Headlines

ഇത്രയേറെ തെറിവിളിക്കാന്‍ ലൈംഗികത എന്തു തെറ്റുചെയ്തു?

Jess Varkey Thuruthel  ജീവിതത്തിലാദ്യമായിട്ടാണ് കരോളിനിറങ്ങിയത്. വീടുകളില്‍ നിന്നും വീടുകളിലേക്ക് ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ പോകുന്നതിനിടയില്‍, മുന്നില്‍ പോകുന്ന കുട്ടികളിലൊരുവന്റെ അഭിപ്രായ പ്രകടനം. ‘നമ്മുടെ ക്രിസ്മസ് പാപ്പയെ ആരോ പ… . കണ്ടില്ലേ, വയറ്. പത്താം മാസമാണ്…’ എന്റെ കാലുകള്‍ നിശ്ചലമായി….. പിന്നീടുള്ള ഓരോ ചുവടുവയ്പും യാത്രികമായി…. പിന്നോട്ട്, പിന്നോട്ട്, പിന്നോട്ട്….! കരോള്‍ സംഘത്തിലെ ഏറ്റവും മുതിര്‍ന്ന ആണ്‍കുട്ടിയാണ് അതു പറഞ്ഞത്. കേള്‍വിക്കാരനോടു രണ്ടുമൂന്നു തവണ ആവര്‍ത്തിച്ചപ്പോഴാണ് ആ ചങ്ങായിക്കും (എനിക്കും) എന്താണു പറഞ്ഞതെന്നു വ്യക്തമായത്. കുളിര്‍നിലാവു…

Read More

ആ ഉപദേശം വേണ്ടെന്ന് സുപ്രീം കോടതി

Thamasoma News Desk ഉത്തരവുകളും വിധികളും പുറപ്പെടുവിക്കുമ്പോള്‍ ജഡ്ജിമാര്‍ ആരെയും ഉപദേശിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ തങ്ങളുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കുകയും അന്തസും ആത്മമൂല്യവും കാത്തുസൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ച ഒക്ടോബര്‍ 18ലെ കൊല്‍ക്കത്ത ഹൈക്കോടതി വിധി ഭാഗികമായി സ്റ്റേ ചെയ്യവെയാണ് സുപ്രീം കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ‘രണ്ട് മിനിറ്റിന്റെ ലൈംഗിക സുഖം ആസ്വദിക്കാന്‍ വഴങ്ങിക്കൊടുക്കുമ്പോള്‍ സമൂഹത്തിന്റെ കണ്ണില്‍ അവള്‍ (കൗമാരക്കാരിയായ പെണ്ണ്) തോറ്റവളാണെന്ന്’ അന്ന് കോല്‍ക്കത്ത ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. കോല്‍ക്കത്ത ഹൈക്കോടതിയുടെ ഈ അഭിപ്രായത്തെ സുപ്രീം കോടതി…

Read More

മരുന്നടിച്ചും തുടയിടുക്കില്‍ കമ്പി തീര്‍ക്കുന്നവര്‍ ഓര്‍ക്കുക, ദ്വാരമുള്ളൊരു മാംസക്കഷ്ണമല്ലവള്‍

പെണ്ണിനെ സദാ ചൂടായിക്കിടക്കുന്ന ദോശക്കല്ലിനോടുപമിച്ചുള്ള കഥകള്‍ പങ്കിട്ടു ലൈംഗിക തൃപ്തിയടയുന്നവരുടെ നാടാണിത്. ഏതു സമയത്തും ലിംഗസന്നിവേശം സാധ്യമായ ദ്വാരമുള്ളൊരു മാംസക്കഷണമാണ് പെണ്ണെന്ന ചിന്തയാണ് പല പുരുഷന്മാര്‍ക്കും. ഇടഞ്ഞു നില്‍ക്കുന്ന കൊമ്പന്റെ നീണ്ടുവളഞ്ഞ കൊമ്പുകള്‍ക്കിടയില്‍ അവളെ ചാരിനിറുത്തി പ്രാപിക്കാന്‍ വെമ്പല്‍ പൂണ്ടു നടക്കുന്നവനെ കാമഭ്രാന്തു പിടിച്ച ക്രിമിനലായി കാണുന്നതിനു പകരം വീരനായകനായി തോളിലെടുത്തു നടക്കുന്ന വിചിത്ര മനുഷ്യരുടെ നാട്. പുരുഷന്‍ കാണുന്ന ലൈംഗിക സങ്കല്‍പ്പങ്ങളില്‍ ഏറെയും വികൃതമാണ്. പക്ഷേ, അതുതിരുത്തപ്പെടുകയല്ല, മറിച്ച്, ഇത്തരം സങ്കല്‍പ്പങ്ങളെയെല്ലാം വന്‍തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണിവിടെ. ഭാര്യ ഗര്‍ഭം…

