എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ പരാതി നല്‍കിയ ഷൈജുവിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുന്നു

Jess Varkey Thuruthel

ചെറുവട്ടൂര്‍ സ്വദേശി ഇഞ്ചപ്പുഴ ഷൈജു പറഞ്ഞതത്രയും പച്ചക്കള്ളമാണെന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷമുണ്ട്. അത്, ഇയാളുടെ സഹോദരിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു. എന്റെ രണ്ടായിരം രൂപയും ഡോക്യുമെന്റുകളും വേണമെന്നും അതു തിരിച്ചു തന്നിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു എന്നും പറഞ്ഞ ഷൈജുവിനോട് ഇതിന്റെ വിശദാംശങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴാണ് മനസിലായത്, ഇയാള്‍ ഏഴു ക്ലാസുകളില്‍ പങ്കെടുത്തത് ഒരു രൂപ പോലും ഫീസ് കൊടുക്കാതെ ആയിരുന്നു എന്ന്.

ആ നിമിഷം മുതല്‍ ഷൈജു സംശയനിഴലിലായിരുന്നു. പിന്നീട് അയാള്‍ പറഞ്ഞ ഓരോ വാക്കും പച്ചക്കള്ളമാണെന്നു വ്യക്തമായി.

ഇനി ഒരാള്‍ക്കെതിരെയും ഷൈജു അപവാദം പ്രചരിപ്പിക്കരുത്. ഈ കേസിന്റെ അവസാനം കാണാതെ തമസോമ പിന്‍മാറുകയുമില്ല. ഷൈജു പറയുന്ന കള്ളം കേട്ട് അയാള്‍ക്കൊപ്പം ചേര്‍ന്നവരോടു സഹതാപം മാത്രം. അയാളെ പിന്‍തുണയ്ക്കുന്ന ഓരോ മനുഷ്യരും അയാള്‍ ആരാണെന്നു ശരിക്കും ബോധ്യപ്പെടുന്ന ഒരു സമയം വരും. അതുവരെ നിങ്ങള്‍ കഴിയുന്ന രീതിയില്‍ അയാളെ സംരക്ഷിച്ചു കൊള്ളുക. അനുഭവം ഗുരു.

എസ് എസ് ഡ്രൈവിംഗ് സ്‌കൂള്‍: പരാതികള്‍ക്കു കാരണം സ്ത്രീ വിജയിച്ചതിലുള്ള അസൂയയോ?

‘ചേച്ചീ, എനിക്കൊന്നും നഷ്ടപ്പെടാനില്ല, നഷ്ടപ്പെടാനുള്ളതെല്ലാം ചേച്ചിക്കാണ്’ എന്നൊരാള്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍, ആ ശബ്ദത്തിനുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നത് ഭീഷണിയാണ്. രശ്മിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പടെ നടത്തുന്ന പ്രചാരണങ്ങളും മോട്ടോര്‍ വാഹന വകുപ്പിലേക്കും മന്ത്രിതലത്തിലേക്കും നല്‍കിയ പരാതിയും ഇവരെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയോ? പുരുഷന്മാര്‍ പരാജയപ്പെട്ടിടത്ത് ഒരു സ്ത്രീ വിജയിച്ചതിന്റെ പകവീട്ടലോ? ഭവത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തില്‍ നിന്നും എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ നടക്കുന്നത് അതിവിദഗ്ധമായ മാനംകെടുത്തലാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തില്‍ തന്നെയാണ് എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ ഷൈജു പരാതി നല്‍കിയിരിക്കുന്നത്. പക്ഷേ, ആ തെളിവുകളെയും ഖണ്ഡിക്കുന്നതാണ് അവയ്ക്കു പിന്നിലെ ന്യായങ്ങള്‍.

സോഷ്യല്‍ മീഡിയയിലൂടെ അപവാദപ്രചാരണം: ഷൈജുവിന് ഊന്നുകല്‍ പോലീസിന്റെ താക്കീത്

ചെറുവട്ടൂര്‍ എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെ തകര്‍ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ ഷൈജുവും സുഹൃത്തുക്കളും കള്ളക്കളികള്‍ നടത്തുകയായിരുന്നുവെന്ന് തമസോമയുടെ സമഗ്രമായ അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വന്ന വാര്‍ത്തയുടെ താഴെയായി വന്‍ അപവാദപ്രചാരണം അഴിച്ചുവിടുകയായിരുന്നു ഇയാള്‍. ഇയാള്‍ക്ക് സര്‍വ്വ പിന്തുണയുമായി എസ് എസ് ഡ്രൈവിംഗ് സ്‌കൂളിലെ ഒരു മുന്‍ ജീവനക്കാരനും ചെറുവട്ടൂരില്‍ തന്നെ ജിംനേഷ്യം നടത്തുന്ന മറ്റൊരു സുഹൃത്തുമുണ്ട്. ജിംനേഷ്യം ഉടമയ്ക്ക് ചില രാഷ്ട്രീയ നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായുള്ള സ്വാധീനമാണ് ഡ്രൈവിംഗ് സ്‌കൂളിനും തമസോമ പത്രത്തിനുമെതിരെ ഇവര്‍ ഉപയോഗിച്ചത്.

…………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു