നെഞ്ചിലേക്കു നീണ്ട സഹപാഠിയുടെ കൈ അവള്‍ തടഞ്ഞ രീതി അതിഗംഭീരം

തിരുവല്ലയിലെ ഒരു കോളജില്‍ നിന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്നൊരു സംഘം കൂട്ടം കൂട്ടമായി ചിരികളികളും തമാശകളുമായി വീട്ടിലേക്കു മടങ്ങുന്നതു കണ്ടു നില്‍ക്കുകയായിരുന്നു. അതിനിടയിലാണതു സംഭവിച്ചത്. കൂട്ടത്തിലൊരാണ്‍കുട്ടി സഹപാഠിയുടെ നെഞ്ചില്‍ പിടിച്ചു. അവള്‍ക്കു നന്നേ വേദനിച്ചുവെന്ന് അവളുടെ മുഖഭാവം വ്യക്തമാക്കി. അവന്റെ കരണത്തൊന്നു പൊട്ടിക്കേണ്ട ചെറ്റത്തരം തന്നെയാണവന്‍ ചെയ്തത്. പക്ഷേ, അവളാ സംഭവത്തോടു പ്രതികരിച്ച രീതിയായിരുന്നു അതിഗംഭീരം….. കൂട്ടത്തില്‍ നിന്നും അവനെ വിളിച്ചു മാറ്റി നിറുത്തി അവള്‍ സംസാരിച്ചു തുടങ്ങി. ‘നീയീ ചെയ്തത് എനിക്കോ നിനക്കോ സുഖം തരുന്ന ഒന്നല്ല….

Read More

കോണ്‍ഗ്രസും കള്ളനാണയം: കെ റെയില്‍ സമരക്കാര്‍ അതും തിരിച്ചറിയണം

കേരളത്തിന് ആവശ്യമില്ലാത്തൊരു പദ്ധതി ജനങ്ങളുടെ തലയില്‍ കെട്ടിവച്ച് അനാവശ്യബാധ്യതയും പരിഹരിക്കാനാവാത്ത പരിസ്ഥിതി നാശവും വരുത്തിവയ്ക്കാനുള്ള ത്വരിത പരിശ്രമത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍. കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന ജനത്തെ വികസന വിരോധികളെന്നാക്ഷേപിച്ചാണ് സര്‍ക്കാര്‍ നേരിടുന്നത്. വികസനത്തിനു വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറല്ലാത്തവരെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന വമ്പന്‍ ഓഫറുകള്‍ സ്വീകരിച്ച് സ്ഥലം വിട്ടുകൊടുക്കുകയാണു വേണ്ടതെന്നുമുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം സര്‍വ്വ പിന്തുണയും നല്‍കിക്കൊണ്ട് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഭരണ പക്ഷം…

Read More

ഭൂമുഖത്തു നിന്നും തുടച്ചു നീക്കേണ്ടത് ഇത്തരം ദുരന്തങ്ങളെയാണ്!

 ദുരന്തത്തിനു മു്ന്നിലും വിഷം ചീറ്റുന്നവര്‍. ചവിട്ടി നില്‍ക്കുന്ന മണ്ണ് ഏതു നിമിഷവും ഒലിച്ചു പോയേക്കാമെന്ന ചിന്തയിലും മതവിഷം ചീറ്റുന്നവര്‍. പ്രകൃതിദുരന്തങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തെ കഷ്ടപ്പാട് കൊണ്ട് പരിഹരിക്കാന്‍ പറ്റുന്നതല്ല…. കാരുണ്യത്തിന്റെ കരങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് മുന്നില്‍ എങ്കിലും ഒഴിവാക്കപ്പെടേണ്ട വാക്കുകള്‍ ആണ് ഹിന്ദു.. ക്രിസ്ത്യന്‍… മുസ്ലിം എന്നതൊക്കെ…. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഒക്കെ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു പോയേക്കാം…. മൂര്‍ഖനെ അല്ല തെക്കനെ അദ്യം കൊല്ലണം എന്ന് ആരു പറഞ്ഞോ ആ മാന്യന്‍ ആണ് ആദ്യം…

