Headlines

ദുരഭിമാനം; അതു സ്വയം ഹത്യ ആയതു നന്നായി


Jess Varkey Thuruthel

ആ സൈനികന്റെയും ഭാര്യയുടേയും ദുരഭിമാന ആത്മഹത്യ ആയിരുന്നു എന്നു തെളിഞ്ഞിരിക്കുന്നു. മകള്‍ പുലയ സമുദായത്തില്‍ പെട്ടയാള്‍ക്കൊപ്പം പോയത് അപമാനമായിത്തോന്നിയത് ഒരു സൈനികനും ഭാര്യയ്ക്കുമാണ് എന്നതാണ് ഏറെ ഖേദകരം. തങ്ങള്‍ക്കിഷ്ടമില്ലാത്ത യുവാവിനൊപ്പം പോയ മകളെ മൃതദേഹം കാണാന്‍ പോലും അനുവദിക്കരുത് എന്ന കുറിപ്പെഴുതി വച്ചിട്ടാണ് അവര്‍ ആത്മഹത്യ ചെയ്തത്. ഇത്രയേറെ ജാതിവെറി മനസില്‍ വച്ചു ജീവിക്കുന്നതിനെക്കാള്‍ നല്ലത് മരണം തന്നെ.

ലാളിച്ചു വളര്‍ത്തിയ മകള്‍ കാമുകനൊപ്പം ഇറങ്ങിപ്പോയതില്‍ കേരളം തിളച്ചു മറിയുകയായിരുന്നു. എന്തായാലും മകളോട് ലവലേശം പോലും കാരുണ്യമില്ലാത്ത, ജാതിയെ അതിരറ്റു സ്‌നേഹിക്കുന്ന മനുഷ്യരായിരുന്നു അവരെന്ന് അവരുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്നും വ്യക്തമാണ്. മകളെ ഇവര്‍ സ്‌നേഹിച്ചിരുന്നെങ്കില്‍ ഒരിക്കലും മരണം തെരഞ്ഞെടുക്കില്ലായിരുന്നു. മകളുടെ ഇഷ്ടം നടത്തിക്കൊടുക്കുകയേ ചെയ്യുമായിരുന്നുള്ളു. നായര്‍ സമുദായത്തില്‍പ്പെട്ടവള്‍ പുലയനോടൊപ്പം പോയതാണ് അവര്‍ക്കു സഹിക്കാന്‍ പറ്റാതായത്.

ഒറ്റ മകള്‍ ആണെന്നും ആ മകളോടുള്ള സ്‌നേഹം കൊണ്ട് രണ്ടാമതൊരു കുട്ടിയ്ക്ക് വേണ്ടി ആ മാതാപിതാക്കള്‍ ശ്രമിച്ചില്ല എന്നും നാട്ടുകാര്‍ പറയുന്നു. ഇങ്ങനെ മാതാപിതാക്കള്‍ മക്കളെ സ്‌നേഹിക്കാതിരിക്കുന്നതു തന്നെയാണ് നല്ലത്. മക്കള്‍ ഒരിക്കലും ആരുടേയും അടിമകളല്ല, മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ പേറാനുള്ളവരുമല്ല. അവര്‍ക്ക് അവരവരുടേതായ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുണ്ട്. സ്വന്തം തീരുമാനങ്ങളുണ്ട്. പ്രായപൂര്‍ത്തി ആയവരാണവര്‍. എന്തു ചെയ്യണമെന്നു തീരുമാനിക്കാന്‍ പ്രാപ്തിയുള്ളവരാണവര്‍.

