‘അച്ഛന്റെ കോണക’ത്തിന് തെറിയഭിഷേകം

Thamasoma News Desk

അച്ഛന്റെ കോണകം (Achante Konakam) എന്ന തലക്കെട്ടില്‍ കവിത എഴുതിയതിന് സ്വപ്‌ന എം എന്ന എഴുത്തുകാരിക്കു നേരിടേണ്ടി വന്നത് കടുത്ത തെറിയഭിഷേകം. വളരെ നല്ല കമന്റുകളും ആ കവിതയ്ക്കു ലഭിച്ചു. പക്ഷേ, അശ്ലീലച്ചുവയോടെയുള്ള പുലയാട്ടുകളാണ് നേരിടേണ്ടി വന്നത്. ആ കമന്റുകള്‍ വായിച്ച് തന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വല്ലാതെ വേദനിച്ചുവെന്നും ഈ കവിത ഫേയ്‌സ് ബുക്കില്‍ നിന്നും നീക്കം ചെയ്യണമെന്നും തന്നോട് ആവശ്യപ്പെട്ടതായി സ്വപ്‌ന പറയുന്നു. ചിലരെല്ലാം ഈ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടെടുത്ത് പലര്‍ക്കും അയച്ചു കൊടുത്ത് ആനന്ദിച്ചതായും സ്വപ്‌ന പറയുന്നു.

‘എന്നെപ്രതി ഒരുപാട് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി എനിക്ക് ആ കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടിവന്നു. എന്നുമാത്രമല്ല ഇത് പലര്‍ക്കും പ്രചോദനമാകണ്ടെന്നും കരുതി. പക്ഷേ പിന്നീടുള്ള എന്റെ പോസ്റ്റുകളിലും ഈ പ്രതികാരനടപടി തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷേ ഇപ്പോള്‍ തോന്നുന്നു അതൊന്നും ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ലെന്ന്. കാരണം ഇത്തരക്കാരെ കാലത്തിനു വെളിപ്പെടുത്തേണ്ടത് ആവശ്യമാണ്. എങ്കിലും എന്റെ അക്ഷരങ്ങള്‍ ചിലരെയെങ്കിലും ചൊടിപ്പിക്കുന്നുണ്ട്, പൊള്ളിക്കുന്നുണ്ട് എന്നത് എന്റെ ഏറ്റവും വലിയ പ്രചോദനമായി. നാല് നല്ല വാക്കിനേക്കാള്‍ രണ്ട് തെറി വലിയ ഗുണം ചെയ്യുമത്രേ…??

ദോഷം പറയരുതല്ലോ എന്നെ തെറി വിളിക്കുകയും കൊല വിളിക്കുകയും ചെയ്തവരുടെ പ്രൊഫൈലുകള്‍ എല്ലാം ആയുധം പിടിച്ചുനില്‍ക്കുന്ന ദൈവങ്ങളുടെതായിരുന്നു.
ആ ഒറ്റക്കാരണം കൊണ്ട് തന്നെ എന്റെ കവിത അര്‍ത്ഥവത്തായി. ആ പ്രൊഫൈലുകള്‍ എല്ലാം ഞാന്‍ ബ്ലോക്ക് ചെയ്തു. കാരണം മറഞ്ഞിരുന്നുകൊണ്ട് അങ്ങനെ വിഷം തുപ്പണ്ട.

ഇതുപോലെ അപഹാസ്യങ്ങളും തെറിവിളികളും കൊലവിളികളും നടത്തി സ്ത്രീകളുടെ വിരലും നാവും നിശ്ചലമാക്കാം എന്ന് കരുതുന്നവര്‍ക്ക് വേണ്ടിയാണ് ഈ കവിത ഒരിക്കല്‍ കൂടി പോസ്റ്റിയത്,’ സ്വപ്‌ന പറയുന്നു.

സ്വപ്‌നയ്ക്കു കിട്ടിയ തെറികളുടെ സാമ്പിള്‍ താഴെ: ഓര്‍മ്മയില്‍ നിന്നും സ്വപ്‌ന തന്നെ കുറിച്ചിട്ടതാണിവ.

