കണ്ണൂരില്‍ നിരത്ത് കൊലക്കളമാക്കി സ്വകാര്യബസുകള്‍

  Thamasoma News Desk കണ്ണൂരില്‍ റോഡ് കുരുതിക്കളമാക്കി സ്വകാര്യബസുകള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍, കണ്ണൂരില്‍ മാത്രം ആറ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബസ് അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസുകളുടെ അമിതവേഗവും റോഡ് നിയമങ്ങള്‍ അവഗണിക്കുന്നതുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണം. സെപ്റ്റംബര്‍ 11ന് കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ബസ് അപകടത്തില്‍ ഇടക്കം സ്വദേശി എം.സജീവന്റെ ജീവന്‍ നഷ്ടപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം സെപ്തംബര്‍ 13ന് മറ്റൊരു സ്വകാര്യ ബസ് അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു….

Read More

മനുഷ്യരിലെ ലൈംഗിക വൈജാത്യങ്ങളെക്കുറിച്ച് കോടതികളും അറിഞ്ഞേ തീരൂ

Jess Varkey Thuruthel അവനു പ്രായം 30 വയസ്. വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷേ, അവന് ഒരു കുടുംബ ജീവിതം സാധ്യമല്ല, കാരണം, ഒരു പെണ്ണിനാല്‍ ഭരിക്കപ്പെടണമെന്നും ജനനേന്ദ്രിയത്തിലും മറ്റും പെണ്ണിന്റെ അടി വാങ്ങണമെന്നും ആഗ്രഹിക്കുന്ന ഒരു പ്രത്യേക തരം ലൈംഗികതയാണ് അവനുള്ളത്. അത്തരം ചിന്താഗതിയുള്ള ഒരു പുരുഷന് ഒരു പെണ്ണിനെയും വിവാഹം കഴിക്കാന്‍ സാധിക്കില്ല. അഥവാ സാധിച്ചാലും ലൈംഗിക ബന്ധം സാധ്യമല്ല. കാരണം, അവനെ സംബന്ധിച്ചിടത്തോളം അവന്റെ ലിംഗം വെറുതെ തൂങ്ങിക്കിടക്കുന്നൊരു അവയവം മാത്രം!…

Read More

മതത്തിന്റെ ചട്ടക്കൂടില്‍ സ്ത്രീ വിമോചനം സാധ്യമല്ല: ഗീത ശ്രീ

Thamasoma News Desk മതം സ്ത്രീകളെ വഞ്ചിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒരു തരത്തിലും സ്ത്രീ വിമോചനം സാധ്യമല്ല. സ്ത്രീകളുടെ ശത്രുക്കള്‍ സ്ത്രീകള്‍ തന്നെയാണ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാദം പച്ചക്കള്ളം, പ്രശസ്ത എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഗീത ശ്രീ പറഞ്ഞു.  പെണ്‍മക്കളെ മര്യാദയുള്ളവരായിരിക്കാനും ഒരിക്കലും ശബ്ദമുണ്ടാക്കാതിരിക്കാനും മെരുക്കാന്‍ ശ്രമിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. പെണ്‍ പൊട്ടിച്ചിരികള്‍ കൊണ്ടു മുഖരിതമായ അന്തരീക്ഷത്തില്‍, ഉഷാ കിരണ്‍ ഖാന്‍, സവിത സിംഗ്, ഗീത ശ്രീ, വന്ദന റാഗ്, ചിങ്കി സിന്‍ഹ എന്നിവര്‍…

Read More

ആ കുഞ്ഞുജീവനുകള്‍ക്ക് നീതി നിഷേധിച്ചതെന്തേ നീതിപീഠമേ?

Thamasoma News Desk ഉപേക്ഷിക്കപ്പെട്ട ആ പ്രേതബംഗ്ലാവിലേക്ക് കല്ലെടുത്തെറിഞ്ഞ് ആ അച്ഛന്‍ നീതിപീഠത്തോടുള്ള തന്റെ അടങ്ങാത്ത രോക്ഷം രേഖപ്പെടുത്തി. വെറും മൂന്നു വയസ് മാത്രം പ്രായമുണ്ടായിരുന്ന തന്റെ മകനെ കൊന്ന കാപാലികനെ വെറുതെ വിട്ട ഇന്നാട്ടിലെ നിയമത്തോടു പ്രതികരിക്കാന്‍ ആ വഴി മാത്രമേ അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നുള്ളു. അത്, ഡല്‍ഹി നിതരി കൂട്ടക്കൊല കേസിലെ പ്രതി മൊനീന്ദര്‍ സിംഗ് പാന്ദറിന്റെ ഉപേക്ഷിക്കപ്പെട്ട ബംഗ്ലാവായിരുന്നു. 2006 ല്‍ നടന്ന കൊലപാതക പരമ്പരയിലെ പ്രതികളായ പാന്ദറിനെയും വീട്ടുവേലക്കാരന്‍ സുരേന്ദ്രകോലിയെയും തെളിവുകളുടെ അഭാവത്തില്‍…

Read More

ഇനി വേണ്ട കന്യകാത്വ പരിശോധന

Thamasoma News Desk സ്ത്രീ കന്യകയാണോ അല്ലയോ എന്ന പരിശോധന ഇനി നടപ്പില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍. ഇത് അശാസ്ത്രീയവും അത്യന്തം വിവേചനപരവുമായ നടപടിയാണെന്നും കോടതി ആവശ്യപ്പെട്ടാല്‍ പോലും ഈ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് മെഡിക്കല്‍ കമ്മീഷന്റെ തീരുമാനം. യു ജി മെഡിക്കല്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് പ്രസിഡന്റ് അരുണ വാണികര്‍ നേതൃത്വം നല്‍കിയ വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ അതിശക്തമായ തീരുമാനം കൈക്കൊണ്ടത്. എം ബി ബി എസ് പാഠ്യപദ്ധതിയില്‍ എല്‍ ജി ബി ടി ക്യു ഐ എ…

Read More

ജീവനുണ്ടെങ്കില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലേക്ക് പോകരുത്: പരാതികളുടെ പെരുമഴ

Thamasoma News Desk കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ നടക്കുന്നത് പകല്‍ക്കൊള്ളയെന്നും ജീവനുണ്ടെങ്കില്‍ അവിടെ ചികിത്സയ്ക്കായി പോകരുതെന്നും മുന്നറിയിപ്പ്. ചികിത്സ തേടിയ നിരവധി പേരാണ് സണ്‍റൈസ് ആശുപത്രിക്കെതിരെ പരാതി ഉന്നയിക്കുന്നത്. തന്റെ മകള്‍ക്ക് ശ്വാസം മുട്ടലും ക്ഷീണവും കാരണം സണ്‍റൈസില്‍ പ്രവേശിപ്പിച്ചുവെന്നും പകല്‍ക്കൊള്ളക്കാരെക്കാള്‍ നാണംകെട്ട പിടിച്ചു പറിയാണ് ഈ ആശുപത്രിയില്‍ നടക്കുന്നതെന്നും മാതൃഭൂമിയിലും ഏഷ്യാനെറ്റിലും എഡിറ്ററായി ജോലി ചെയ്തിരുന്ന വരുണ്‍ രമേശ് തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ച അനുഭവമാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ: കൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക്. !ജീവനുണ്ടെങ്കില്‍ കാക്കനാട്…

Read More

ആരുടേയും ഔദാര്യത്തിനല്ല, സ്വന്തം അവകാശത്തിനാണിവര്‍ കാത്തിരിക്കുന്നത്

ബുദ്ധിക്കോ ശാരീരികാവയവങ്ങള്‍ക്കോ യാതൊരു കേടുമില്ലാതെ ഒരു കുഞ്ഞിനെ കിട്ടുക എന്നതാണ് ഏറ്റവും സന്തോഷകരം. കാരണം, ജീവിത യാത്രയിലെവിടെയെങ്കിലും വച്ച് മാതാപിതാക്കള്‍ മരിച്ചു പോകാനിടവന്നാല്‍, ആ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം കാര്യങ്ങള്‍ നോക്കാനെങ്കിലും പ്രാപ്തിയുണ്ടെന്നതാണ് ഈ സന്തോഷത്തിന്റെ കാരണം. പക്ഷേ, അത്രത്തോളം ഭാഗ്യമില്ലാത്ത കുട്ടികളോട് കേരളം സ്വീകരിക്കുന്ന നിലപാട് അത്യന്തം ക്രൂരമാണ്. 2015 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 19 വയസില്‍ താഴെയുള്ള 1,30,798 സ്‌പെഷ്യല്‍ കുട്ടികളാണ് ഉള്ളത്. ഇവരില്‍ 21,533 പേര്‍ ബുദ്ധിവളര്‍ച്ച ഇല്ലാത്തവരാണ്. വൈറ്റ് ബോര്‍ഡ് എന്ന…

