ഇതിലും വലിയ കപ്പല്‍ത്തകര്‍ച്ചകള്‍ കണ്ട ബെന്‍സന്‍ ഇങ്ങനെ മടങ്ങേണ്ടിയിരുന്നില്ല

വെറുപ്പ്, വിദ്വേഷം, വിവേചനം…. അതിന്റെ തീവ്രതയില്‍ പകച്ചു നിന്നുപോയ രണ്ടു കുരുന്നു ജീവനുകള്‍. ഏകദേശം 20 വര്‍ഷങ്ങള്‍ക്കു മുന്‍പ്, എച്ച് ഐ വി ബാധയെത്തുടര്‍ന്ന് ഒരുവിഭാഗം മലയാളികള്‍ അറപ്പോടെ മാറ്റിനിറുത്തിയ രണ്ടു ചെറിയ കുഞ്ഞുങ്ങള്‍… ബെന്‍സനും ബെന്‍സിയും. ആ കണ്ണിയിലെ അവസാനത്തെ അംഗമായ ബെന്‍സനും യാത്രയായി. അതുപക്ഷേ, രോഗത്തെത്തുടര്‍ന്നുള്ള മരണമായിരുന്നില്ല, മറിച്ച്, ബെന്‍സന്‍ സ്വയം ജീവിതമവസാനിപ്പിച്ച് ഈ ലോകം വിട്ടു പോകുകയായിരുന്നു……കൊല്ലം ജില്ലയില്‍ ആദ്യമായി എച്ച്ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായിരുന്നു ബെന്‍സന്‍ (26). കൊട്ടാരക്കര തൃക്കണ്ണമംഗലില്‍…

Read More

സുഷമാജി…. ഈ ആലിംഗനം മറക്കുന്നതെങ്ങനെ….. ??

Written by: എം.എസ്. സനില്‍കുമാര്‍ ദേശീയ തലത്തില്‍ വാര്‍ത്തയായ സംഭവത്തിന്റെ തെളിവുചിത്രമാണിത് മാധ്യമ പ്രവര്‍ത്തകന്‍ എം.എസ്. സനില്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ: വാജ്പേയിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ആരോഗ്യമന്ത്രി ആയിരുന്ന കാലം. ഞാന്‍ സൂര്യ ടി വിയില്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍. അപ്പോഴാണ് കൊല്ലത്ത് നിന്നുള്ള ഒരു സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. രണ്ടു കൊച്ചു കുട്ടികള്‍…ബെന്‍സണും ബെന്‍സിയും…എച്ച് ഐ വി ബാധിതരാണ്. അവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.  കുട്ടികളുടെ മാതാപിതാക്കള്‍ എയിഡ്സ് ബാധിച്ച് മരിച്ചിരുന്നു. മാതാവില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം…

Read More