷിച്ചിരിക്കുന്നത്…?

കുറെ കാലങ്ങളായി കേള്‍ക്കുന്നു, അതിപ്പോള്‍ ഫേയ്‌സ് ബുക്കിലും മനപ്പൂര്‍വ്വം നടത്തുന്നു. പഴയകാലം മുതലിങ്ങോട്ടുള്ള സിനിമകളുടെ കാതലും ഇതുതന്നെ. കുടുംബത്തിലെ പെണ്ണിന്റെ തുടയിടുക്കിലാണത്രെ, ആ കുടുംബത്തിന്റെ മാനം സൂക്ഷിച്ചിരിക്കുന്നത്…! എത്ര ആഭാസകരവും ആണ്‍കോയ്മയുടെ അങ്ങേയറ്റവുമായ ചിന്ത…!! പാത്തും പതുങ്ങിയും ചതിച്ചും കെണിയില്‍ പെടുത്തിയും പെണ്ണിന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി, അതുവച്ച് വിലപേശുന്ന ചിലകാമ വെറിയന്മാര്‍. ആ കാമവെറിയന്മാരുടെ കെണിയില്‍ പെട്ട പെണ്ണ്, നാണക്കേടു ഭയന്ന് ആത്മഹത്യ ചെയ്യുന്നു പോലും…! അത് അതിലും വിചിത്രം…!! നിറക്കൂട്ട്, ദൃശ്യം എന്നിത്യാതി സിനിമകളുടെ…

Read More

ഭ്രാന്തില്ലാത്തവര്‍ കല്ലെറിയട്ടെ

ഡിഗ്രി ക്ലാസില്‍ ഇക്കണോമിക്‌സ് ലക്ച്ചറര്‍ ക്ലാസ് അവസാനിപ്പിച്ചു പോയിരുന്നു. അടുത്തത് മലയാളം മാഷാണ് വരേണ്ടത്. അതിനിടയില്‍ കിട്ടിയ ഒരു ചെറിയ ഇടവേളയില്‍ നോട്ട്ബുക്ക് പൊതിഞ്ഞ സിനിമാ മാഗസിന്റെ പേജിലെ മോഹന്‍ലാലിന്റെ ചിത്രം കണ്ട് ഞാന്‍ നടത്തിയ ആത്മഗതം അല്പം ഉറക്കെയായിപ്പോയി. എന്തൊരു ഫ്ലെക്‌സിബിലിറ്റിയാണ് ഈ മനുഷ്യന്റെ ദേഹത്തിന്. മലയാളസിനിമയില്‍ ആര്‍ക്കും ഇദ്ദേഹത്തിന്റെ മെയ് വഴക്കത്തിനൊപ്പം നില്‍ക്കാനാവില്ല. ശരിക്കും സിനിമാ താരമാവാന്‍ ജനിച്ചവന്‍ തന്നെ. ‘നീ പോയി ഗോളാന്തരവാര്‍ത്ത കാണെടി ചൂലേ….!’ ചെവിക്കരികില്‍ അപ്രതീക്ഷിതമായി മുഴങ്ങിയ ഗര്‍ജ്ജനത്തില്‍ അറിയാതെ…

Read More