Headlines

മനുഷ്യനുവേണ്ടി ജീവിക്കാത്ത മതമനുഷ്യര്‍….!

Jess Varkey Thuruthel ബ്രഹ്‌മാവിന് ജന്‍ഡറില്ല. അര്‍ദ്ധനാരീശ്വരനാകട്ടെ, ആണും പെണ്ണും കൂടിച്ചേര്‍ന്നതാണ്. ഇഷ്ടമുള്ള സമയങ്ങളിലെല്ലാം ആണും പെണ്ണുമായി അവതാരമെടുക്കാന്‍ കഴിവുളളവനാണ് വിഷ്ണു. ഈ മൂന്നുപേരും കൂടിച്ചേരുന്ന ത്രിമൂര്‍ത്തികള്‍ ഹിന്ദുക്കള്‍ക്കു ദൈവമാണ്. അവരെ നമ്മുടെ പൂര്‍വ്വികര്‍ മുതല്‍ പൂവിട്ടു പൂജിക്കുന്നു. ദൈവങ്ങളിങ്ങനെയൊക്കെയാണെങ്കിലും ട്രാന്‍സ് വ്യക്തികളെ കല്ലെറിഞ്ഞുകൊല്ലുന്നവര്‍ പണ്ടുമുണ്ടായിരുന്നു, ഇപ്പോഴും അവര്‍ ഇവിടെയൊക്കെത്തന്നെയുണ്ട്. മതം പഠിപ്പിക്കുന്നത് സ്‌നേഹമാണ്. പക്ഷേ, ഉപാധികളില്ലാതെ സ്‌നേഹിക്കുന്നിടത്ത് ത്യാഗവും വേദനയുമുള്ളതിനാല്‍, മതങ്ങളും അവയുടെ ആചാരങ്ങളും ദുരാചാരങ്ങളും മനുഷ്യര്‍ കൊണ്ടുനടക്കുന്നു. അത്തരത്തില്‍, പണത്തിനും സുഖസൗകര്യങ്ങള്‍ക്കും പിന്നാലെ പായുന്ന…

Read More

ജന്റര്‍ ഏതെന്ന് ആ കുഞ്ഞ് തീരുമാനിക്കട്ടെ…..!

ജെസ് വര്‍ക്കി തുരുത്തേല്‍ പിറന്നു വീണ കുഞ്ഞ് ആണോ പെണ്ണോ എന്ന് ലിംഗം നോക്കി തീരുമാനിക്കുന്നതിന് ഇനിയെങ്കിലും അറുതിയുണ്ടാകുമോ….?? ആണെന്നും പെണ്ണെന്നും രണ്ടു വിഭാഗം മാത്രമേ ഈ ഭൂമിയിലുള്ളുവെന്നും മറ്റെല്ലാം പ്രകൃതി വിരുദ്ധമെന്നും ചത്തൊഴിയേണ്ടതെന്നുമുള്ള മതബോധത്തിനും പൊതുബോധത്തിന്റെ ചെകിട്ടത്തായിരുന്നു കുഞ്ഞുപിറന്ന ശേഷം സിയ നല്‍കിയ മറുപടി. ‘ജന്റര്‍ ഏതാണ് എന്ന് ആ കുഞ്ഞു തീരുമാനിക്കട്ടെ.’ ജനനേന്ദ്രിയം നോക്കി കുഞ്ഞിന്റെ ജന്റര്‍ തീരുമാനിച്ച ശേഷം, ആ കുഞ്ഞിന്റെ ഇഷ്ടങ്ങളോ താല്‍പര്യങ്ങളോ നോക്കാതെ, മാതാപിതാക്കളുടെയും സമൂഹത്തിന്റെയും തീരുമാനങ്ങള്‍ കുഞ്ഞില്‍ അടിച്ചേല്‍പ്പിക്കാന്‍…

Read More

സ്വയംഭോഗവും സ്വവര്‍ഗ്ഗ രതിയും: അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം

Jess Varkey Thuruthel & D P Skariah ഓരോ ജീവനും ഉത്ഭവിക്കുന്ന കാലം മുതല്‍ അവയുടെ ശരീരത്തില്‍ സ്വമേധയാ ഉള്ള മൂന്നു ഗുണങ്ങളാണുള്ളത്. ഒന്ന് വിശപ്പ്, രണ്ട് ലൈംഗികത, മൂന്ന് പ്രാണഭയം. ഇവ മൂന്നുമാണ് ഓരോ ജീവന്റെയും സ്ഥായീ ഭാവങ്ങള്‍. ഇവയില്‍ വിശപ്പും പ്രാണഭയവും വളരെ പ്രകടമാണെങ്കില്‍ ലൈംഗികത വളരെ സാവധാനം മാത്രം പ്രകടമാകുന്ന ഒന്നാണ്. പക്ഷേ, സ്വന്തം ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും അവയുടെ ധര്‍മ്മത്തെക്കുറിച്ചും ഓരോ ജീവിയും തൊട്ടും തലോടിയും പരീക്ഷിച്ചറിഞ്ഞു കൊണ്ടേയിരിക്കും. മനുഷ്യരുടെ കാര്യവും…

Read More

അരുതുകള്‍കൊണ്ട് കുട്ടികള്‍ക്കു മുന്നില്‍ നരകം തീര്‍ക്കുന്നവര്‍ അറിയാന്‍…..

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയതലമുടി നീട്ടിവളര്‍ത്തി സ്‌കൂളിലെത്തിയ ആണ്‍കുട്ടികളെയെല്ലാം പിടികൂടി ബലമായി തലമുടി വെട്ടിച്ച വാര്‍ത്ത നമ്മുടെ മുന്നിലേക്കെത്തിയിട്ട് ഏറെ നാളുകളായിട്ടില്ല. ആണ്‍കുട്ടികള്‍ മുടി നീട്ടി വളര്‍ത്തുന്നത് സ്വഭാവദൂഷ്യത്തിന്റെ പ്രകടമായ ലക്ഷണമായി കരുതുന്ന മുതിര്‍ന്ന തലമുറയാണ് കുട്ടികളുടെ ഈ ആഗ്രഹത്തിനു മേല്‍ കത്തിവച്ചത്. കാതില്‍ കമ്മലിട്ടു വന്ന വിദ്യാര്‍ത്ഥിയോട് ഇവിടെ കുറെ അച്ചടക്കം പാലിച്ചേ മതിയാകൂ ഇതൊന്നും ഇവിടെ നടപ്പില്ല എന്നു പറഞ്ഞ അധ്യാപികയോട് കമ്മല്‍ ഇട്ടിരിക്കുന്നത് ഞാനല്ലേ ടീച്ചറേ എനിക്കതില്‍ കുഴപ്പമൊന്നും…

Read More

തന്തയാരെന്നതും തള്ളയാരെന്നതുവിടെ നില്‍ക്കട്ടെ, നിങ്ങളാരാണെന്ന് നിങ്ങള്‍ക്കറിയാമോ……?

ചൂണ്ടിക്കാണിക്കാന്‍ ഒരു തന്ത നിനക്കുണ്ടോ എന്ന ചോദ്യവുമായി അച്ഛനില്ലാതെ വളരുന്ന സങ്കടം ഉള്ളിലൊതുക്കി ജീവിക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയം കീറിമുറിക്കുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. ‘തന്തയ്ക്കു പിറന്നവനാടാ ഞാനെ’ന്നട്ടഹസിച്ചു കൊണ്ട് എതിരാളിയെ നേരിടുന്നവരുണ്ട്. ‘തന്ത ആരാണെന്ന് നിന്റെ തള്ളയ്ക്കു പോലും നിശ്ചയമില്ല’ എന്നു പരിഹസിച്ച് ആര്‍ത്തു ചിരിക്കുന്നവരുമുണ്ട്. തന്തയാരെന്നു ചോദിച്ചു പരിഹസിച്ച് ഊറ്റം കൊള്ളുന്നവരോടും തന്തയ്ക്കു പിറന്നതില്‍ അഭിമാനിക്കുന്നവരോടും ഒരു ചോദ്യമുണ്ട്. നിങ്ങളാരാണെന്ന് നിങ്ങള്‍ക്കറിയാമോ…?? സൂര്യനില്‍ നിന്നും മൂന്നാമതായി സ്ഥിതി ചെയ്യുന്ന ഗ്രഹമായ ഭൂമി ഉണ്ടായത് 4.5…

Read More