ജാതിയുടെ പേരില്‍ മനുഷ്യരെ പുഴുക്കളെപ്പോലെ കണ്ടിരുന്ന ഒരു നാടാണിത്. മനുഷ്യരായിപ്പോലും താഴ്ന്ന ജാതിക്കാരെ പരിഗണിച്ചിരുന്നില്ല. താഴ്ന്ന ജാതിക്കാര്‍ പഠിച്ചാല്‍ അവരുടെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ചിരുന്നു. അനാചാരങ്ങളുടെ കൂമ്പാരത്തില്‍ പ്രതികരിക്കാന്‍ ശേഷിയില്ലാതെ മരിച്ചു വീണവര്‍ നിരവധിയാണ്. പക്ഷേ, ആ വിവേചനങ്ങളെയെല്ലാം ചെറുത്തു തോല്‍പ്പിച്ച് അവര്‍ പഠിച്ചു നേടി. അക്കാദമിക്കുകള്‍, ഗവേഷകര്‍,പ്രൊഫസര്‍, സിനിമാതാരങ്ങള്‍, ഡോക്ടര്‍, എഡ്യൂക്കേഷനിസ്റ്റ്, സ്‌പോര്‍ട്‌സ് താരങ്ങള്‍, ഇന്ത്യന്‍ മിലിട്ടറി ഫോഴ്സ് അംഗങ്ങള്‍, കവികള്‍, ചിന്തകര്‍, എഴുത്തുകാര്‍, മോഡലുകള്‍, എന്നിങ്ങനെ എല്ലാ മേഖലയിലും അവര്‍ ചെന്നെത്തി. എന്നിട്ടും ജാതിവെറി പൂണ്ട കോമരങ്ങള്‍ അവരുടെ പിന്നാലെ ഉറഞ്ഞു തുള്ളി പാഞ്ഞടുക്കുന്നു.

പ്രായപൂര്‍ത്തിയായ ഏതൊരു ആണിനും പെണ്ണിനും ഒരുമിച്ചു ജീവിക്കാന്‍ നിയമം അനുവദിക്കുന്ന നാടാണിത്. ഒരുമിച്ചു ജീവിക്കാനാണ് അവരുടെ ആഗ്രഹമെങ്കില്‍ ഒപ്പമുള്ളവര്‍ കൂടെ നില്‍ക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ കൊല്ലാനോ സ്വയം ചാകാനോ ശ്രമിക്കുകയല്ല ചെയ്യേണ്ടത്. ഇവിടെ ഈ സൈനികനും ഭാര്യയും സ്വന്തം ജീവനുകള്‍ സ്വയമെടുത്തതു നന്നായി. മകളെയോ അവള്‍ തെരഞ്ഞെടുത്ത യുവാവിനെയോ കൊന്നുതള്ളിയില്ലല്ലോ.

ഉത്തരേന്ത്യയില്‍, താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനൊപ്പം പോയി, രണ്ടു വര്‍ഷത്തിനു ശേഷം കൈക്കുഞ്ഞുമായി മാതാപിതാക്കളെ കാണാന്‍ കൊതിച്ചു വന്ന കുടുംബത്തെയൊന്നാകെ, ഒരു വയസുള്ള കുഞ്ഞ് ഉള്‍പ്പടെ പെണ്‍കുട്ടിയുടെ ഉറ്റവര്‍ കൊന്നു തള്ളുകയായിരുന്നു. താഴ്ന്ന ജാതിയില്‍ പെട്ടയാളെ പ്രണയിച്ചു എന്ന കുറ്റത്തിന് മാതാപിതാക്കള്‍ നല്‍കിയ വേദനയുമായി നീനു ഇപ്പോഴും ജീവിക്കുന്നു. നീനുവിന്റെ മാതാപിതാക്കള്‍ കൊന്നുതള്ളിയത് അവള്‍ സ്‌നേഹിച്ച കെവിനെയായിരുന്നു.

ഇതുപോലെ നിരവധി ദുരഭിമാനക്കൊലകള്‍ കേരളത്തില്‍ സംഭവിച്ചു കഴിഞ്ഞു. ജാതിവെറി പൂണ്ട ഈ മനുഷ്യര്‍ സ്വന്തം ചോരയെ ഇല്ലാതാക്കുകയോ തീരാ നോവിന്റെ കടലില്‍ എറിയുകയോ ചെയ്യാതെ സ്വയം ഈ ഭൂമിയില്‍ നിന്നും ഒഴിഞ്ഞുപോകുന്നതു തന്നെയാണ് നല്ലത്.

……………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


……………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു