പോക്‌സോ കേസ് പ്രതി ശ്രീധരന്‍ മരണത്തിനു കീഴടങ്ങി

ജെസ് വര്‍ക്കി തുരുത്തേല്‍ ഇടുക്കി ഉപ്പുതറ കണ്ണമ്പടിയില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ശ്രീധരന്‍ (62) മരണത്തിനു കീഴടങ്ങി. വിഷം ഉള്ളില്‍ച്ചെന്ന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീധരന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയതിന്റെ പിറ്റേന്ന് (16 നവംബര്‍ 2023) രാത്രി 10 മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ കണ്ണമ്പടി സ്വദേശി വിനീതിനെ കട്ടപ്പന പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ട ദിവസം, ഒക്ടോബര്‍ 31 ന് ശ്രീധരനും…

Read More

സ്ത്രീ സംവരണം നടപ്പാക്കേണ്ടത് ഓരോ പൗരന്റെയും കടമ

Thamasoma News Desk ഈ election പോസ്റ്റര്‍ ശ്രദ്ധിക്കൂ ഇതില്‍ എന്തെങ്കിലും വൈരുധ്യം നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍, ഒരു മലയാളി എന്ന നിലയില്‍ യാതൊന്നും പറയാനില്ല. ജാതി രാഷ്ട്രീയം വേരുറച്ച തെക്കന്‍ സംസ്ഥാനങ്ങളിലോ ഗുണ്ടായിസവും തോക്കും കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന വടക്കോ അല്ല ഈ തെരഞ്ഞെടുപ്പു പരസ്യത്തിന്റെ ഉത്ഭവ സ്ഥാനം. നൂറു ശതമാനം സാക്ഷരത നേടി എന്ന് അവകാശപ്പെടുന്ന Human Development Index ല്‍ ലോകത്തില്‍ ഉയര്‍ന്ന റേറ്റിംഗ് ഉള്ള നമ്മുടെ കേരളത്തിലെയാണ്! ഒരു വാര്‍ഡിനെ…

Read More

ഭിന്നശേഷി സൗഹൃദം വാക്കുകളില്‍ മാത്രം

Jess Varkey Thuruthel ഓട്ടിസം ബാധിച്ച കുട്ടികളെ സ്‌നേഹത്തില്‍ വളര്‍ത്തിയെടുക്കണമെന്ന ബാനറുമായി നില്‍ക്കുന്നത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവുമാണ്. പക്ഷേ, ഓട്ടിസം ഉള്‍പ്പടെയുള്ള, ഭിന്നശേഷിക്കാരായ കുട്ടികള്‍ ഈ സമൂഹത്തില്‍ വളരുന്നത് എത്രമാത്രം ദുരിതപൂര്‍ണ്ണമാണ് എന്ന് നമ്മുടെ ഭരണസംവിധാനം ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. കാരണം, ഉണ്ടായിരുന്നുവെങ്കില്‍, ഒരു റോഡു പണിയുമ്പോള്‍പ്പോലും അവര്‍ക്കു കൂടി സഞ്ചാരയോഗ്യമായ രീതിയില്‍ അവ പണിയുമായിരുന്നു. പണിതീര്‍ന്ന റോഡിന്റെ അരികുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭിന്നശേഷിക്കാരായ, കാഴ്ചപരിമിതരായ ആളുകള്‍ക്ക് സഞ്ചാരയോഗ്യമാണോ അത്? ചില വൈദ്യുതി…

