മതമില്ലാത്ത മനുഷ്യര്‍ക്കായി സെക്കുലര്‍ ഫാമിലിയ

Shaji Kizhakkedath

മതം ഉപേക്ഷിച്ച വ്യക്തികളും കുടുംബങ്ങളും ഭരണങ്ങാനം ഓശാന മൗണ്ടില്‍ ഒത്തുകൂടുന്നു. സെക്കുലര്‍ ഫാമിലിയ എന്നു പേരിട്ടിരിക്കുന്ന ഈ കള്‍ച്ചറല്‍ ഫെസ്റ്റ് ഏപ്രില്‍ 7, 8 തീയതികളിലാണ് നടത്തുന്നത്. സൗഹൃദം പങ്കുവച്ചും ഓരോ വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തും ആടിയും പാടിയും നൃത്തമാടിയും ഈ സമയം ചെലവഴിക്കുകയാണ് ലക്ഷ്യം.

മതാതീതമാനവികതയുടെ ഈ ഉത്സവത്തില്‍ വിദ്യാര്‍ത്ഥികളും യുവതീയുവാക്കളും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കുന്നു.

മതമില്ലാത്ത ജീവനും ആധുനിക സമൂഹവും, സെക്കുലര്‍ ജീവിതവും പൗരസമൂഹവും, ജന്‍ഡറിസത്തിന്റെ നാനാര്‍ത്ഥങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും നടക്കും.


Leave a Reply

Your email address will not be published. Required fields are marked *