Read More

സ്വയംഭോഗം പോലും ചെയ്യാതെ വെറുപ്പുവിതച്ചു ചത്തുതുലയുന്ന മതഭ്രാന്ത മനുഷ്യര്‍

(മൈത്രേയനുമായി തമസോമ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം) പ്രപഞ്ചത്തില്‍ ജീവന്റെ ആദ്യകണിക പ്രത്യക്ഷപ്പെട്ട കാലം മുതല്‍ പുതിയ പുതിയ ജീവകണങ്ങള്‍ ഉണ്ടാവുകയും നശിക്കുകയും വ്യത്യസ്ഥമായവ വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്ന നിരന്തര പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. ഏകദേശം 13.8 ബില്ല്യണ്‍ (1380 കോടി) വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ പ്രപഞ്ചം രൂപപ്പെടുന്നത്. സൂര്യനും ഭൂമിയും ഉണ്ടായിട്ട് 450 കോടി വര്‍ഷവുമായി. അതില്‍ ജീവനാരംഭിച്ചത് 380 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഏകദേശം 200 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണും പെണ്ണും…

Read More

ആണ്‍-പെണ്‍ സൗഹൃദങ്ങളെ അവഹേളിക്കുന്ന മാധ്യമങ്ങള്‍

സ്‌നേഹിക്കുന്ന പെണ്ണിനൊപ്പം അല്ലെങ്കില്‍ ആണിനൊപ്പം ജീവിക്കാന്‍ വേണ്ടി, അല്ലെങ്കില്‍ സ്വന്തം ലൈംഗികതയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ക്രിമിനലുകളായ സ്ത്രീ പുരുഷന്മാര്‍ സ്വന്തം രക്തത്തില്‍ പിറന്ന മക്കളെപ്പോലും കൊന്നു തള്ളിയോ ഉപേക്ഷിച്ചോ പോകാറുണ്ട്. ആ അവസരത്തിലെല്ലാം അത്തരത്തിലുള്ള ക്രിമിനല്‍ ബന്ധങ്ങളെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ആണ്‍സുഹൃത്ത് എന്നോ പെണ്‍സുഹൃത്ത് എന്നോ അല്ലെങ്കില്‍ വെറും സുഹൃത്ത് എന്നോ ആണ്. മുഖ്യധാര മാധ്യമങ്ങള്‍ പറയുന്നതത്രയും പുരോഗമനമാണ്, പക്ഷേ, പ്രചരിപ്പിക്കുന്നതാകട്ടെ, ഇടുങ്ങിയ, സങ്കുചിത ചിന്താഗതികളും.ആണും പെണ്ണും തമ്മില്‍ അകലം പാടില്ലെന്നും അവര്‍ പരസ്പരം അടുത്തിടപഴകേണ്ടവരാണെന്നുമുള്ള പുരോഗമനാശയങ്ങള്‍…

Read More

പാതി മറച്ച ശരീരങ്ങളില്‍ നിയന്ത്രണം നഷ്ടമാകുന്നവരോട്….

  ഭക്ഷണം ജീവശരീരത്തിന് എത്രയേറെ പ്രധാനമാണോ, അത്രയേറെ പ്രാധാന്യമുള്ളൊരു വസ്തുതന്നെയാണ് മാനസിക നിലനില്‍പ്പിന് ആധാരമായ ലൈംഗികത. ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടില്ലാത്ത കാലഘട്ടത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രസവങ്ങളില്‍ നിന്നും ശിശു ജനനങ്ങളില്‍ നിന്നും മനുഷ്യനെ മാറ്റിനിറുത്താന്‍ പറ്റിയ ഒരു ഉപാധിയായിരുന്നു, കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ വേണ്ടി മാത്രം ലൈംഗികതയില്‍ ഏര്‍പ്പെടുക എന്നത്. എന്നാല്‍, ആ ഇരുണ്ട കാലഘട്ടത്തില്‍ നിന്നും ജനങ്ങള്‍ കാതങ്ങള്‍ സഞ്ചരിച്ച് ഈ ആധുനിക യുഗത്തിലെത്തി നില്‍ക്കുന്നു. വിജ്ഞാനത്തിന്റെയും ടെക്‌നോളജിയുടെയും വിസ്‌ഫോടനങ്ങള്‍ തീര്‍ത്തൊരു നൂറ്റാണ്ടില്‍ ജീവിക്കുമ്പോഴും മനുഷ്യന്‍ മുറുകെപ്പിടിക്കുന്നത്…

Read More

ലൈംഗികതയിലെ ലാളനയും ധാര്‍മ്മികതയും; അറിയില്ലെങ്കില്‍ നിങ്ങളതു പഠിക്കണം

പങ്കാളിയുടെ കഴുത്തിലുള്‍പ്പടെ കയര്‍ കൊണ്ടു ബന്ധിച്ച ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ശ്രമത്തിനിടയില്‍ മരണം സംഭവിച്ചുപോയ ഒരു പരീക്ഷണശാലിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് ഈയിടെയാണ്. ആ വാര്‍ത്തയ്ക്കു താഴെയുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളു കിടപ്പറയിലെ അസംതൃപ്തിയും അരാജകത്തവും പുതുമ തേടുന്ന മനസും എത്രമാത്രമാണെന്ന്. ബന്ധനത്തിലൂടെ കിട്ടുന്ന സംതൃപ്തി (Comfort in discomfort) എന്ന പേരിട്ടാണ് ഇത്തരം ആസുര ലൈംഗികതയെ ഒരു വിഭാഗം ഏറ്റെടുത്തിരിക്കുന്നത്. ഇത് എത്തരത്തിലുള്ള ലൈംഗികതയാണ് എന്നതിനെച്ചൊല്ലിയും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ലൈംഗികത എങ്ങനെയെന്നറിയാന്‍…

Read More