Read More

ചികിത്സയില്‍ പിഴവു സംഭവിച്ചിട്ടില്ല: ഡോ മീനു പ്രസന്നന്‍

Thamasoma News Desk റൂട്ട് കനാല്‍ (പള്‍പെക്ടമി) ചികിത്സയെത്തുടര്‍ന്ന് മൂന്നര വയസുള്ള കുഞ്ഞു മരിക്കാനിടയായത് ചികിത്സാപിഴവു മൂലമല്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ മീനു പ്രസന്നന്‍. ‘ചികിത്സയില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവു സംഭവിച്ചിരുന്നുവെങ്കില്‍, ട്രീറ്റ്‌മെന്റിന്റെ സമയത്തു തന്നെ കുട്ടിയുടെ ആരോഗ്യത്തില്‍ അതു പ്രതിഫലിച്ചേനെ. സര്‍ജറി കഴിഞ്ഞ് ഏകദേശം നാലു മണിക്കൂറോളം കുട്ടിയ്ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു. രാവിലെ 6.15 ന് തുടങ്ങി 7.45 നാണ് ഓപ്പറേഷന്‍ പൂര്‍ത്തിയായത്. അതിനു ശേഷം ഒബ്‌സര്‍വേഷനിലായിരുന്ന കുട്ടിയുടെ ആരോഗ്യനില തകരാറിലായത് 11.20 ന് ശേഷമാണ്….

Read More

സുരേഷ് ഗോപിയെ ആഭാസനാക്കാനുള്ള ആ ‘അജണ്ട’ ആരുടേതായിരുന്നു?

Jess Varkey Thuruthel സുരേഷ് ഗോപി എന്ന മനുഷ്യന്റെ രാഷ്ട്രീയവും മതവിശ്വാസവും എന്തുമായിക്കൊള്ളട്ടെ, അദ്ദേഹത്തിനുമേല്‍ ചാര്‍ത്തിക്കൊടുത്ത ആ ആക്ഷേപം കേരള ജനത അംഗീകരിക്കില്ല. കാരണം, രാഷ്ട്രീയത്തിനും മതവിശ്വാസത്തിനുമപ്പുറം അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയെ കണ്ടവരാണ് കേരളീയര്‍. ഇന്നിപ്പോള്‍, അഡ്വ കെ ആര്‍ ഹരി, തന്റെ ഫേയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികള്‍ നമ്മോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, അദ്ദേഹത്തെ ആഭാസനാക്കാനുള്ള ആ അജണ്ടയ്ക്കു പിന്നില്‍ ആര്? അദ്ദേഹം രണ്ടു പ്രാവശ്യം ആ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചു, രണ്ടു തവണയും ആ കൈ…

Read More

സോളാര്‍ ഫെന്‍സിംഗ്: സംരക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വം?

Jess Varkey Thuruthel നാട്ടിലെത്തി നാശം വിതയ്ക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന കാട്ടാനകളെ തുരത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സോളാര്‍ ഫെന്‍സിംഗ്. പക്ഷേ അതിസൂക്ഷ്മമായി പരിപാലിച്ചില്ലെങ്കില്‍, ലക്ഷങ്ങള്‍ മുടക്കിയുള്ള ഫെന്‍സിംഗ് വെറും കമ്പിവേലിയുടെ ശവപ്പറമ്പായി മാറും. ഇത്തരം ശവപ്പറമ്പുകള്‍ കാണണമെങ്കില്‍, ഫെന്‍സിംഗുകള്‍ സ്ഥാപിച്ച കാഞ്ഞിരവേലി, മാമലക്കണ്ടം, കുട്ടമ്പുഴ ഭാഗങ്ങളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതിയാകും. കാടുകള്‍ കയറി മൂടിയ വെറും കമ്പിവേലികള്‍ മാത്രമാണ് അവ. പലയിടത്തും അവ മരങ്ങളും മരക്കൊമ്പുകളും വീണ് നശിച്ചിട്ടുണ്ട്. ഇപ്പോള്‍, നീണ്ടപാറ, ചെമ്പന്‍കുഴി ഭാഗങ്ങളില്‍…

Read More

അടിയന്തരാവശ്യങ്ങള്‍ക്കു പോലും സ്ഥലമില്ലാതെ നട്ടംതിരിഞ്ഞ് കവളങ്ങാട് പഞ്ചായത്ത്

ജെസ് വര്‍ക്കി തുരുത്തേല്‍ ‘തെരുവുനായ്ക്കള്‍ക്കു വാക്‌സിനേഷന്‍ നല്‍കിയ ശേഷം വീണ്ടും തെരുവിലേക്കു തന്നെ തുറന്നുവിടുകയാണ് എന്നൊരു ആക്ഷേപം പൊതുജനങ്ങള്‍ക്കുണ്ട്. നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കാന്‍ മാത്രമല്ല, പഞ്ചായത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കു പോലും സ്ഥലം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്,’ സിബി മാത്യു, പഞ്ചായത്ത് പ്രസിഡന്റ്, കവളങ്ങാട്. മനുഷ്യര്‍ക്ക് ദ്രോഹങ്ങള്‍ മാത്രം ചെയ്യുന്നവരാണ് തെരുവുനായ്ക്കള്‍ എന്നാണ് പലരുടേയും ചിന്താഗതി. പക്ഷേ, തെരുവില്‍ അലഞ്ഞുതിരിയുന്ന ഈ മിണ്ടാപ്രാണികള്‍ പല മാരക പകര്‍ച്ച വ്യാധികളില്‍ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നവരാണ്. തെരുവില്‍ അവയുടെ എണ്ണം ഗണ്യമായി കുറയുന്നതും…

Read More

കേരളീയരില്‍ മതവിദ്വേഷം പ്രചരിപ്പിച്ചതിന് അനില്‍ ആന്റണിക്കെതിരെ കേസ്

Thamasoma News Desk ‘ബുര്‍ക്ക ധരിക്കാതെ വടക്കന്‍ കേരളത്തില്‍ ബസുകളില്‍ സഞ്ചരിക്കാന്‍ കഴിയില്ല’ എന്ന തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലിക്കാനിറങ്ങിയ ബി ജെ പി നേതാവ് അനില്‍ ആന്റണിക്കെതിരെ കേസ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ആണ് അനില്‍ ആന്റണി ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണ് ഈ പോസ്റ്റ്. അതിനാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 153 എ…

Read More

കളമശേരി സ്‌ഫോടനം: സത്യം പുറത്തു വരും, മൗനം പാലിക്കുക

Thamasoma News Desk ഏതാനും ആഴ്ചകള്‍ക്കു മുമ്പ്, ഓരോ കേരളീയനെയും ഹരം കൊള്ളിക്കുന്ന ഒരു വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധുക്കളായ ലോട്ടറി വില്‍പ്പനക്കാരുടെ വേഷത്തില്‍ ആറന്മുളയില്‍ കറങ്ങി നടന്ന രണ്ടു കൊടുംക്രിമിനലുകളെ പോലീസ് പിടികൂടിയെന്ന്. തിരുനെല്‍വേലി പള്ളിക്കോട്ടൈ നോര്‍ത്ത് സ്ട്രീറ്റിലെ മാടസ്വാമി (27) സുഭാഷ് (25) എന്നിവരെ പോലീസ് പിടികൂടിയ രീതിയായിരുന്നു പ്രശംസനീയം. അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി പോയ ആറന്മുള സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ ഉമേഷ് ടി നായര്‍, നാസര്‍ ഇസ്മയില്‍ എന്നിവര്‍ക്കു തോന്നിയ സംശയമാണ് ഈ…

Read More

സംഗീതിന്റെ മരണം: മാധ്യമങ്ങളില്‍ക്കൂടി വിചാരണ ചെയ്യുന്നതെന്തിനെന്ന് എബ്രാഹാം മാത്യു

Jess Varkey Thuruthel പത്തനംതിട്ട-വടശേരിക്കര റോഡില്‍, ഇടത്തറ മുക്കിനു സമീപം പലചരക്കു കട നടത്തുന്ന എബ്രാഹാം മാത്യുവാണ് ചില മാധ്യമങ്ങളുടെ പുതിയ ഇര. ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഗീത് എന്ന ചെറുപ്പക്കാരനൊപ്പം ഉണ്ടായിരുന്ന പ്രദീപ് ഈ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി എന്ന ‘കുറ്റത്തിന്’ മാധ്യമങ്ങളില്‍ ചിലര്‍ ഇദ്ദേഹത്തെ കുരിശിലേറ്റിയിരിക്കുകയാണ്. വെറും ഒരു മാസത്തെ പരിചയം മാത്രമേ എബ്രാഹാം മാത്യുവിന് പ്രദീപുമായിട്ടുള്ളു. അതും, ഇദ്ദേഹത്തിന്റെ കടയില്‍ നിന്നും പ്രദീപ് സാധനങ്ങള്‍ വാങ്ങിത്തുടങ്ങിയതു മുതലുള്ള പരിമിതമായ പരിചയം മാത്രം….

Read More