ഉയിര്‍ വേണമെങ്കില്‍, പ്രണയിക്കണം ഈ പ്രകൃതിയെ, പ്രപഞ്ചത്തെയും……

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ മണ്ണിനെ, പ്രകൃതിയെ, കാറ്റിനെ, കടലിനെ, സൂര്യചന്ദ്രാദികളെ, അവയുടെ കോപതാപങ്ങളെ പേടിച്ചിരുന്ന, ആരാധിച്ചിരുന്ന ഒരു നാടായിരുന്നു നമ്മുടേത്….. പ്രകൃതി തരുന്ന ഓരോ സൂചനയും ആപത്തിന്റെ മുന്നോടിയെന്നു നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു…… പ്രകൃതിയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച്, തിരുത്തപ്പെടേണ്ടതിനെ തിരുത്തി, പ്രകൃതി ക്ഷോഭങ്ങളെ കഴിയുന്നത്ര വരുതിയിലാക്കി, മെച്ചപ്പെട്ടൊരു കാലാവസ്ഥയില്‍ ജീവിച്ചിരുന്നു നമ്മള്‍. അന്ന്, പ്രകൃതിയായിരുന്നു നമ്മുടെ ഏറ്റവും വലിയ പാഠപുസ്തകം, അനുഭവമായിരുന്നു ഗുരു….. ഇന്നതു മാറി……. അധ്യാപകരും അറിവുകളും വര്‍ദ്ധിച്ചു…….

Read More

ലോക ഭൗമദിനം: ഭൂമിയെ പ്രണയിക്കാം ഭാവി തലമുറകള്‍ക്കുവേണ്ടി…

ഇന്ന് ഏപ്രില്‍ 22. ലോക ഭൗമദിനം. രാജ്യങ്ങളുടെ അതിരുകള്‍ മറികടന്ന് മാനവസമൂഹം ഔപചാരികമായി ആചരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ ദിനാചരണങ്ങള്‍ വര്‍ഷത്തില്‍ ഒട്ടേറെയുണ്ടെങ്കിലും ഭൗമദിനം നല്‍കുന്ന സന്ദേശത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. മനുഷ്യന്റെ ആര്‍ത്തിയും ദുരയും ഭൂമിക്കുമേല്‍ ഏല്‍പ്പിച്ച പരിക്കുകള്‍ ചില്ലറയല്ലല്ലോ. ഇന്ന് മനുഷ്യന്റയും മറ്റ് ജീവജാലങ്ങളുടെയും നിലനില്പ് തന്നെ ഭീഷണിയെ നേരിടുന്ന സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ ഭൗമദിനാചരണം നടക്കുന്നത്. നമ്മുടെ വാസഗ്രഹമായ ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ കാതല്‍. ‘നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിനതീം….

Read More

രാജ്യം കുമ്പിട്ട് ആദരിക്കണം, ഓരോ ജൈവകര്‍ഷകനെയും

ഈ ഇലക്ട്രോണിക് യുഗത്തില്‍, അതിവേഗം വിസ്മൃതിയിലാവുന്ന നിരവധി ജോലികളെക്കുറിച്ചുള്ള ഒരു വാട്‌സ്ആപ്പ് സന്ദേശം നിങ്ങളില്‍ പലര്‍ക്കും കിട്ടിയിട്ടുണ്ടാവും. ഇന്നുകാണുന്ന പല ജോലികളും നാളെ ഉണ്ടാകില്ല. വിസ്മൃതിയിലേക്ക് പോയ ജോലികളില്‍ ചിലതാണ് പബ്ലിക് ടെലഫോണ്‍ ബൂത്തുകളുടെ നടത്തിപ്പ്, കത്തിടപാടുകള്‍ സംബന്ധിച്ച ജോലികള്‍, തുടങ്ങിയവ. പക്ഷേ, മനുഷ്യര്‍ ആഹാരം കഴിക്കുന്ന കാലത്തോളം നിലനില്‍ക്കുന്ന ഒരു ജോലിയും വരുമാന മാര്‍ഗ്ഗവുമാണ് കൃഷി. അതില്‍ തന്നെ, ജൈവകൃഷി ജനങ്ങള്‍ക്കു പ്രദാനം ചെയ്യുന്നത് ആരോഗ്യമുള്ള, രോഗമില്ലാത്ത ഒരു ശരീരവും ജീവിതരീതിയുമാണ്.  ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ മതി,…

Read More