ചിത്തഭ്രമം (കവിത)

പരിഭാഷ : പ്രീത ക്‌ളീറ്റസ് ****മൂല കവിതTha. Sri.Gururaj വിരസമാം സ്വര്‍ഗ്ഗശാന്തിയില്‍വശംകെട്ട ദൈവംഭൂമിയിലേക്കിറങ്ങി യൊരു നാള്‍കാമം ധനം ദാരിദ്ര്യം മനുജനില്‍വളര്‍ത്തും ഭാവങ്ങള്‍ കണ്ടസ്വസ്ഥനായിഅന്ധാളിച്ചു നിന്നു ഭവാന്‍!തീപ്പന്തമായി തീയമ്പുകളായിപായും തീപ്പൊരിജന്മങ്ങള്‍ക്കിടയില്‍നിലവിട്ട് വീണുബോധം പോയി പാവം നിദ്രയകന്നപ്പോള്‍ ദൈവ –മേതോ അത്യാഹിത വാര്‍ഡില്‍!കൈകാലുകള്‍ ബന്ധനത്തില്‍ !ദേഹം പൊതിഞ്ഞു ബാന്‍ഡേജില്‍ !മൂക്കില്‍ തുളയിട്ട ഓക്‌സിജന്‍ കുഴലില്‍ശ്വാസം മുട്ടി അറിയാതെയലറി‘ ഇതേത് നരകത്തിന്നറ’എന്നാലൊരു മാത്ര കൊണ്ടാ നാവടഞ്ഞുനേഴ്‌സമ്മ തന്‍ പുരികം ചുളിഞ്ഞ നോട്ടത്താല്‍നിശബ്ദതയിലാണ്ടാ പാവം ‘ദൈവം’. ദിനങ്ങളങ്ങനെ നടന്നു പോയി.ആമ ഇഴയുംപോലാ ഡിസ്ചാര്‍ജ്ജ്…

Read More

പ്രണയപുസ്തകത്തിലെ ഒരേട് (കവിത )

(One Single Page from the Book of Love ) •നിക്സൺ ഗോപാൽ• ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::: നിന്റെ കാമത്താൽ മാത്രം എനിക്കുടലുണ്ടായി. നിന്റെ സ്പർശത്താൽ മാത്രം  അറിയപ്പെട്ടവനായി. നിന്റെ മന്ത്രത്താൽ മാത്രം കേൾവി കൊണ്ടവനായി… പുഴയോരത്തോ, മലഞ്ചരുവിലോ മറഞ്ഞു കിടക്കുകയായിരുന്നു ഞാൻ.! ഒരു പ്രേമ ഗാനം എപ്രകാരമായിരിക്കുമെന്ന് നീ വിവരിച്ചു. പ്രണയം അഭ്യർത്ഥിച്ചു ഉണ്ടാക്കുന്ന രീതിയിലെ പിശകുകൾ നീ പറഞ്ഞു തന്നു. പാതകൾ തെറ്റുന്നവരുടെ പ്രണയം ഏതിനം കാട്ടു തീയുണ്ടാക്കുന്നുവെന്നു നീ വിവരിച്ചു. കല്ലുകളിൽ തലയിടിച്ച് അരുവികളിൽ…

Read More

‘വേട്ട’ (കവിത )

ഖാലിദ് മുഹ്സിൻ ::::::::::::::::::::::::::::::::::: രുചി വറ്റി തുടങ്ങുമ്പോൾ അയാൾ ആകാശത്തിറങ്ങും; അഴകുള്ള നക്ഷത്രങ്ങൾക്ക് ചൂണ്ടയിടും; തൊട്ടപ്പുറത്ത് ചൂണ്ടയിടുന്ന ചന്ദ്രനെ ഇല്ലാക്കഥകൾ പറഞ്ഞ് വിരട്ടിയോടിക്കും; ചൂണ്ടയിൽ കൊരുത്ത നക്ഷത്രത്തെ പിടിച്ച് വലിക്കും; ഹൃദയത്തിലേക്ക് കൊരുത്ത കൊളുത്തിൽ നിന്നു് രക്ഷപ്പെടാനുള്ള പിടിവലിയിൽ, നക്ഷത്രത്തിനു് വാൽ മുളയ്ക്കും; ദാരുണമായ ഈ പീഡന കഥയറിയാതെ, വാൽനക്ഷത്രം കണ്ട് ഇന്നുമെന്നും പല്ലിളിക്കുന്നു, ഭൂമി. :::::::::::::::::::

Read More