Read More

പ്ലാച്ചിമട സമര നേതാവ് കന്നിയമ്മാളും വിടപറഞ്ഞു, പക്ഷേ നീതി ഇനിയും അകലെ

Jess Varkey Thuruthel & D P Skariah പ്രകൃതിയാണു സമ്പത്തെന്നും അതു നശിച്ചാല്‍ സര്‍വ്വവും നശിച്ചുവെന്നും തിരിച്ചറിയേണ്ടതും പ്രകൃതിയെ സംരക്ഷിക്കേണ്ടതും നാടു ഭരിക്കുന്നവരാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, പ്രകൃതിയെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ആര്‍ത്തിക്കണ്ണുകള്‍ക്കു കാവലിരിക്കലാണ് ഭരണകര്‍ത്താക്കളുടെ ലക്ഷ്യമെന്നു മനസിലാക്കിത്തരുന്നതാണ് ഒരിക്കലും അവസാനിക്കാത്ത ചില ജനകീയ സമരങ്ങള്‍. ആരൊക്കെ എതിര്‍ത്തു നിന്നാലും മനക്കരുത്തു മാത്രം മതിയാകും അനീതിക്കെതിരെ പൊരുതാനെന്ന് നമുക്കു കാണിച്ചു തരുന്നത് പ്ലാച്ചിമട സമരസമിതി പ്രവര്‍ത്തകരാണ്. വിദ്യാഭ്യാസമില്ലാത്ത, പുറംലോകവുമായി അധികം ബന്ധമില്ലാത്ത ആദിവാസികള്‍ കൂടുതലായി താമസിക്കുന്ന പ്ലാച്ചിമടയില്‍…

Read More

മനുവിനെ വീഴ്ത്തിയത് അപകടം, പക്ഷേ കൊന്നത് മനുഷ്യത്വമില്ലായ്മ

തേക്കടി അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു മനുവും മാതാപിതാക്കളും സഹോദരിയുമടങ്ങുന്ന ആ കുടുംബം. സമയം പുലര്‍ച്ചെ 2.45 ആയിട്ടുണ്ടാവും. ഇടുക്കി ജില്ലയിലെ കുമളിക്കു സമീപം വെള്ളാരംകുന്ന് എന്ന ഗ്രാമത്തിലായിരുന്നു അവരുടെ വീട്. അവിടേക്കെത്താന്‍ ഇനി അധികസമയമുണ്ടായിരുന്നില്ല. പക്ഷേ, പാതി വഴിയില്‍ മനുവിന്റെ യാത്ര അവസാനിച്ചു, അല്ല, മനുഷ്യത്വമില്ലായ്മ മനുവിന്റെ ജീവനെടുത്തു….. എന്‍ എച്ച് റോഡിലെ വളവില്‍, അവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ഒന്നു പാളി, പിന്നെ, റോഡിലെ ബാരിക്കേഡുകള്‍ തകര്‍ത്ത് വണ്ടി വട്ടം മറിഞ്ഞു. തലയിടിച്ചു റോഡില്‍…

Read More

പ്രത്യുല്‍പ്പാദന ശേഷിയല്ല, ഷണ്ഡീകരിക്കപ്പെട്ടത് ജനങ്ങളുടെ പ്രതികരണശേഷി

വെടിയും പടയും സന്നാഹങ്ങളുമായി വണ്ടികള്‍ നിറയെ പോലീസുകാരും പൃഷ്ഠത്തില്‍ തേളുകടിച്ചാലെന്നപോലെ അവര്‍ക്കു പിന്നാലെ പായുന്ന മാധ്യമപ്പടകളെയും കണ്ടുരസിക്കാനെത്തിയ ഉത്സാഹക്കമ്മറ്റിക്കാരെയും കണ്ടതോടെ ടി വി ഓഫ് ചെയ്തു….. വാര്‍ത്തകളിനി അല്‍പ്പ സമയത്തേക്കു വിശ്രമിക്കട്ടെ….. ടി വി സ്‌ക്രീനുകള്‍ കണ്ണടച്ചാലും പത്രങ്ങളെ പടിക്കു പുറത്തു നിറുത്തിയാലും വാര്‍ത്തകള്‍ മറ്റുമാര്‍ഗ്ഗത്തിലൂടെയും ഒഴുകിയെത്തും. അങ്ങനെ പിടികിട്ടാപ്പുള്ളിയെ പിടിക്കുന്നതുപോലെ രാവെളുക്കും മുന്‍പേ പൂഞ്ഞാറ്റില്‍ നിന്നും കെണിവച്ചു പിടിച്ചുകൊണ്ടുപോയ വായ് പോയ കോടാലിക്കു ജാമ്യം കിട്ടിയെന്ന വാര്‍ത്തയെത്തി….. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവലാളായ കരുത്തനായ പോരാളെയെപ്പോലെ, നിറഞ്ഞു…

Read More