Read More

പിറവം പള്ളി: തര്‍ക്കത്തിന്റെ ആരംഭം ഇങ്ങനെ

യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം തീര്‍ത്താലും തീര്‍ത്താലും തീരാത്ത പ്രശ്നമായി മാറുകയാണ്. സുപ്രീംകോടതി വിധി പ്രകാരം കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള യാക്കോബായ പള്ളികളുടെ അവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ലഭിക്കുന്ന വിധത്തിലാണ് കോടതി വിധി. ഈ വിധി നടപ്പിലാക്കണമെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ദ്ദേശിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് നിലവില്‍ യാക്കോബായക്കാരുടെ കൈവശമുള്ള പള്ളികളില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. പിറവത്തു നടക്കുന്നതും ഇതു തന്നെ. യാക്കോബായക്കാരുടെ നിയന്ത്രണത്തിലായിരുന്നു പിറവം സെന്റ് മേരീസ് പള്ളി. വര്‍ഷങ്ങള്‍ നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ 1934ലെ മലങ്കര സഭയുടെ…

Read More

ബലാത്സംഗി ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവുമായി 2019 കലണ്ടര്‍

കത്തോലിക്കാസഭ പുറത്തിറക്കിയ 2019 വര്‍ഷത്തെ കലണ്ടറില്‍ പീഡനക്കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോയും. തൃശൂര്‍ അതിരൂപതയില്‍ നിന്നാണ് ഈ കലണ്ടര്‍ പുറത്തിറക്കിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കുറ്റാരോപിതനാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ. ഒടുവില്‍ ഉപാധികളോടെയാണ് ബിഷപ്പിന് ജാമ്യം ലഭിച്ചത്. കേസ് ഇപ്പോഴും നടക്കുന്നു. ക്രിമിനല്‍ കുറ്റത്തിന് ജയിലിലായ ഇതുവരെയും കോടതി കുറ്റവിമുക്തനാക്കാത്ത ഫ്രാങ്കോ മുളയ്ക്കലിന്റെ ജന്മദിന ദിവസം ഫോട്ടോ സഹിതമാണ് കത്തോലിക്കാസഭ പത്രം പുറത്തിറക്കിയ കലണ്ടറില്‍ നല്‍കിയിരിക്കുന്നത്. …

Read More

കവി എ അയ്യപ്പനെതിരെ മീ ടൂ (#MeToo) ആരോപണവുമായി എച്ച്മുകുട്ടി

കവി എ അയ്യപ്പനെതിരെ ലൈംഗിക പീഡന ആരോപണവുമായി (#MeToo) ആരോപണവുമായി എഴുത്തുകാരി എച്ച്മുകുട്ടി രംഗത്ത്. അയ്യപ്പനെന്ന ആഭാസന്റെ ആസുരലൈംഗിക വൈകൃതത്തിന് ഇരയാകേണ്ടി വന്നത് എച്ച്മു കുട്ടി വെളിപ്പെടുത്തിയത് ഫേയ്‌സ് ബുക്കിലൂടെയാണ്. പെറ്റിട്ട് ഇരുപത്തഞ്ചു ദിവസമായ അന്നാണ് എന്നെ ഗർഭിണിയാക്കിയ ആളുടെ അടുത്ത സുഹൃത്ത് മഹാകവി അയ്യപ്പൻ കുഞ്ഞിനെ കാണാന്‍ വന്നത്. പൊതുവേ മദ്യപനായ കവി അപ്പോള്‍ മദ്യപിച്ചിരുന്നില്ല. തുടുത്തു കൊഴുത്ത കുഞ്ഞിനെ സ്നേഹത്തോടെ തലയില്‍ കൈ പതിപ്പിച്ച് അനുഗ്രഹിച്ചു. എന്നെ അമ്മയായതില്‍ അഭിനന്ദിച്ചു. എനിക്കും സന്തോഷമായി. കവിയുടേ…

Read More

ഒരു ‘കിറുക്കു’ കളിയും പിന്നെ കുറെ കിറുക്കന്മാരും

കഷ്ടപ്പെട്ടും എല്ലുമുറിയെ പണിയെടുത്തും ജീവിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു, നമ്മുടെ കേരളത്തില്‍. ആ തലമുറ ഏകദേശം വാര്‍ദ്ധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പകലന്തിയോളം പണിയെടുത്ത് ഉപജീവനം കഴിച്ചിരുന്ന ആ തലമുറയ്ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. തങ്ങളുടെ മക്കളെങ്കിലും ഇത്രയേറെ അധ്വാനിക്കാതെ, ദേഹത്ത് അഴുക്കു പുരളാതെ, വിയര്‍ക്കാന്‍ ഇടവരാതെ, എസി റൂമില്‍ പണിയെടുക്കുന്നവരായി മാറണം എന്നത്. ഡോക്ടറുടെ മക്കള്‍ ഡോക്ടറും എന്‍ജിനീയറുടെ മക്കള്‍ എന്‍ജിനീയറും മന്ത്രിയുടെ മക്കള്‍ മന്ത്രിയും സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ സൂപ്പര്‍ സ്റ്റാറുകളും ആകാനും ആയിത്തീരാനും ശ്രമിച്ചപ്പോള്‍, പറമ്പില്‍ പണിയെടുക്കുന്നവര്‍ തങ്ങളുടെ…

Read More

കണ്ണൂര്‍ യാത്രയിലെ കണ്ണീര്‍ക്കഥകള്‍…….!

ഞാനും അഡ്വക്കേറ്റ് മനുവില്‍സന്‍, ഭാര്യ വിദ്യ മനുവില്‍സന്‍, രണ്ടുകുട്ടികള്‍, മലപ്പുറം വളാഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അഡ്വ സുജിത്, എന്നിവരെല്ലാം കൂടി ഹൈക്കോടതി ഗവണ്‍മെന്റ് പ്ലീഡര്‍ ആയ അഡ്വ ബിനീഷിന്റെ പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കാനും സാന്ത്വനിപ്പിക്കാനുമായി കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ വരെ പോയിരുന്നു. കൊച്ചിയില്‍ നിന്നും ചൊവ്വാഴ്ച (ഏപ്രില്‍ 17ന്) രാവിലെ 5.15ന് പിണറായി വഴിയാണ് ഇരിക്കൂര്‍ എന്ന ഗ്രാമത്തിലേക്ക് പോയത്. ഇവിടെനിന്നും വെളുപ്പിന് പോയിട്ട് വൈകിട്ട് നാലര മണിക്കാണ് അവിടെ എത്തിയത്. എറണാകുളം,…

Read More

ജീവിതസായന്തനത്തില്‍ സാന്ത്വനമേകി ഗന്ധര്‍വ്വനാദം

വേദനിക്കുന്ന ഹൃദയങ്ങളില്‍ സാന്ത്വനമായി പെയ്തിറങ്ങുന്ന സ്വരവീചികളാണ് സംഗീതം. ഗന്ധര്‍വ്വസംഗീതമാകട്ടെ, മനുഷ്യജീവിതത്തിലെ എല്ലാ കാലഘട്ടത്തിലും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ജീവിത സായന്തനത്തില്‍, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് സ്വയം ഉള്‍വലിഞ്ഞ് വൃദ്ധ സദനങ്ങളില്‍ അഭയം തേടിയവര്‍ക്കായി ‘ഗന്ധര്‍വ്വനാദം’ വാട്‌സാപ്പ് ഗ്രൂപ്പ് കൂട്ടായ്മ സാന്ത്വനവുമായി എത്തുന്നു, ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ഗാനങ്ങളുമായി. ദാസേട്ടന്റെ കടുത്ത ആരാധകനായ, ചെന്നെ നിവാസിയായ പുരുഷോത്തമന്‍ ആണ് ഈ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഫേയ്‌സ്ബുക്കില്‍ ഈ കൂട്ടായ്മയ്മയില്‍ ഇപ്പോള്‍ 8000 ത്തിലേറെ അംഗങ്ങളായി. വൃദ്ധസദനങ്ങളില്‍ അഭയം തേടിയവര്‍ക്കായി സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയാണ് ഇവരിപ്പോള്‍. …

Read More

ഇത്രയും ശമ്പളം വാങ്ങാന്‍ ജനപ്രതിനിധികള്‍ മറിക്കുന്ന മലയേത്……????

മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്നും എട്ട് രൂപയാക്കാന്‍ പത്തു ദിവസം സമരം ചെയ്യേണ്ടി വന്നു കേരളത്തിലെ ബസ് ഉടമകള്‍ക്ക്. പത്തു മിനിറ്റു തികച്ചും വേണ്ടി വന്നില്ല കേരള നിയമസഭക്ക് ശമ്പളം കൂട്ടിയ ബില്‍ പാസ്സ് ആക്കാന്‍. വിയോജിപ്പ് ഇല്ല, ബഹളം ഇല്ല, സ്പീക്കറുടെ ഡയസില്‍ കയറിയില്ല, കമ്പ്യൂട്ടറും, കസേരയും അടിച്ചു തകര്‍ത്തില്ല, ഇറങ്ങി പോയില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതു വരെ ഭരണ പ്രതി പക്ഷ കക്ഷികള്‍ ഇന്ന് വരെ ഒരു അഭിപ്രായ വ്യത്യാസം ഇല്ലാതെ പാസ്സ്…

Read More