‘നിന്റെ അച്ഛന്റെ കോണകം എത്ര തവണ നീ അഴിക്കാന്‍ ചെന്നിട്ടുണ്ട്.’
‘നിന്റെ അച്ഛന്‍ എത്ര തവണ കോണകം അഴിച്ച് നിന്റടുത്ത് വന്നിട്ടുണ്ട്.’
‘നിന്റെ അമ്മ ഉറങ്ങിക്കിടക്കുമ്പോഴാണോ അച്ഛന്‍ കോണകം അഴിച്ച് നിന്റെടുത്ത് വരാറുള്ളത്.’
‘നിന്റെ കൈ വെട്ടിയാല്‍ പിന്നെങ്ങനെ നീ കവിത എഴുതും.’
‘തലയില്ലെങ്കില്‍ നിനക്ക് കവിയാകാന്‍ കഴിമോ.’
‘അച്ഛന്റെ കോണകം മാറോട് ചേര്‍ക്ക് .’
‘തലയില്ലാത്ത നിന്നെ കാണാന്‍ വലിയ വൃത്തികേട് ആകും.’
‘നിന്നെ കൊമ്പന്റെ കൊമ്പില്‍ കോര്‍ക്കണം അപ്പോ നിന്റെ അഹങ്കാരം തീരും.’
‘സഖാക്കള്‍ക്ക് പായ വിരിക്കാന്‍ ഇതുപോലെ ചിലത്. ‘
‘സഖാക്കള്‍ ചണ്ടിയാക്കുമ്പോള്‍ പഠിക്കും. ‘
‘നല്ല ഉരുപ്പടി കേടാക്കണോ?’
‘മുള്ള് മുരുക്ക് കേറ്റിയിറക്കിയാല്‍ നിന്റെ എല്ലാ അസുഖവും തീരും.’

ഇതെല്ലാം മനസിലായ തെറികളാണെന്നും മനസിലാക്കാന്‍ പറ്റാത്തവ ഏറെയുണ്ടെന്നും സ്വപ്‌ന പറയുന്നു. സ്വപ്‌ന എഴുതിയ അച്ഛന്റെ കോണകം എന്ന കവിത താഴെ:

അച്ഛന്റെ കോണകം

മുറ്റത്ത് അഴേല്
അച്ഛന്റെ കോണകം
പല നിറത്തിലുള്ളത്
ഉണക്കാനിട്ടിട്ടുണ്ടാകും.
നിന്റെ കോണകമെല്ലാം
തീട്ടക്കുണ്ടിലിടുമെന്ന്
അഴ നോക്കി
അച്ഛമ്മ, അച്ഛനെ ശാസിയ്ക്കും.
വീട്ടിലെ കുട്ടികള്‍
ചുണ്ടു വിടര്‍ത്താതെ
ചിരിയ്ക്കും.
ഒറ്റകല്ലില്‍ നിന്ന് കുളിയ്ക്കുമ്പോള്‍
അച്ഛന്,
പരമശിവന്റെ രൂപം!
ഗംഗയോട് സാമ്യമുള്ള
രമണി, വേലിയ്ക്കിടയിലൂടെ
അമ്മ കാണാതെ
അച്ഛനെ നോക്കുന്നത്
ഒളികണ്ണിലൂടെ കണ്ടിട്ടുണ്ട്.
അച്ഛനപ്പോള്‍ മുതിര്‍ന്ന
വരുടെ ഭാഷയിലെന്തോ
രമണിയോട് ആംഗ്യം കാണിയ്ക്കും!
വിറക് വെട്ടി
വിയര്‍പ്പ് വടിച്ച്
മഴുപിടിച്ചു നില്‍ക്കുന്ന
കോണകധാരിയ്ക്ക്
പരശുരാമന്റെ രൂപം!
സന്ധ്യയ്ക്ക്
ഭസ്മം തേച്ച്
രാത്രിയുടെ കറുപ്പ്
ഉടുത്ത് നില്‍ക്കുമ്പോള്‍
അച്ഛന്‍,
അയ്യപ്പന്‍!
ബാക്കി നേരങ്ങളില്‍
കാവി ഉടുത്ത് നടക്കുമ്പോള്‍
കത്തിയും, വാളും പിടിച്ച
ശ്രീരാമഭക്തന്‍!
വീട്ടിലെ പൂന്തോട്ടത്തില്‍
തുമ്പികളേയും
പൂമ്പാറ്റകളേയും
നോക്കി നില്‍ക്കുന്ന
അമ്മയെ കാണുമ്പോള്‍,
അച്ഛന്‍,
പൂക്കളെയെല്ലാം പറിച്ച്
ആയുധധാരികളായ
ദൈവങ്ങള്‍ക്ക്
മാല ചാര്‍ത്തും!
ഉത്സവത്തിന് പോയപ്പോള്‍
അച്ഛന്റെ ചുവന്ന കോണകം പോലെ
ചിലത് കുന്തത്തില്‍
തൂങ്ങി നില്‍ക്കുന്നു!
അത് കൊടികൂറയെന്ന്
അമ്മ പറഞ്ഞു തന്നു.
‘അച്ഛന്റെ കോ….
അമ്മ വാ പൊത്തി പിടിച്ചു.
വാക്കുകള്‍ ചിലത്
തൊണ്ടയില്‍
അകത്തേയ്‌ക്കോ,
പുറത്തേയ്‌ക്കോ യെന്ന്
മുട്ടിക്കളിച്ചു.
പറഞ്ഞാല്‍ നിങ്ങള്‍
വിശ്വസിയ്ക്കില്ല.
ചില അച്ഛന്‍കോണകങ്ങള്‍
ഇങ്ങനെയാണ്!
കുന്തത്തില്‍ കോര്‍ക്കണമെന്ന് തോന്നും!

സ്വപ്ന എം (Swapna M)
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *