Headlines

മതവിശ്വാസമല്ല, ഇത് കരുതിക്കൂട്ടി നടത്തുന്ന കൊലപാതകങ്ങള്‍

Jess Varkey Thuruthel & Zachariah അവള്‍ ആ മാതാപിതാക്കളുടെ ഏക മകളായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന അവളെ ആ മാതാപിതാക്കള്‍ സ്‌കൂളില്‍ അയച്ചിരുന്നില്ല. പകരം, രാവും പകലും മാതാപിതാക്കള്‍ മാറി മാറി അവളെ പഠിപ്പിച്ചു. തങ്ങളുടെ മകള്‍ സ്‌കൂളില്‍ മറ്റുകുട്ടികളുമായി കൂട്ടുകൂടുന്നതും ഇടപെടുന്നതുമൊന്നും ആ മാതാപിതാക്കള്‍ക്കു സഹിക്കാനാകുമായിരുന്നില്ല. പരീക്ഷ എഴുതാന്‍ മാത്രമവള്‍ വിദ്യാലയത്തിലെത്തി. അങ്ങനെ അവള്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെയെത്തി. അപ്പോഴാണ് അവള്‍ക്കൊരു പനി വന്നത്. മാതാപിതാക്കളുടെ പള്ളിയില്‍ നിന്നും ആളുകളെത്തി, പ്രാര്‍ത്ഥന തുടങ്ങി. രാത്രിയും പകലും…

Read More

മലയാള സിനിമയിലെ ഉറഞ്ഞുതുള്ളുന്ന ജാതീയത

Compiled by: Dyuthi പകലന്തിയോളം പാടത്തു പണിയെടുത്തു തളര്‍ന്നവശരായി വരുന്ന പണിക്കാര്‍ക്ക് പറമ്പില്‍ കുഴികുത്തി കഞ്ഞികൊടുത്തതിന്റെ മാഹാത്മ്യം വിളമ്പുന്ന കൃഷ്ണകുമാര്‍ ആഗ്രഹിക്കുന്നത് ജാതിവെറിയുടെ ആ സവര്‍ണ്ണകാലഘട്ടത്തിന്റെ തിരിച്ചുവരവു തന്നെയാണ് എന്നതില്‍ സംശയമില്ല. ഒരിക്കല്‍ മോഹന്‍ലാലിനെ ഇന്റര്‍വ്യു ചെയ്തയാള്‍ ചോദിച്ചു, എന്തുകൊണ്ടാണ് എല്ലാ നായകന്മാരും നായന്മാര്‍ എന്ന്. അതിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘അതു ഞാനും പ്രിയനും ഒക്കെ വളര്‍ന്നു വന്ന സാഹചര്യം അനുസരിച്ചാണ്.’ മലയാള സിനിമകളിലും സീരിയലുകളിലുമെന്നുമാത്രമല്ല, കലയുടെ എല്ലാ മേഖലകളിലും കൊടികുത്തി വാഴുന്നത് ഈ ജാതീയതയും…

Read More

മതമില്ലാത്ത മനുഷ്യര്‍ക്കായി സെക്കുലര്‍ ഫാമിലിയ

Shaji Kizhakkedath മതം ഉപേക്ഷിച്ച വ്യക്തികളും കുടുംബങ്ങളും ഭരണങ്ങാനം ഓശാന മൗണ്ടില്‍ ഒത്തുകൂടുന്നു. സെക്കുലര്‍ ഫാമിലിയ എന്നു പേരിട്ടിരിക്കുന്ന ഈ കള്‍ച്ചറല്‍ ഫെസ്റ്റ് ഏപ്രില്‍ 7, 8 തീയതികളിലാണ് നടത്തുന്നത്. സൗഹൃദം പങ്കുവച്ചും ഓരോ വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തും ആടിയും പാടിയും നൃത്തമാടിയും ഈ സമയം ചെലവഴിക്കുകയാണ് ലക്ഷ്യം. മതാതീതമാനവികതയുടെ ഈ ഉത്സവത്തില്‍ വിദ്യാര്‍ത്ഥികളും യുവതീയുവാക്കളും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. മതമില്ലാത്ത ജീവനും ആധുനിക സമൂഹവും, സെക്കുലര്‍ ജീവിതവും പൗരസമൂഹവും, ജന്‍ഡറിസത്തിന്റെ നാനാര്‍ത്ഥങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും…

Read More

മതം ജനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് വിളിച്ചു പറയുന്നു ഈ വൈദികര്‍!

Jess Varkey Thuruthel & D P Skariahഎറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍, 2022 ഡിസംബര്‍ 23 ന് വൈകിട്ട് ആറുമണിക്ക് ഒരസാധാരണ സംഭവം നടന്നു. ജനങ്ങളുടെ സമാധാനവും സന്തോഷകരവുമായ ജീവിതത്തിന് മതം ആവശ്യമില്ലെന്ന വൈദികരുടെ പ്രഖ്യാപനം നടന്നു….! സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയായി നല്‍കിയ യേശുക്രിസ്തുവിന്റെ അനുയായികള്‍ ജനങ്ങളോട് ഉറക്കെ പ്രഖ്യാപിച്ചു, തങ്ങള്‍ നിലകൊള്ളുന്നത് പണത്തിനു വേണ്ടിയാണെന്ന്…! അധികാരത്തിനു വേണ്ടിയാണെന്ന്…! വിശ്വാസികളുടെ കണ്ണീരു പോലും വിറ്റു കാശാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടിയാണെന്ന്….!!…

Read More

മതം മാറ്റത്തിനു കാരണം നെറികെട്ട ഭരണകര്‍ത്താക്കള്‍ തന്നെ!

  Jess Varkey Thuruthel & D P Skariah മതപരിവര്‍ത്തനം കര്‍ശനമായി നിരോധിച്ചു കൊണ്ടുള്ള ശക്തമായ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍, ഒരിക്കല്‍, പോലീസ് സേനയില്‍ നിന്നും മുഴങ്ങിക്കേട്ട ആ ശബ്ദം വീണ്ടുമിവിടെ ആവര്‍ത്തിക്കുന്നു….. ജനങ്ങള്‍ക്കു വേണ്ടതു നല്‍കാന്‍ ഭരിക്കുന്നവര്‍ക്കു കഴിവുണ്ടെങ്കില്‍ ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പിന്നാലെ ആരെങ്കിലും പോകുമോ….?? മനുഷ്യരുടെ ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും സങ്കടങ്ങള്‍ക്കും പരിഹാരം കാണാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും കഴിയാതെ വരുമ്പോള്‍, ഒരിടത്തു നിന്നും ഒരാശ്വാസം കിട്ടാതെയാകുമ്പോള്‍, ഒരിറ്റു സമാധാനം…

Read More

ജാതിമതരഹിതജീവിതം എങ്ങനെ അടയാളപ്പെടുത്തണം…??

ഷാജി കിഴക്കേടത്ത് ജാതിയതയും മതപരതയും ആഴത്തില്‍ വേരൂന്നിയിട്ടുളള സമൂഹത്തില്‍ ജാതിമതരഹിത ജീവിതം സാധ്യമാണോ? അത് എങ്ങനെയാകണം ? ജാതിയും മതവും ജീവിതത്തിന്റെ നാനാ പരിസരങ്ങളെയും മൂല്യരഹിതമാക്കുന്ന, മലീമസമാക്കുന്ന സമൂഹത്തില്‍ ജാതിമതരഹിതജീവിതം എങ്ങനെയാകണം എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ജാതിമതരഹിതജീവിതം ഒരു ബദല്‍ജീവിതരീതിയും സംസ്‌കാരവുമാണ്. അത് കേവലം ജാതിമതദൈവ നിരാസം മാത്രമല്ല, ഉയര്‍ന്നമൂല്യ ബോധത്തോടെയുള്ള ബദല്‍ ജീവിതത്തിന്റെ ആവിഷ്‌ക്കാരവുമാണ്. നിരന്തരം പരിഷ്‌കരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന, ആത്മവിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സാംസ്‌കാരിക പ്രക്രിയയുമാണ് ജാതിമതരഹിത ജീവിതം. വിവിധ ചരിത്രഘട്ടങ്ങളില്‍ മതങ്ങള്‍,…

Read More

ഭക്തിയും ആശുപത്രികളും……! എന്നെന്നും വളരുന്ന ബിസിനസ് സാമ്രാജ്യങ്ങള്‍….!!

സാമ്പത്തിക മാന്ദ്യമോ മറ്റ് യാതൊരു വിധ സുനാമികളോ ബാധിക്കാതെ തഴച്ചുവളരുന്ന രണ്ടു ബിസിനസ് സംരംഭങ്ങളേ ഇന്ന് ഈ ഇന്ത്യ മഹാരാജ്യത്തുള്ളു. അതിലൊന്ന് ഭക്തിയും മറ്റേത് ആശുപത്രികളുമാണ്. ഇവ രണ്ടും വേരുപിടിച്ചിരിക്കുന്നത് മനുഷ്യന്റെ ഭീതിയില്‍ നിന്നുതന്നെ. എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് അല്ലലില്ലാതെ സുഖമായും സന്തോഷമായും ജീവിക്കണമെന്നതാണ് ഏതൊരു മനുഷ്യന്റെയും ആഗ്രഹം. മോഷ്ടിക്കാന്‍ പോകുമ്പോള്‍ പോലും ഭണ്ഡാരത്തില്‍ പണമിട്ട്, ദൈവത്തിനു മുന്നില്‍ മെഴുകുതിരി വച്ച് പ്രാര്‍ത്ഥിക്കുന്ന കള്ളന്‍ പോലും രക്ഷിക്കണേ എന്നാണ് പറയുന്നത്. കക്കാന്‍ ദൈവം കൂട്ടുനില്‍ക്കുമോ എന്നൊന്നും അയാള്‍ക്ക്…

Read More